മഹാകുംഭാഭിഷേകത്തിനൊരുങ്ങി പത്മനാഭസ്വാമി ക്ഷേത്രം

.വിശ്വക്‌സേന പ്രതിഷ്ഠയും തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തില്‍ അഷ്ടബന്ധവും ഇതോടൊപ്പം പൂര്‍ത്തിയാക്കും.ഞായറാഴ്ച രാവിലെ 7.40 നും 8.40 നും മധ്യേയാണ് കുംഭാഭിഷേകം.

author-image
Sneha SB
New Update
TEMPLE PADMANABHASWAMY


മഹാകുംഭാഭിഷേകത്തിനായി ഒരുങ്ങിയിരിക്കുകയാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം.സ്തൂപ്ക പ്രതിഷ്ഠ ചടങ്ങുകള്‍ ഉള്‍പ്പടെയുളള നിരവധി ചടങ്ങുകള്‍ നാളെ എട്ടിന് നടക്കും.വിശ്വക്‌സേന പ്രതിഷ്ഠയും തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തില്‍ അഷ്ടബന്ധവും ഇതോടൊപ്പം പൂര്‍ത്തിയാക്കും.ഞായറാഴ്ച  രാവിലെ 7.40 നും 8.40 നും മധ്യേയാണ് കുംഭാഭിഷേകം.ശ്രീകോവിലിനു മുകളില്‍ താഴികക്കുടങ്ങളുടെ സമര്‍പ്പണം, വിശ്വക്‌സേന വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ, തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അഷ്ടകലശബന്ധം എന്നിവയാണ് ഒരുമിച്ച് നടത്തുന്നത്.ഏഴു വര്‍ഷം മുമ്പാണ് താഴികക്കുടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചത്.മുന്നൂറ് വര്‍ഷം പഴക്കമുള്ള നിലവിലെ വിശ്വക്‌സേന വിഗ്രഹത്തിന് 2013ലാണ് കേടുപാടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി വിഗ്രഹം പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി.270 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താഴികക്കുടം പുനഃസ്ഥാപിച്ച് സ്തൂപിക പ്രതിഷ്ഠ നടക്കുന്നത്.

Padmanabha Swamy Temple