/kalakaumudi/media/media_files/2025/09/20/wmremove-transformed-2025-09-20-22-56-25.jpeg)
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള നവരാത്രി വിഗ്രഹ ഘോഷയാത്ര പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് പുറപ്പെട്ടു. തേവാരക്കെട്ട് സരസ്വതി ദേവി, ശുചീന്ദ്രം മുന്നൂറ്റിനങ്ക, വേളിമല കുമാരസ്വാമി എന്നീ വിഗ്രഹങ്ങളെയാണ് അനന്തപുരിയിലേക്ക് എഴുന്നള്ളിക്കുന്നത്. കുഴിത്തുറ മഹാദേവക്ഷേത്രം, നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ഇറക്കിപ്പൂജ നടത്തും.
സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ തിങ്കളാഴ്ച രാവിലെ 11.30-ന് വിഗ്രഹങ്ങള്‍ക്ക് സ്വീകരണം നല്‍കും. ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കും.
വിഗ്രഹങ്ങള്‍ക്ക് നഗരാതിര്‍ത്തിയായ നേമത്ത് ഔദ്യോഗിക സ്വീകരണം നല്‍കും. വൈകിട്ട് 6.30 ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ഘോഷയാത്ര എത്തിച്ചേരും. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ കരുവേലപ്പുര മാളികയ്ക്ക് മുന്നില്‍ ഘോഷയാത്രയ്ക്ക് തിരുവിതാംകൂര്‍ രാജ കുടുംബാംഗങ്ങള്‍ ആചാരപരമായ സ്വീകരണം നല്‍കും.