സര്‍വ്വ ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കും നരസിംഹ സ്വാമിയേ സ്തുതിക്കാം

ഇത് നിത്യേന ഭക്തിയോടെ ജപിച്ചാല്‍ ഭക്തരെ ഏതു അപകടത്തില്‍ നിന്നും സംരക്ഷിക്കുകയും സുരക്ഷിതവും ശാന്തിയും നിറഞ്ഞ ജീവിതം നല്‍കുകയും ചെയ്യും. 

author-image
Vishnupriya
Updated On
New Update
narasimha
Listen to this article
0.75x 1x 1.5x
00:00 / 00:00

സര്‍വ്വ ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കും മഹാവിഷ്ണുവിന്റെ അവതരണങ്ങളിലൊന്നായ നരസിംഹം സ്വാമിയെ സ്തുതിക്കാം.ജീവിതത്തിലെ എല്ലാ പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും നരസിംഹ സ്വാമി സംരക്ഷിക്കും. നരസിംഹ സ്വാമിയെ മനസിലെ ധ്യാനിച്ച് നരസിംഹ കവച മന്ത്രം ജപിച്ചാല്‍ സര്‍വ്വ ദോഷങ്ങളും തടസങ്ങളും മാറും. ലോകത്തിനെ ദോഷങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന മന്ത്രമാണ് നരസിംഹ കവച മന്ത്രം. ഭക്തരെ സംരക്ഷിക്കുന്ന കവചമായി നരസിംഹ കവചം മന്ത്രം പ്രവര്‍ത്തിക്കുന്നു.

ഇത് നിത്യേന ഭക്തിയോടെ ജപിച്ചാല്‍ ഭക്തരെ ഏതു അപകടത്തില്‍ നിന്നും സംരക്ഷിക്കുകയും സുരക്ഷിതവും ശാന്തിയും നിറഞ്ഞ ജീവിതം നല്‍കുകയും ചെയ്യും. 

'നരസിംഹ-കവചം വക്ഷ്യേ

പ്രഹ്ലാദനോദിതം പുര

സര്‍വ-രക്ഷാ-കരം പുണ്യം

സര്‍വോപദ്രവ-നാശനം' എന്നു തുടങ്ങി

''ഇതി ശ്രീ-ബ്രഹ്‌മാണ്ഡ-പുരാണേ പ്രഹ്ലാദോക്തം ശ്രീ-നരസിംഹ-കവചം പൂര്‍ണം'

എന്ന് അവസാനിക്കുന്ന 18 ശ്ലോകങ്ങള്‍ അടങ്ങിയ നരസിംഹ കവച മന്ത്രം മുടങ്ങാതെ ജീവിതചര്യയില്‍ ഉള്‍പ്പെടുത്തി ജപിച്ചാല്‍ രോഗശാന്തി ഉള്‍പ്പെടെയുള്ള ജീവിതാഭിവൃദ്ധിയും വന്നുചേരും.

narasimha swami narasimha kavacha manthra