ഐശ്വര്യത്തിനും സമ്പത്തിനും ശനിദോഷം അകലാനും മയിൽപീലി ‌

author-image
Anagha Rajeev
New Update
r
Listen to this article
0.75x1x1.5x
00:00/ 00:00

പുരാണങ്ങളിലും , ഐതിഹ്യങ്ങളിലും ഏറെ പ്രാഥാന്യമുള്ള ഒന്നാണ് മയിലുകള്‍ . ശിവപാര്‍വ്വതി പുത്രനായ സുബ്രഹ്‌മണ്യന്റെ വാഹനമാണ് മയില്‍. ജ്യോതിഷപരമായും ആത്മീയപരമായും മയിലുകള്‍ക്കും മയിൽപീലികള്‍ക്കും സവിശേഷ സ്ഥാനമുണ്ട്. ദേവന്മാരുടെ അധിപനായ ഇന്ദ്രന്‍, മയിലിന്റെ രൂപം ധരിക്കുന്നുവെന്ന് ഐതീഹ്യങ്ങളുണ്ട്.

ഐശ്വര്യത്തിന്റെ സമൃദ്ധിയുടെയും ദേവതയായ മഹാലക്ഷ്മി മയിൽപീലിയില്‍ വസിക്കുന്നവെന്നാണ് വിശ്വാസം. അതിനാലാണ് ആളുകള്‍ ലക്ഷ്മി പ്രീതി നേടാന്‍ മയില്‍പ്പീലികള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് . തലയിണയുടെ അടിയിൽ മയിൽപീലി വയ്‌ക്കുന്നത് ഐശ്വര്യം നൽകും. അതോടൊപ്പം പോസിറ്റീവ് എനർജി ഉണ്ടാകുമെന്നാണ് വിശ്വാസം.

ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ട് മയിൽപീലികൾ ബെഡ്റൂമിൽ വയ്‌ക്കുന്നത് ഉത്തമമാണെന്നും പറയപ്പെടുന്നു. ശനിയുടെ അപഹാരത്തിൽ നിന്നും രക്ഷപെടാനുള്ള നല്ലൊരു വഴിയാണ് മയിൽപ്പീലി വീട്ടിൽ സൂക്ഷിക്കുന്നത്. പണം സൂക്ഷിക്കുന്ന അലമാരയ്‌ക്കരികിൽ മയിൽപീലി സൂക്ഷിക്കുന്നത് വാസ്തു ശാസ്ത്രപ്രകാരം സമ്പത്ത് വർദ്ധിക്കുന്നതിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

peacock feather