പെരുമ്പാവൂര്‍ വായ്ക്കരക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഇല്ലം നിറ 29 ന്

ക്ഷേത്രത്തിലെ വിശേഷ വഴിപാടുകള്‍ വലിയ ഗുരുതി, സ്വയം വര പുഷ്പാഞ്ജലി, ശര്‍ക്കര കുരുമുളക് നിവേദ്യം,കൈവ ട്ടക ഗുരുതി, വെള്ള നിവേദ്യം, നൂറുംപാലും, കടുംപായസം, കൂട്ടു പായസം, പാല്‍പായസം എന്നിവയാണ്

author-image
Biju
New Update
vaykarakavu

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ വായ്ക്കരക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഇല്ലം നിറ വെളളിയാഴ്ച. രാവിലെ 6.20 നും 7.35 നും മദ്ധ്യേ തുലാക്കൂറില്‍ ചിങ്ങം രാശി ഉദയ സമയത്താണ് ഇല്ലം നിറ.രാവിലെ ഉഷ:പൂജക്കു ശേഷം വാദ്യ ഘോഷങ്ങളുടെയും ശംഖനാദത്തിന്റെയും അകമ്പടിയോടെ ക്ഷേത്രം തന്ത്രി തെക്കേടത്ത് മരത്തോമ്പിള്ളി ശങ്കരന്‍ നമ്പൂതിരി, മേല്‍ശാന്തി ആത്രശ്ശേരി കൃഷ്ണന്‍ ന മ്പൂതിരി എന്നിവരുടെ കാര്‍മ്മി കത്വത്തിലാണ് ചടങ്ങുകള്‍. 

കതിര്‍ കറ്റകള്‍ ശിരസ്സിലേറ്റി ക്ഷേത്രത്തിന് പ്രദക്ഷിണം വ ച്ച് മണ്ഡപത്തില്‍ ആല്, മാവ്, നെല്ലി, മുള എന്നിവയുടെ ഇ ലകളും ദശപുഷ്പവും പ്രത്യേക രീതിയില്‍ കെട്ടി ഒരുക്കി യിരിക്കുന്ന നിറവല്ലത്തില്‍ സ്ഥാപിച്ച് മഹാലഷ്മി ചൈത ന്യത്തെ നെല്‍ക്കതിരിലേക്ക് ആവാഹിച്ച് ശ്രീകോവിലിലേക്കും കീഴ്ക്കാവിലേക്കും എഴുന്നള്ളിച്ച് നിറക്കുന്നു. 

തുടര്‍ന്ന് പുജിച്ച നെല്‍ക്കതിര്‍ ഭക്തര്‍ക്ക് പ്ര സാദമായി നല്‍കുന്നു. ഈ ആചാരങ്ങളില്‍ പങ്കു കൊള്ളുന്നതും പുജിച്ച കതിര്‍ ഭവനങ്ങളിലും സ്ഥാപനങ്ങളിലും സൂക്ഷിക്കുന്നതിലൂടെ ആ ഒരു വര്‍ഷം മുഴുവന്‍ അഷ്ട ഐശ്വര്യങ്ങളും ലഭിക്കു മെന്നാണ് വിശ്വാസം. ഞായര്‍ രാവിലെ 7 . 20 നും 8.45 നും മദ്ധ്യേ കുംഭക്കുറില്‍ കന്നി രാശി ഉദയ സമയത്ത് പുത്തരി. പുന്നെല്ല് കുത്തിയ അരികൊണ്ട് നിവേദ്യമുണ്ടാക്കി ദേവി ക്ക് നിവേദിക്കുന്ന ചടങ്ങാണ് പുത്തരി നിവേദ്യം. പുത്തരി പായസം ഭക്തര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. 

ക്ഷേത്രത്തിലെ വിശേഷ വഴിപാടുകള്‍ വലിയ ഗുരുതി, സ്വയം വര പുഷ്പാഞ്ജലി, ശര്‍ക്കര കുരുമുളക് നിവേദ്യം,കൈവ ട്ടക ഗുരുതി, വെള്ള നിവേദ്യം, നൂറുംപാലും, കടുംപായസം, കൂട്ടു പായസം, പാല്‍പായസം എന്നിവയാണ്.വഴിപാടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും സംഭാവനകള്‍ അയക്കു ന്നതിനും ജോയിന്റ് മാനേജിംഗ് ട്രസ്റ്റി ( ക്ഷേത്രം) കാരിമറ്റ ത്ത് ശ്രീ ഭഗവതി ട്രസ്റ്റ്, വായ്ക്കര വായ്ക്കരക്കാവ് ശ്രീ ഭഗ വതി ക്ഷേത്രം , വായ്ക്കര പി.ഒ., പിന്‍: 683549. പെരുമ്പാ വൂര്‍. ഫോണ്‍ - 79949510 93, 907285 718. കാരി മിറ്റത്ത് ശ്രീ ഭഗവതി ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രം.