ശത്രു സംഹാരത്തിനും പാപമോക്ഷത്തിനും നരസിംഹജയന്തി ഉപാസന

2024 മേയ് 22 ബുധനാഴ്ചയാണ്  നരസിംഹജയന്തി. മനസിനെ അലട്ടുന്ന ദുഃഖങ്ങൾ മാറുന്നതിനു വേണ്ടിയും ശത്രു ദോഷത്തിനും ദൃഷ്ടിദോഷത്തിനും നരസിംഹ ജയന്തി ഉപാസന ഉത്തമം ആണ്.

author-image
Vishnupriya
New Update
narasimha
Listen to this article
0.75x 1x 1.5x
00:00 / 00:00

ഭഗവാൻ ശ്രീമഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ ശത്രുസംഹാരത്തിന് വിശേഷപ്പെട്ട അവതാരങ്ങളിൽ ഒന്നാണ് നരസിംഹമൂർത്തി. കഷ്ടതയും  സാമ്പത്തിക പ്രതിസന്ധിയും കൊണ്ട് ഒറ്റപ്പെട്ടുപോയ ഏവർക്കും ഭക്തിയോടെ പ്രാർഥിച്ചാൽ നിമിഷാർദ്ധത്തിൽ ഭഗവൻ അവതരിക്കുമെന്നാണ് വിശ്വാസം. ഭഗവാൻറെ മൂർത്തി സ്വരൂപം മനസ്സിൽ ധ്യാനിച്ച് ശ്രദ്ധയോടെ പ്രാർഥിക്കുക. ശത്രുസംഹാരത്തിനായി ഉടലെടുത്ത

ഉഗ്രമൂർത്തിയാണെങ്കിലും ഭക്തരുടെ വിഷമങ്ങൾക്ക് അതിവേഗം പ്രസാദിക്കുന്ന ഭഗവാൻ ആണ് നരസിംഹമൂർത്തി.

2024 മേയ് 22 ബുധനാഴ്ചയാണ്  നരസിംഹജയന്തി. മനസിനെ അലട്ടുന്ന ദുഃഖങ്ങൾ മാറുന്നതിനു വേണ്ടിയും ശത്രു ദോഷത്തിനും ദൃഷ്ടിദോഷത്തിനും നരസിംഹ ജയന്തി ഉപാസന ഉത്തമം ആണ്.വൈശാഖം

മാസത്തിലെ അതായത് ഇടവ മാസത്തിലെ ശുക്ല ചതുർദ്ദശി തിഥിയും ചോതി നക്ഷത്രവും ഒന്ന് ചേരുന്ന ഈ ദിവസത്തിൽ മഹാവിഷ്ണു ക്ഷേത്രങ്ങളിലും നരസിംഹ മൂർത്തി ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് നല്ലതാണ്.

നരസിംഹ ജയന്തിയുടെ തലേ ദിവസം മുതൽ വ്രതമാചരിച്ചു വേണം ഉപാസന ആരംഭിക്കുവാൻ. ഭാഗവതം നാരായണീയം പോലുള്ള പുണ്യ ഗ്രന്ഥങ്ങളിൽ നരസിംഹാവതാരത്തെ കുറിച്ച് പറയുന്നതായുള്ള ഭാഗങ്ങൾ വൗയിക്കുകയും ഭഗവാന്റെ മന്ത്രങ്ങൾ യക്രമം ഭക്തിയോടെ ജപിക്കുന്നതും ഏറെ വിശിഷ്ടമാണ്. 

"ഓം നമോ നാരായണായഃ" എന്ന ഭഗവാന്റെ മൂലമന്ത്രം മുടങ്ങാതെ ഉരുവിട്ടുകൊണ്ടിരിക്കുക.

