ശ്രീകൃഷ്ണനെ സ്തുതിച്ച് വ്യാഴാഴ്ച ഈ മന്ത്രങ്ങൾ ജപിച്ചാൽ ഏത് മോഹവും സഫലമാകും

മത്സ്യ മാംസാദികൾ ഉപേക്ഷിച്ച് ബ്രഹ്മചര്യം അനുഷ്ഠിച്ചാണ് വ്രതമെടുക്കേണ്ടത്. ഈ ദിവസം ശ്രീകൃഷ്ണനെ പ്രകീർത്തിക്കുന്ന മന്ത്രങ്ങളും സ്‌തോത്രങ്ങളും നിഷ്ഠയോടെ ജപിക്കണം.

author-image
Vishnupriya
New Update
sreekrishana
Listen to this article
0.75x 1x 1.5x
00:00 / 00:00

ജഗത് ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണ ഭഗവാൻ അവതരിച്ച അതി സവിശേഷതയുള്ള ദിവസമാണ് അഷ്ടമിരോഹിണി. ചിങ്ങമാസത്തിൽ കറുത്ത പക്ഷത്തിൽ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ചേർന്നു വരുന്ന സുദിനത്തിൽ അർദ്ധരാത്രിയിലാണ് ശ്രീകൃഷ്ണ ജയന്തി. 

വ്രതശുദ്ധിയോടെ ശ്രീകൃഷ്ണ ഭഗവാനെ ആരാധിച്ചാൽ എന്ത് മോഹവും സഫലമാകുമെന്ന് ഭക്തർ വിശ്വസിക്കുന്നു. സാമ്പത്തികാഭിവൃദ്ധി, കർമ്മപുഷ്ടി, സന്താനഭാഗ്യം, ശത്രുതാനിവാരണം, ദാമ്പത്യസുഖം, വ്യവഹാരവിജയം, കലാസാഹിത്യ വിജയം, വിദ്യാവിജയം, ആപത്‌രക്ഷ, ദാമ്പത്യകലഹ മോചനം, പ്രണയസാഫല്യം രാഷ്ട്രീയവിജയം, ഭരണനൈപുണ്യം, തൊഴിൽ ദുരിത ശമനം, വിദ്യാവിഘ്‌നം, കടബാദ്ധ്യതാമുക്തി, പാപമുക്തി തുടങ്ങി ഏത് കാര്യത്തിനും അഷ്ടമിരോഹിണി വ്രതാനുഷ്ഠാനം ഉത്തമമാണ്. 

മത്സ്യ മാംസാദികൾ ഉപേക്ഷിച്ച് ബ്രഹ്മചര്യം അനുഷ്ഠിച്ചാണ് വ്രതമെടുക്കേണ്ടത്. ഈ ദിവസം ശ്രീകൃഷ്ണനെ പ്രകീർത്തിക്കുന്ന മന്ത്രങ്ങളും സ്‌തോത്രങ്ങളും നിഷ്ഠയോടെ ജപിക്കണം. ബുധദശ സമയത്ത് പുലയും വാലായ്മയും ഇല്ലെങ്കിൽ അഷ്ടമിരോഹിണി വ്രതം തീർച്ചയായും അനുഷ്ഠിക്കണം. ശ്രീകൃഷ്ണ മന്ത്രങ്ങൾ ജപിച്ചു തുടങ്ങാൻ പറ്റിയ ഏറ്റവും നല്ല ദിവസമാണ് അഷ്ടമി രോഹിണി. ഗുരുപദേശം നേടി ജപിച്ചാൽ വേഗം ഫലസിദ്ധി ലഭിക്കും. 

ശ്രീകൃഷ്ണ മൂലമന്ത്രം

ഓം ക്ലീം കൃഷ്ണായ നമ: എന്ന ഭഗവാന്റെ മൂലമന്ത്രം വ്രതദിവസം രാവിലെയും വൈകിട്ടും 108 തവണ വീതം ജപിക്കുന്നത് ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അതിവിശേഷമാണ്. നിത്യ ജപത്തിനും ഉത്തമം.

ഭാഗവത പാരായണം
ജന്മാഷ്ടമി ദിവസം ശ്രീമദ് ഭാഗവതം, ഭഗവദ്ഗീത,വിഷ്ണുസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നതും ഉത്തമമാണ്. മന:ശാന്തിക്ക് രാവിലെയാണ് പാരായണം ചെയ്യേണ്ടത്. 

ഗോവിന്ദസൗഭാഗ്യ മന്ത്രം

ഓം ക്ലീം നമ: കാമദായിനെ
വിശ്വമോഹായ വിശ്വശാന്തിദായിനെ
അന്തർഗ്ഗളായ
നിത്യായ നിരവദ്യായ നിശ്ചിന്തായ നിത്യസ്വരൂപായ ക്ലീം ക്ലീം
ബ്രഹ്മജ്ഞാന പ്രദായിനേ നമ:

രാജഗോപാല മന്ത്രം

കൃഷ്ണകൃഷ്ണ മഹായോഗിൻ
ഭക്താനാമഭയങ്കര
ഗോവിന്ദ പരമാനന്ദ
സർവ്വം മേ വശമാനയ സ്വാഹ

വിദ്യാരാജഗോപാലമന്ത്രം

ഓം കൃഷ്ണ കൃഷ്ണ
ഹരേകൃഷ്ണ
സർവ്വജ്ഞത്വം പ്രസീദമെ
രമാരമണ വിശ്വേശ
വിദ്യാമാശുപ്രയശ്ചമെ

lord sree krishna