പൗര്‍ണമി പൂജ; ദാരിദ്ര ശമനത്തിനും ഐശ്വര്യത്തിനും

എല്ലാ പൗര്‍ണ്ണമിനാളിലും വീട്ടില്‍ വിളക്ക് കത്തിച്ച് ആദിപരാശക്തിയെ ഭജിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യത്തിനും ദാരിദ്ര്യദു:ഖനാശത്തിനും ഉത്തമം. എല്ലാ മാസത്തിലും പൗര്‍ണ്ണമി വ്രതത്തിനും ഓരോ ഫലമാണ്.

author-image
Athira Kalarikkal
New Update
astrology

astrology

Listen to this article
0.75x 1x 1.5x
00:00 / 00:00

 

എല്ലാ പൗര്‍ണ്ണമിനാളിലും വീട്ടില്‍ വിളക്ക് കത്തിച്ച് ആദിപരാശക്തിയെ ഭജിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യത്തിനും ദാരിദ്ര്യദു:ഖനാശത്തിനും ഉത്തമം. എല്ലാ മാസത്തിലും പൗര്‍ണ്ണമി വ്രതത്തിനും ഓരോ ഫലമാണ്. മീനത്തിലെ പൗര്‍ണ്ണമി ശുഭാപ്തിവിശ്വാസം നിറയ്ക്കാന്‍ വിശേഷാല്‍ നല്ലതാണ്. ഇപ്രാവശ്യം  മീനത്തില്‍ പൗര്‍ണ്ണമിതിഥി സന്ധ്യാവേളയില്‍ ഉള്ളത് മാര്‍ച്ച് 24 ഞായറാഴ്ചയായതിനാല്‍ ക്ഷേത്രങ്ങളില്‍ ഐശ്വര്യപൂജയും പൗര്‍ണ്ണമിപൂജയും വൈകീട്ട് നടക്കും. 

മീനമാസത്തിലെ പൗര്‍ണ്ണമിയായ ഫാല്‍ഗുന പൗര്‍ണ്ണമിയില്‍ ശിവശക്തിയാണ് പ്രധാനം. പാല് നെയ്യ് പഞ്ചഗവ്യം എന്നിവയാല്‍ ശിവശക്തിമാരെ അഭിഷേകം ചെയ്യുന്നത് ശ്രേഷ്ഠമായി കരുതപ്പെടുന്നു. നെയ്യ് ചേര്‍ന്ന നിവേദ്യങ്ങള്‍ സമര്‍പ്പിക്കുന്നത് ഏറെ വിശേഷമാണ്. ദേവിക്ക് താമരപ്പൂവ്, താമര മാല എന്നിവ സമര്‍പ്പിക്കുന്നതും പുണ്യദായകമാണ്. എല്ലാ പൗര്‍ണ്ണമി വ്രതവും സര്‍വ്വദേവതാപ്രീതികരവും, സര്‍വ്വാഭീഷ്ട സിദ്ധികരവുമാണ്.

പൗര്‍ണ്ണമി വ്രതം അനുഷ്ഠിക്കുന്നവര്‍ അതിരാവിലെ കുളികഴിഞ്ഞ് ദേവീക്ഷേത്ര ദര്‍ശനം നടത്തുകയും ദേവീസ്തുതികള്‍ ജപിക്കുകയും ചെയ്യുക. മന:ശുദ്ധി, ബ്രഹ്മചര്യം, ആഹാരശുദ്ധി എന്നിവ പാലിക്കണം.

ലഹരി വസ്തുക്കള്‍ ഉപേക്ഷിക്കണം. കഴിയുമെങ്കില്‍ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങള്‍ മാത്രം കഴിക്കുകയോ ആവാം. സന്ധ്യക്ക് നിലവിളക്ക് കത്തിച്ച് ദേവീനാമങ്ങള്‍ ഭക്തിയോടെ ജപിക്കുക.

 

 

 

astrology updates pournami pooja