ക്ഷിപ്രഫലസിദ്ധിക്ക് സുബ്രഹ്മണ്യ ഉപാസന

മുരുകപത്‌നിമാരാണ് വള്ളിയും, ദേവയാനിയും. പത്‌നി സമേതനായ മുരുകനെ പ്രാര്‍ത്ഥിച്ചാല്‍ വിവാഹതടസ്സം നീങ്ങും. ഇഷ്ടവിവാഹലബ്ധിക്കും ഗുണകരമാണിത്. കലഹങ്ങള്‍ നീങ്ങുന്നതിനും, പരസ്പര ഐക്യത്തിനും ഗുണകരം. ഷഷ്ഠിദിവസം വ്രതം പാലിച്ച് പ്രാര്‍ത്ഥന തുടങ്ങാം.

author-image
Vishnupriya
New Update
subramania
Listen to this article
0.75x1x1.5x
00:00/ 00:00

ക്ഷിപ്രഫലസിദ്ധിയ്ക്കായി സുബ്രഹ്മണ്യ ഉപാസനയുടെ പ്രത്യേകത. ഷഷ്ഠിവ്രതമെടുത്ത് മുരുകനെ പ്രാര്‍ത്ഥിക്കുന്നവരുടെ എല്ലാ ദുഃഖവും നീങ്ങും. സന്താനഭാഗ്യത്തിന് ഇത് ഏറ്റവും ഗുണകരമായി കണക്കാക്കുന്നു. പാര്‍വ്വതീപരമേശ്വരന്മാരുടെ വത്സല പുത്രനാണ് മുരുകന്‍. ദോഷദുരിതങ്ങളെക്കൊണ്ടോ, ആരോഗ്യ വിഷയങ്ങളെക്കൊണ്ടോ സന്താനദുരിതം അനുഭവിക്കുന്നവര്‍ക്ക് മുരുകപ്രീതിയാല്‍ അത്ഭുതഫലസിദ്ധിയുണ്ടാകും. ഇഷ്ടസന്താനലബ്ധിക്ക് ഗുണകരമാണ് മുരുകഭജനം.

മുരുകപത്‌നിമാരാണ് വള്ളിയും, ദേവയാനിയും. പത്‌നി സമേതനായ മുരുകനെ പ്രാര്‍ത്ഥിച്ചാല്‍ വിവാഹതടസ്സം നീങ്ങും. ഇഷ്ടവിവാഹലബ്ധിക്കും ഗുണകരമാണിത്. ദാമ്പത്യജീവിതത്തിലെ കലഹങ്ങള്‍ നീങ്ങുന്നതിനും, പരസ്പര ഐക്യത്തിനും ഗുണകരം. ഷഷ്ഠിദിവസം വ്രതം പാലിച്ച് പ്രാര്‍ത്ഥന തുടങ്ങാം. വള്ളീ ദേവയാനീസമേത ശ്രീസുബ്രഹ്മണ്യമൂര്‍ത്തയേ നമ: എന്ന മന്ത്രം ഷഷ്ഠി ദിനം തുടങ്ങി 41 ദിവസം ചൊല്ലുന്നതും ഉത്തമം.

എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും ഒരേ പോലെ അല്ല പ്രദക്ഷിണ ക്രമം. പ്രതിഷ്ഠാ സങ്കല്പത്തിന്റെ പ്രത്യേകത അനുസരിച്ച് മുരുകസന്നിധികളിലെ പ്രദക്ഷിണത്തിന് ഒരോ ക്രമമുണ്ട്. ബ്രഹ്മചാരി സങ്കല്പത്തിൽ പ്രതിഷ്ഠയുള്ള സുബ്രഹ്മണ്യന് 3 പ്രദക്ഷിണവും വള്ളി ദേവയാനീ സമേത സങ്കല്പത്തിൽ പ്രതിഷ്ഠയുളള ക്ഷേത്രങ്ങളിൽ അഞ്ച് പ്രദക്ഷിണവും വയ്ക്കണം. സുബ്രഹ്മണ്യ ക്ഷേത്രത്തിൽ അടി പ്രദക്ഷിണവും ശയനപ്രദക്ഷിണവും നടത്തുന്നത് കാര്യസിദ്ധിക്ക് വളരെയേറെ ഗുണകരമാണ്.

subrahamanyaswami