നരസിംഹ മന്ത്രം 

ഉഗ്രം വീരം മഹാവിഷ്‌ണം 

ജലന്ത്വം  സർവ്വതോമുഖം 

നൃസിംഹം ഭീഷണം ഭദ്രം 

മൃത്യുമൃത്യു നമോമ്യഹം

അഷ്ടോത്തര മന്ത്രം ലളിതസഹസ്രനാമം എന്നിവയൊക്കെ ജപിക്കുന്നതിന് നല്ലതാണ്. മഹാ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തി അവിടെതന്നെ ഇരുന്ന് എല്ലാവിധ പൂജകളിലും പങ്കു ചേരുക.ഈ ഗ്രന്ഥങ്ങളൊക്കെ ക്ഷേത്രത്തിൽ തന്നേറ്റിരുന്ന ജപിക്കുന്നതാണ് അത്യുത്തമം. അതുകുടത്തെ ഈ ഉഗ്രരൂപമുള്ള മന്ത്രങ്ങളൊക്കെ നദീ തീരങ്ങളിൽ ഇരുന്ന് ജപിക്കുന്നതും ഉത്തമമാണ്. ആലിന്റെ ചുവട്ടിലോ കൂവളം നെല്ലിമരം എന്നിങ്ങനെയുള്ള മരച്ചുവട്ടിൽ ഇരുന്ന് ജപിക്കുന്നതും മന്ത്രത്തിന്റെ ജപ ശക്തി വർധിക്കുന്നതിനും ഉഗ്രഫലം കിട്ടുന്നതിനും അച്ചട്ടാണ്. 

നരസിംഹജയന്തി ദിവസം രാവിലെ കുളിച്ച് ശുദ്ധിയായി വെള്ളയോ ചുവപ്പോ നിറത്തിലേ വസ്ത്രങ്ങൾ ധരിച്ച്  ഭഗവാന്റെ രൂപത്തിന്  മുന്നിൽ ഒരു നെയ്‌വിളക്ക് കൊളുത്തിവെച്ച് നരസിംഹ സ്വാമിയുടെ യഥാശക്തി മന്ത്രങ്ങൾ ജപിക്കുക. പൂജാമുറിയിലോ അല്ലെങ്കിൽ വൃത്തിയുള്ള ഒരു സ്ഥലത്തു കിഴക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദര്ശനമായിരുന്നു വേണം മന്ത്രം ജപിക്കേണ്ടത്. 

ധനസമൃദ്ധിക്ക് 

ഓം നമോ നാരസിംഹായ

നാരായണായ മധുസൂദനായ

ലക്ഷ്മീ പ്രിയായ

നാരസിംഹായ നമഃ ഈ മന്ത്രം 36 പ്രാവശ്യം വീതം രാവിലെയും വൈകിട്ടും ജപിക്കണം.

പരീക്ഷ വിജയത്തിനായി 

ഓം ശ്രീ ഇന്ദ്രായ ഉഗ്രരൂപായ 

സർവ്വ രൂപായ നിത്യായ ശ്രിം നമോ 

ഭഗവതേ നരസിംഹായ മഹതേ 

തേജോമയായ സർവ്വ വന്ദ്യാത്മനേ

പരമാത്മനേ ശ്രിം നാരായണായ 

നമോ നമഃ 

ഈ മന്ത്രം 108 പ്രാവശ്യമോ 36 പ്രാവശ്യമോ ജപിക്കാം. 

തൊഴിൽ വിജയത്തിന്

ഓം നമോ നാരസിംഹായ

ശത്രുക്ഷയകാരായ 

പൂർണ്ണായ നമോ  നാരായണായ

വിഷ്ണവേ 

ത്രൈലോക്യനാഥായ

കർമസിദ്ധപ്രദായ 

ശ്രിം ശ്രിം ശ്രിം

നാരസിംഹവപുഷേ നമഃ 

അകാരണ ഭയം അകറ്റാനും ദുരിതമോചനത്തിനും നരസിംഹ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമാണ്.

നരസിംഹാവതാരം ത്രിസന്ധ്യാനേരത്ത് ആയിരുന്നതിനാൽ ആ സമയത്ത്‌ ഭക്തിയോടെ

നരസിംഹമൂർത്തി മന്ത്രങ്ങൾ ചൊല്ലുന്നതും ക്ഷേത്രദർശനം നടത്തുന്നതും വളരെ

പെട്ടെന്ന് കാര്യസിദ്ധി നൽകുമെന്നാണ് വിശ്വാസം.

narasimha jayanthi