മേടമാസത്തിലെ പത്താമുദയം ഇന്ന്‌;ശുഭകാര്യങ്ങള്‍ക്ക് ഉത്തമം

ഈ വർഷത്തെ പത്താമുദയം ഏപ്രിൽ 24ന് .  സൂര്യൻ ഉച്ചത്തിലാണ് അഥവാ സൂര്യൻ ഏറ്റവും ബലവാനായി വരുന്ന മേടമാസത്തിലെ ദിവസമാണ്  പത്താമുദയം. ഈ ദിവസം ഏതു ശുഭകാര്യം തുടങ്ങാനും ഉത്തമമാണ്.

author-image
Akshaya N K
New Update
o

ഈ വർഷത്തെ പത്താമുദയം ഏപ്രിൽ 24ന് .  സൂര്യൻ ഉച്ചത്തിലാണ് അഥവാ സൂര്യൻ ഏറ്റവും ബലവാനായി വരുന്ന മേടമാസത്തിലെ ദിവസമാണ്  പത്താമുദയം. 

രാവണവധം കഴിഞ്ഞ് ലോകം മുഴുവന്‍ ശാന്തിയും സ്വസ്ഥതയും തിരിച്ചു വന്നതിന്റെ ആഘേഷമായും, ഇതിനും പുറമെ സമ്പത്തിന്റെയും, ഐശ്വര്യത്തിന്റെയും ദേവനായ കുബേരന്റെ അവതാര ദിനമായുമാണ്‌ പത്താമുദയത്തെ കണക്കാക്കുന്നത്. 

 ഈ ദിവസം ഏതു ശുഭകാര്യവും തുടങ്ങാനും ഉത്തമമാണ്. വീടു പാലുകാച്ചിനും, മുഹൂർത്തമില്ലാത്തതിനാൽ നടക്കാതെ പോയ,അല്ലെങ്കില്‍ മാറ്റിവച്ച പല കാര്യങ്ങളും നടത്താന്‍ ഉത്തമമാണ് ഈ ദിനം

 മലബാറിൽ കാലിച്ചാൻ‍ തെയ്യത്തെറ്റയും കൊണ്ട് വീടുകൾ കയറിയിറിങ്ങി അനുഗ്രഹം നൽകുന്നതും ഇതേ ദിവസമാണ്.  വയനാട്ടിലെ കുറിച്യ വിഭാഗത്തിൽ പ്പെട്ടവർ ആയോധന കലാ പ്രദർശനവും ഈ ദിവസം നടത്തിപ്പോരുന്നു. 

festival pathamudayam