സർവ്വ പാപ മുക്തിക്കായി അയ്യനെ സ്തുതിക്കാം

അയ്യപ്പനിൽ വിശാസിച്ച ഭക്തിയോടെ ശരണംവിളിച്ചാൽ  ക്ഷണമാത്രയിൽ സ്വാമി അയ്യപ്പന്റെ പ്രഭാവം അവിടെ ഉണ്ടാകും എന്നത് ഉറപ്പാണ്

author-image
Vishnupriya
New Update
ayyappan
Listen to this article
0.75x 1x 1.5x
00:00 / 00:00

ദുഃഖങ്ങളിൽ നിന്നും മനുഷ്യരാശിയെ മോചിപ്പിച്ച് മോക്ഷത്തിലെത്തിക്കുന്ന മൂർത്തിയാണ് ശ്രീ ധർമ്മശാസ്താവ്. ഹരിഹരപുത്രൻ, അയ്യൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, താരകബ്രഹ്മം, ശനീശ്വരൻ, ശബരീശ്വരൻ, വേട്ടയ്ക്കൊരുമകൻ, ചാത്തപ്പൻ, എന്നീ പേരുകളിലും സ്വാമി അയ്യപ്പൻ അറിയപ്പെടുന്നുണ്ട്. 

പന്തളം രാജകുമാരനായ നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പൻ അവതാര ലക്ഷ്യം നിറവേറ്റിയ ശേഷം ശബരിമലയിലെ ധർമ്മശാസ്താ വിഗ്രഹത്തിൽ ലയിച്ചു എന്നാണ് വിശ്വാസം. അയ്യപ്പനിൽ വിശാസിച്ച ഭക്തിയോടെ ശരണംവിളിച്ചാൽ  ക്ഷണമാത്രയിൽ സ്വാമി അയ്യപ്പന്റെ പ്രഭാവം അവിടെ ഉണ്ടാകും എന്നത് ഉറപ്പാണ്. മനുഷ്യ രാശിക്ക്  വേണ്ടി തപസ് ചെയ്യുന്ന ഭഗവത് സ്വരൂപമാണ് സ്വാമി അയ്യപ്പൻ. അതിനാൽ ഭഗവാൻ ആയുധങ്ങൾ ധരിക്കാറില്ല. ചിൻമുദ്രയാണ് ഭഗവദ്മുദ്ര.

വ്രതം നോറ്റ് ശബരിമല തീർത്ഥാടനം നടത്തുന്നത് കലിയുഗ ദോഷങ്ങളും ദുഃഖങ്ങളും അകറ്റി കർമ്മ സായൂജ്യത്തിലേക്ക്  വഴി തെളിക്കും. ശബരിമല ശ്രീധർമ്മ ശാസ്താ ദർശനത്തിനായി  മാലയിടുന്ന ഭക്തൻ ആ നിമിഷം മുതൽ സംശുദ്ധനായി ശ്രദ്ധയോടെ  വ്രത ചിട്ടയിൽ കഴിയണം.   അഷ്ടരാഗങ്ങളുടെ ആക്രമണത്തിൽ നിന്നും അന്നുമുതൽ ഭക്തനെ ഭഗവാൻ ഭൂതവൃന്ദങ്ങളാൽ സംരക്ഷിക്കുന്നു.

സ്വാമിയേ ശരണമയ്യപ്പ...  എന്ന ശരണം വിളിച്ച് വിഷ്ണുമായയിൽ പിറന്ന സ്വാമി അയ്യപ്പന്റെ അനുഗ്രഹം തേടാം. വ്രത ശുദ്ധിയുടെ നാളുകളിൽ എല്ലാ പ്രവർത്തനങ്ങളുടെയും സംസാരത്തിന്റെയും തുടക്കത്തിൽ സ്വാമി ശരണം എന്ന നാമം പറഞ്ഞാൽ നമ്മുടെ വ്രതത്തിന് ഭംഗം വരില്ല എന്നാണ് വിശ്വാസം.

swami ayyappan