ധനലബ്ധിക്ക് ലക്ഷ്മീ നരസിംഹമന്ത്ര ജപം നല്ലതാണ്. 36 ദിവസത്തെ ജപം ജീവിതത്തിൽ അത്ഭുതഫലങ്ങൾ നൽകും . 84 തവണ വീതം രാവിലെയും വൈകിട്ടും ജപിക്കണം. ധനലാഭത്തിന് മാത്രമല്ല ഐശ്വര്യം,പ്രശസ്തി എന്നിവയ്ക്കെല്ലാം ഇത് ഗുണകരമാണ്. ഇത് ജപിച്ചാൽ കടബാധ്യതകള്‍ നീങ്ങും പോരാത്തതിന് ശത്രുദോഷവും നീക്കും.
മന്ത്രോപദേശം നേടി ജപിച്ചാൽ പെട്ടെന്ന് ഫലസിദ്ധി ലഭിക്കും. മന്ത്രജപാരംഭത്തിന് നരസിംഹ ജയന്തി, ചോതി നക്ഷത്രം തുടങ്ങിയ ദിനങ്ങൾ ഉത്തമമാണ്.
ലക്ഷ്മീ നരസിംഹമന്ത്രം
ഓം നമോ നാരസിംഹായ
നാരായണായ മധുസൂദനായ
ലക്ഷ്മീപ്രിയായ നാരസിംഹായ നമ:
പരീക്ഷവിജയം, ഓർമ്മശക്തി ബുദ്ധിശക്തി വർദ്ധിക്കുന്നതിനും നരസിംഹ മന്ത്ര ജപം നല്ലതാണ്. 108 തവണ വീതം ജപിക്കുക. 28 ദിവസം 28 തവണ വീതം ജപിക്കണം. വ്രതം വേണം. എന്നും ജപിക്കാം. 28 ദിവസത്തെ ജപം കൊണ്ട് അത്ഭുതഫലം ലഭിക്കും
പരീക്ഷവിജയത്തിന്
ഓം ശ്രീം ഇന്ദ്രായ ഉഗ്രരൂപായ
സർവ്വരൂപായ നിത്യായ ശ്രീം നമോ
ഭഗവതേ നാരസിംഹായ മഹതേ
തേജോമയായ സർവ്വ വന്ദ്യാത്മനേ
പരമാത്മനേ ശ്രീം നാരായണായ
നമോ നമ:
തൊഴിൽ വിജയത്തിനും കർമ്മരംഗത്ത് അസൂയാവഹമായ നേട്ടമുണ്ടാക്കാനും നരസിംഹ മൂർത്തിയെ ആശ്രയിക്കാം. ഇതിനുള്ള നരസിംഹ മന്ത്രം 28 ദിവസം 28 തവണ വീതം ജപിക്കണം. വ്രതം വേണം. എന്നും ജപിക്കാം. 28 ദിവസത്തെ ജപം
കൊണ്ട് അത്ഭുതഫലം സിദ്ധിക്കും
തൊഴിൽ വിജയത്തിന്
ഓം നമ: നാരസിംഹായ
ശത്രുക്ഷയകരായ
പൂർണ്ണായ നമോ നാരായണായ
വിഷ്ണവേ
ത്രൈലോക്യനാഥായ
കർമ്മസിദ്ധപ്രദായ
ശ്രീം ശ്രീം ശ്രീം നാരസിംഹവപുഷേ നമ:
മന: ശുദ്ധിയോടെ നരസിംഹ ക്ഷേത്രത്തിലോ വിഷ്ണു ക്ഷേത്രത്തിൽ നരസിംഹ മൂർത്തിയെ ധ്യാനിച്ച് നെയ് വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് ദുരിത മേചനം
നേടുന്നതിനും ഭയം അകറ്റുന്നതിനും നല്ലതാണ്. നരസിംഹമൂർത്തിയുടെ അവതാരം ത്രിസന്ധ്യയ്ക്ക് ആയതിനാൽ ആ നേരത്ത് നരസിംഹ മൂർത്തിയുടെ മന്ത്രങ്ങൾ ജപിക്കുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും ഇരട്ടിഫലം തരും. തുളസിമാല സമർപ്പണം സ്വാമിയുടെ ഇഷ്ട വഴിപാടാണ്. ചെത്തിയാണ് നരസിംഹ മൂർത്തിയുടെ ഇഷ്ട പുഷ്പം. ചോതി നക്ഷത്രത്തിൽ നരസിംഹമൂർത്തിയെ ഭജിച്ചാൽ ഐശ്വര്യം കൂടെ വരും.
നരസിംഹ മൂർത്തി മന്ത്രം
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം