/kalakaumudi/media/media_files/4IJb0rQvT3r4ZyN2IcGp.jpeg)
ദേവാസുരന്മാർ പാൽക്കടൽ കടഞ്ഞപ്പോൾ അമൃതകലശവുമായി അവതരിച്ച ദിവ്യ തേജസാണ് ധന്വന്തരി മൂർത്തി. മഹാവിഷ്ണുവിന്റെ അംശാവതാരം എന്ന് വിശ്വസിക്കുന്ന ധന്വന്തരി മൂർത്തിക്ക് നാല് കരങ്ങളുണ്ട്. മുകളിലെ വലത് കൈയിൽ സുദർശന ചക്രവും ഇടത്തുവശത്തെ മേൽക്കരത്തിൽ ശംഖും ധരിച്ച ഭഗവാന്റെ വലത് ഭാഗത്ത് താഴെയുള്ള കൈയിൽ താളിയോല ഗ്രന്ഥമുണ്ട്.
ഇടത് വശത്തെ കീഴ്കരത്തിൽ അമൃതകുംഭം വഹിക്കുന്നു. ഇത്തരത്തിൽ ഭക്തരെ അനുഗ്രഹിക്കുന്ന ഭഗവാന്റെ കൈയിലെ താളിയോലക്കെട്ട് വൈദ്യശാസ്ത്ര ഗ്രന്ഥമാണത്രേ. വിവിധ രോഗങ്ങൾ ചികിത്സിക്കാനുള്ള അമൂല്യമായ ചെടികളുടെ പേരുകളും മരുന്നു കൂട്ടുകളുടെ വിവരണവുമാണ് ഇതിലുള്ളതെന്ന് വിശ്വസിക്കുന്നു.
ആര്യവൈദ്യത്തിന്റെ കുലഗുരുവും രോഗങ്ങൾ ഹരിക്കുന്ന മൂർത്തിയുമായത് കൊണ്ടാണ് ആയുർവേദ വൈദ്യന്മാരെല്ലാം തന്നെയും ചില അലോപ്പതി ചികിത്സകരും ധന്വന്തരിയെ പൂജിക്കുന്നത്. ആരോഗ്യത്തിന്റെ ദേവൻ ആയതിനാലാകണം ധ്വന്വന്തരിയുടെ ശരീരം ദൃഢമാണ്. രോഗമില്ലാത്ത, ആയുരാരോഗ്യ സമ്പന്നമായ ഒരു നല്ലജീവിതം ആഗ്രഹിക്കുന്നവരെല്ലാം ധന്വന്തരിമൂർത്തിയെ ആരാധിക്കണം.
ധന്വന്തരി മന്ത്രം
ഓം നമോ ധന്വന്തരയേ
വിശ്വരൂപാത്മനേ ശ്രീം ധന്വന്തരയേ
ജ്ഞാനായ ജ്ഞാനമാര്‍ഗ്ഗായ
സര്‍വ്വരോഗ ശമനം കുരു കുരു സ്വാഹാ
താമരമാല സമർപ്പണം
രോഗ ദുരിതങ്ങള്‍, മറ്റ് കഷ്ടപ്പാടുകള്‍ എന്നിവ നീങ്ങുന്നതിന് വിഷ്ണുക്ഷേത്രത്തി ധന്വന്തരി മൂർത്തിക്ക് താമരമാല ചാർത്തുന്നത് ഉത്തമമാണ്. പല തരത്തിലുള്ള അസുഖങ്ങളാൽ, കഷ്ടപ്പാടുകളാൽ ക്ലേശിക്കുന്നവർക്ക് ക്ഷിപ്ര രക്ഷാകവചമാണ് ധന്വന്തരമൂർത്തി.
സപ്തമന്ത്രങ്ങള്‍
ധന്വന്തരി മൂർത്തിയുടെ കടാക്ഷം നേടുന്നതിന് ഇനി സപ്തമന്ത്രങ്ങള്‍ ജപിക്കുന്നത് ഏറെ ഫലപ്രദമാണ്. ഈ 7 മന്ത്രങ്ങളും 3 പ്രാവശ്യം വീതം നിത്യേന ജപിക്കുക.
ഓം കേശവായ നമഃ:
ഓം വിഷ്ണുവേ നമഃ
ഓം മഹായോഗിനേ നമഃ
ഓം സര്‍വ്വരത്മകായ നമഃ
ഓം ചിതേ നമഃ
ഓം മധുപ്രിയായ നമഃ
ഓം ചിതേ നമഃ
ഓം മധുപ്രിയായ നമഃ