/kalakaumudi/media/media_files/2026/01/15/lord-narasimha-kalakaumudi-2026-01-15-22-28-52.jpg)
മഹാവിഷ്ണുവിന്റെ സംഹാരഭാവമായ നരസിംഹമൂര്‍ത്തിയെ ഭജിക്കുന്നത് ശത്രുദോഷത്തിന് ഉത്തമ പരിഹാരമാണ്. ബുധന്‍, വ്യാഴം, ചോതി നക്ഷത്രം എന്നീ ദിവസങ്ങളാണ് നരസിംഹ മൂര്‍ത്തിയെ ഭജിക്കാന്‍ ഏറ്റവും ശ്രേഷ്ഠം.
ഉഗ്രശക്തിയുള്ളതാണ് നരസിംഹ മന്ത്രങ്ങള്‍. അതിനാല്‍, അതിവേഗം ഫലം നല്‍കും. ശ്രദ്ധയോടെ വേണം നരസിംഹ മന്ത്രങ്ങള്‍ ജപിക്കേണ്ടത്. നെയ് വിളക്കിന് മുന്നിലിരുന്നാണ് നരസിംഹമന്ത്രങ്ങള്‍ ജപിക്കേണ്ടത്. വെറും നിലത്തിരിക്കണം. ചുവന്നതോ വെളുത്തതോ വസ്ത്രങ്ങള്‍ ധരിക്കണം. ധനാഭിവൃദ്ധി ഉണ്ടാകാന്‍ ലക്ഷ്മി നരസിംഹ മന്ത്രം അത്യുത്തമമാണ്.
ലക്ഷ്മീ നരസിംഹമന്ത്രം
ഓം ശ്രീം ഹ്രീം ജയ ലക്ഷ്മീപ്രിയായ നിത്യ പ്രമുദിത ചേതസേ ലക്ഷ്മീശ്രീതാര്‍ദ്ധദേഹായ ശ്രീം ഹ്രീം നമ:
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
