ഒരു കാര്യം തുടങ്ങുന്നതിനു മുമ്പ് ഗണപതിഭഗവാന് തേങ്ങയടിച്ച് ഗണപതി ഹോമവും മറ്റ് ഇഷ്ട വഴിപാടുകളും നടത്തി പ്രാർത്ഥിച്ചാൽ വിഘ്‌നങ്ങളില്ലാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും. വെള്ളിയാഴ്ചകളിലും ചതുര്‍ത്ഥി ദിവസങ്ങളിലും പ്രത്യേകിച്ച് ചിങ്ങത്തിലെ ചതുർത്ഥിക്ക് ഗണേശ പൂജ ചെയ്ത് പ്രാർത്ഥിക്കുകയാണ് ഗണപതി പ്രീതിക്ക് ഉത്തമം. ഗണപതി ഭഗവാന് ഇഷ്ടമുള്ള വഴിപാടുകളും ഇഷ്ട നിവേദ്യങ്ങളും അനവധിയാണ്.
നാരങ്ങാ മാല വഴിപാട് നടത്തുന്നതും മുക്കുറ്റി പുഷ്പാഞ്ജലിയും ആണ് ഗണപതി പ്രീതി നേടാൻ ചെയ്യാവുന്ന വഴിപാട്. വിവിധ തരം ഗണപതി ഹോമങ്ങൾ, കറുക മാല ചാർത്തൽ, അപ്പം, മോദക നിവേദ്യം, മുക്കുറ്റി പുഷ്പാഞ്ജലി, 18 നാരങ്ങാ മാല കോർത്ത് ചാർത്തൽ ഇങ്ങനെ പോകുന്നു വഴിപാടുകൾ. പെട്ടെന്നുള്ള ആഗ്രഹ സാഫല്യത്തിന് 18 നാരങ്ങാ കെട്ടി മാലയുണ്ടാക്കിഭഗവാനെ അണിയിച്ച് പ്രാർത്ഥിക്കാവുന്നതാണ്. തുടർച്ചയായി മൂന്ന് ദിവസം നാരങ്ങാമാല ഭഗവാന് ചാർത്തണം. മൂന്നാം ദിവസം പേരും നാളും പറഞ്ഞ് പുഷ്പാഞ്ജലി നടത്തണം. തികഞ്ഞ വിശ്വാസത്തോടെ ഭക്തിപൂർവം ഇങ്ങനെ ചെയ്താൽ ഫലം ലഭിക്കും. അനേകം ആളുകളുടെ അനുഭവമാണിത്.
108 തവണ മുക്കുറ്റി അർപ്പിക്കുന്ന ഈ വഴിപാട് ക്ഷേത്രങ്ങളിൽ നടത്തണം. ഗണേശ പ്രീതിക്ക് ക്ഷേത്രങ്ങളിൽ ചെയ്യാവുന്ന മറ്റ്ചില വഴിപാടുകൾ: വിഘ്‌നങ്ങൾ അകലാൻ നാളികേരം ഉടയ്ക്കൽ , ധന സമൃദ്ധിക്ക്ലക്ഷ്മി വിനായകപൂജ, കുടുംബ ഭദ്രതക്ക്ശക്തിവിനായകപൂജ, ഭാഗ്യലബ്ധിക്ക്ഭാഗ്യസൂക്ത ഗണപതിഹോമം, കാര്യവിജയത്തിന്ജഗന്മോഹനഗണപതിപൂജ, ഐശ്വര്യത്തിന് മലർപ്പറ, ഭാഗ്യം തെളിയാൻ നെൽപ്പറ, പാപശാന്തിക്ക് തുലാഭാരം, കാര്യസിദ്ധിക്ക് നെയ്‌വിളക്ക്, പാപശാന്തിക്ക് എണ്ണദീപം, രോഗദുരിതശാന്തിക്ക് നാളികേരം നിവേദ്യം, കർമ്മവിജയത്തിന് സിദ്ധിവിനായക പൂജ.
ശുക്ളാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്ന വദനം ധ്യായേത്
സർവ്വ വിഘ്‌നോപ ശാന്തയേ
പ്രണമ്യ ശിരസാ ദേവം
ഗൗരീപുത്രം വിനായകം
ഭക്ത്യാവ്യാസം സ്മരേനിത്യം
ആയു:കാമാർത്ഥ സിദ്ധയെ
പ്രഥമം വക്രതുണ്ഡം ച
ഏക ദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർത്ഥകം
ലംബോദരം പഞ്ചമം ച,
ഷഷ്ഠം വികടമേവ ച
സപ്തമ വിഘ്‌നരാജം ച
ധൂമ്രവർണ്ണം തഥാഷ്ടമം
നവമം ഫലചന്ദ്രം ച
ദശമം തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശം തു ഗജാനനം
ദ്വാദശൈതാനിനാമാനി
ത്രിസന്ധ്യം യ: പഠേന്നര:
ന ച വിഘ്‌ന ഭയം തസ്യ
സർവ്വസിദ്ധി കരം ധ്രുവം