മൂന്നു ദിവസം ഗണപതിക്ക് നാരങ്ങാമാല സമര്‍പ്പിച്ചാല്‍; ജീവിതത്തില്‍ അതിശയിപ്പിക്കുന്ന മാറ്റം

വിഘ്‌നങ്ങളും സങ്കടങ്ങളും അകറ്റുന്ന ദേവൻ മാത്രമല്ല ഗണപതി മറിച്ച്, ആഗ്രഹസഫലീകരണത്തിനും ഗണേശനെ സ്തുതിക്കാം.

author-image
Rajesh T L
New Update
ganapathi

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ഗണപതി ഭഗവാനെ നിത്യവും ശ്രദ്ധയോടെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വിഘ്നങ്ങളും ദുരിതങ്ങളും മാറി സർവ്വൈശ്വര്യവും  മന:ശാന്തിയും ലഭിക്കും. വിഘ്‌നങ്ങളും സങ്കടങ്ങളും അകറ്റുന്ന ദേവൻ മാത്രമല്ല ഗണപതി മറിച്ച്, ആഗ്രഹസഫലീകരണത്തിനും ഗണേശനെ സ്തുതിക്കാം. കടുത്ത  വിഷമങ്ങളോ പ്രതിസന്ധിയോ നേരിടുന്നവർ ഗണപതി ഭഗവാന് 18 നാരങ്ങകള്‍ കോര്‍ത്ത മാല മൂന്നു ദിവസം തുടര്‍ച്ചയായി സമര്‍പ്പിക്കുകയും മൂന്നാം ദിനം ആര്‍ക്കു വേണ്ടിയാണോ എന്തിനു വേണ്ടിയാണോ പ്രാര്‍ത്ഥിക്കുന്നത് ആ കാര്യം മനസ്സിൽ വിചാരിച്ച് സങ്കഷ്ട നാശന ഗണേശ സ്‌തോത്ര പുഷ്പാഞ്ജലി കൂടി നടത്തിയാൽ  പ്രാര്‍ത്ഥന പൂർണ്ണമാകും. ഫലം ഉറപ്പായും ലഭിക്കും. ജന്മനക്ഷത്രനാള്‍ പുഷ്പാഞ്ജലി കഴിപ്പിക്കത്തക്ക വിധത്തില്‍ 3 ദിവസം തുടര്‍ച്ചയായി നാരങ്ങാ മാല സമർപ്പണ വഴിപാട് നടത്തുന്നതാണ് ഉത്തമം. താഴെ കൊടുത്തിരിക്കുന്ന സങ്കഷ്ട നാശന ഗണേശ സ്‌തോത്രം കഴിയുന്നത്ര തവണ ഭക്തിയുടെയും ശ്രദ്ധയോടെയും ജപിക്കുന്നതും ഉത്തമം.  

സങ്കഷ്ട നാശന ഗണേശ സ്‌തോത്രം

ശുക്ലാംബരധരം വിഷ്ണും

ശശിവര്‍ണ്ണം ചതുര്‍ഭുജം

പ്രസന്നവദനം ധ്യായേത്

സര്‍വ്വവിഘ്‌നോപശാന്തയേ.

പ്രണമ്യ ശിരസാ ദേവം

ഗൗരിപുത്രം വിനായകം

ഭക്താവാസം സ്മരേന്നിത്യം

ആയു: കാമാർത്ഥ സിദ്ധയേ

പ്രഥം വക്രതുണ്ഡം ച

ഏകദന്തം ദ്വിതീയകം

തൃതീയം കൃഷ്ണപിംഗാക്ഷം

ഗജവക്ത്രം ചതുര്‍ത്ഥകം

ലംബോധരം പഞ്ചമം ച

ഷഷ്ഠം വികടമേവ ച

സപ്തമം വിഘ്‌നരാജം ച

ധൂമ്രവര്‍ണ്ണം തഥാഷ്ടകം

നമവം ഫാലചന്ദ്രം ച,

ദശമം തു വിനായകം

ഏകാദശം ഗണപതിം

ദ്വാദശം തു ഗജാനനം

ദ്വാദശൈതാനി നാമാനി

ത്രിസന്ധ്യം യ: പഠേത് നര:

ന ച വിഘ്‌നഭയം തസ്യ

സര്‍വ്വസിദ്ധികരം ധ്രുവം

ganapathi