ശ്രീരാമ ഭക്തനായ ഹനുമാൻ സ്വാമി ചിരഞ്ജീവിയാണ്. മഹാദേവന്റെ അംശാവതാരമാണ്. വായു പുത്രനാണ്. ശ്രദ്ധയോടെയും ഭക്തിയോടെയും പ്രാർഥിച്ചാൽ നിഴൽ പോലെ സദാ നിങ്ങളോടൊപ്പം ഹനുമാൻ സ്വാമിയുണ്ടാവും. ഭയഭക്തി ബഹുമാനത്തോടെ ഹനുമാനെ ആരാധിക്കുന്നവർക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.
ആഭിചാര ദോഷങ്ങളും ഗൃഹദോഷങ്ങളും ആപത്തും ശനിദോഷങ്ങളും ഹനുമാൻ സ്വാമി നീക്കിത്തരും. സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കും. ആഞ്ജനേയ സ്വാമിയെ ആരാധിക്കാൻ ചൊവ്വ , വ്യാഴം, ശനി ദിവസങ്ങൾ അതിവിശേഷമാണ് .ദേഹശുദ്ധി വരുത്തി പ്രഭാതത്തിലോ പ്രദോഷത്തിലോ നിലവിളക്കു കൊളുത്തി പ്രാർത്ഥിക്കണം. ഇതിന് ആദ്യം ഗണപതിസ്തുതി ജപിക്കണം. തുടർന്ന് ശ്രീരാമ മൂലമന്ത്രം, ശേഷം ഹനുമദ് മന്ത്രം ജപിക്കണം.
ഗണപതി സ്തുതി
ഗജാനനം ഭൂത ഗണാദി സേവിതം
കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോക വിനാശ കാരണം
നമാമി വിഘ്‌നേശ്വര പാദപങ്കജം
ശ്രീരാമ മന്ത്രം
ഓം രാം രാമായ നമഃ
108 തവണ ചൊല്ലുക ,രാമ നാമം ചൊല്ലുന്നയിടത്തു ഹനുമാൻ സ്വാമി വായു വേഗത്തിൽ എത്തും.
ഹനുമദ് മന്ത്രം
ത്വമസ്മിൻ കാര്യ നിര്യോഗേ
പ്രമാണം ഹരിസത്തമ
ഹനുമാൻ യത്നമാസ്ഥായ
ദുഃഖ ക്ഷയ കരോ ഭവ:
ഹനുമാൻ സ്വാമിയുടെ അതീവ ശക്തിയുള്ള ഈ മന്ത്രം ഭക്തി പൂർവ്വം ചൊല്ലണം.