ഏകദന്ത ഗണപതി ഭഗവാനെ സ്തുതിക്കൂ, സകല സങ്കടങ്ങളും മാറും

ഗം എന്നതാണ് ഭഗവാന്റെ ഏകാക്ഷരീ മന്ത്രം. സര്‍വ്വസങ്കട നിവാരണ മന്ത്രമാണിത്. ഭക്തിപുരസ്സരം കഴിയുന്നത്ര തവണ ഈ മന്ത്രം ജപിച്ചാല്‍ സങ്കടങ്ങളെല്ലാം അകലും എന്നാണ് സങ്കൽപ്പം.

author-image
Rajesh T L
New Update
ganapathi

ഏകദന്ത ഗണപതി

Listen to this article
0.75x 1x 1.5x
00:00 / 00:00

എല്ലാ വിഘ്‌നങ്ങളും നീക്കുന്ന ശ്രീമഹാഗണപതിയുടെ അവതാരങ്ങളില്‍ പ്രധാനമാണ് ഏകദന്തന്‍ ഗണപതി. ശ്രീഗണേശ്വരന്‍ തന്നെയാണ് ഏകദന്ത ഭഗവാനും. ഗം എന്നതാണ് ഭഗവാന്റെ ഏകാക്ഷരീ മന്ത്രം. സര്‍വ്വസങ്കട നിവാരണ മന്ത്രമാണിത്. ഭക്തിപുരസ്സരം കഴിയുന്നത്ര തവണ ഈ മന്ത്രം ജപിച്ചാല്‍ സങ്കടങ്ങളെല്ലാം അകലും എന്നാണ് സങ്കൽപ്പം. ഏക ദന്തനെന്ന ഭഗവാന്റെ നാമം രണ്ട് പദങ്ങളുടെ സങ്കലനമാണ്. ഏക എന്നും ദന്ത എന്നും. ഈ രണ്ടു പദങ്ങളുടെ ഏകരൂപമാണ് ഏകദന്തം. ഏക എന്ന ശബ്ദം മായാസൂചകമാണ്. അത് മായാദേഹരൂപത്തെയും മായാവിലാസങ്ങളെയും കുറിക്കുന്നു. ദന്ത എന്ന ശബദം അന്ത:സത്തയായ പരമാത്മാവിനെ സൂചിപ്പിക്കുന്നു. ഭഗവാന്‍ മഹാഗണപതി മായാ രൂപധാരകനായും, പരമാത്മാവായും സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് ഭഗവാനെ ഏകദന്തനെന്നു സ്തുതിക്കുന്നു.

ഏകദന്തം ചതുര്‍ബാഹും ഗജവക്ത്രം മഹോദരം സിദ്ധിബുദ്ധിസമായുക്തം മൂഷികാരൂഢമേഖവച നാഭിശേഷം സപാശംവൈ പരശും കമലം ശുഭം അഭയം ദധതം ചൈവ പ്രസന്നവദനാംബുജം ഭവതേഭ്യോവരദം നിത്യ മഭക്താനാം നിഷൂദനം എന്ന മന്ത്രം ജപിച്ചു ഭഗവാനെ സ്തുതിക്കുക. 

ekadhantha ganesha