/kalakaumudi/media/media_files/2025/10/29/rayera-2025-10-29-18-10-05.jpg)
ആചാരങ്ങളിലെയും പുജകളിലെയും വ്യത്യാസമാണ് ഓരോ ക്ഷേത്രങ്ങളുടെയും പ്രത്യേകത. ചില ക്ഷേത്രങ്ങളില്‍ പ്രത്യേക ദിവസങ്ങളില്‍ മാത്രം വിശ്വാസികള്‍ ദര്‍ശനം നടത്തുവാന്‍ താല്പര്യപ്പെടുമ്പോള്‍ ചില ക്ഷേത്രങ്ങള്‍ പ്രത്യേക പൂജകളാല്‍ അറിയപ്പെടുന്നു. ദേവിയുടെ പാദമുദ്രയില്‍ പൂജ നടത്തുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് നമ്മള്‍ അധികം കേട്ടിട്ടുണ്ടാവില്ല.
അതാണ് ശ്രീ രായിരനല്ലൂര്‍ മലയില്‍ ഭഗവതീക്ഷേത്രം. രായിരനെല്ലൂര്‍ ക്ഷേത്രം എന്നു കേള്‍ക്കുമ്പോള്‍ നാറാണത്ത് ഭ്രാന്തനെയാവും പലര്‍ക്കും ഓര്‍മ്മവരിക. പാറക്കല്ല് കഷ്ടപ്പെട്ട് മലയില്‍ ഉരുട്ടിക്കയറ്റി മലമുകളില്‍ നിന്നും താഴേക്ക് ഉരുട്ടിവിട്ട് പൊട്ടിച്ചിരിക്കുന്ന നാറാണത്ത് ഭ്രാന്തന്‍ ഭ്രാന്തന്റെ തത്വങ്ങളും പൊരുളും നാം മനസ്സിലാക്കുന്നതിനും അപ്പുറമാണ്.
നാറാണത്ത് ഭ്രാന്തന് ദേവി പ്രത്യക്ഷപ്പെട്ട ഇടമാണ് രായിനെല്ലൂര്‍ മല, മലയുടെ മുകളിലാണ് പ്രസിദ്ധമായ ദുര്‍ഗാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സാധാരണ ക്ഷേത്രങ്ങളില്‍ കാണപ്പെടുന്നതു പോലെയുള്ള പൂജകളോ ആഘോഷങ്ങളോ രീതികളോ ഇല്ല. പ്രതിഷ്ഠ മുതല്‍ ഉത്സവവും നിത്യപൂജയും അടക്കമുള്ള കാര്യങ്ങളില്‍ ഈ ദുര്‍ഗാ ക്ഷേത്രം വ്യത്യസ്തമാണ്.
കേരളത്തിലെ 108 ദുര്‍ഗാ ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്. രായിനനെല്ലൂര്‍ ദുര്‍ഗാ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേത ഇവിടെ ദേവിയുടെ പാദമുദ്രയില്‍ പൂജ സമര്‍പ്പിക്കുന്നു എന്നതാണ്. ഇത്തരത്തില്‍ പൂജയുള്ള കേരളത്തിലെ ഏക ക്ഷേത്രവും ഇതുതന്നെയാണ്. മാത്രമല്ല, മലയുടെ മുകളില്‍ ദേവിയുടെ കാല്പാദങ്ങള്‍ പതിഞ്ഞിരിക്കുന്ന സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ദേവി പ്രത്യക്ഷപ്പെട്ട് സ്ഥലത്ത് കല്ലില്‍ ഒമ്പത് കാലടികള്‍ കാണാം. ഇതിലൊന്നില്‍ ഒരുകാലത്തും വറ്റാത്ത തീര്‍ത്ഥം കാണപ്പെടുന്നു. ഇതാണ് മലമുകളിലെ ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ക്ക് തീര്‍ത്ഥമായി നല്കുന്നത്.ദേവി നാറാണത്ത് ഭ്രാന്തന് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ തീരുമാനിച്ചതിനു പിന്നില്‍ ഒരു കഥയുണ്ട്. മലയുടെ താഴെ നിന്നും കല്ലുരുട്ടി മുകളില്‍ കൊണ്ട് വന്ന് താഴേക്ക് ഇടുന്ന ഭ്രാന്തനെ ദേവി എന്നും കാണുമായിരുന്നത്രെ.
ഭ്രാന്തന്റെ അഗാധമായ ജ്ഞാനവും പൊരുളും മനസ്സിലാക്കിയ ദേവി ഭ്രാന്തന് ദര്‍ശനം നല്കുകയായിരുന്നു ഒരിക്കല്‍ ദേവി ആല്‍മരത്തില്‍ ഊഞ്ഞാലാടിക്കൊണ്ടിരുന്ന സമയത്ത് ഭ്രാന്തന്‍ വന്നുവെന്നും ഉദ്ദിഷ്ട സമയമെന്നോണം നാറാണത്തു ഭ്രാന്തന് ദര്‍ശനം നല്‍കിയ പാടേ ദേവി ഭൂമിക്കടിയിലേക്ക് പോയി എന്നുമാണ് വിശ്വാസം. അന്ന് അവിടെ ദേവിയുടെ പാദം പതിഞ്ഞയിടത്ത് നാറാണത്ത് ഭ്രാന്തന്‍ ആരാധന നടത്തിയെന്നും അതില്‍ ഒന്നില്‍ പൂവും മലരും പഴങ്ങളും വെച്ചാരാധിച്ചുവെന്നും പിന്നീട് ഇവിടെ ക്ഷേത്രം സ്ഥാപിക്കപ്പെട്ടുവെന്നുമാണ് വിശ്വാസം.
നാറാണത്തുഭ്രാന്തനെ എടുത്തു വളര്‍ത്തി എന്നു പറയപ്പെടുന്ന ഭട്ടതിരിയുടെ പിന്മുറക്കാരാണ് ഊരായ്മക്കാര്‍ മറ്റുള്ള ക്ഷേത്രങ്ങളില്‍ നിന്ന് ഈ ക്ഷേത്രത്തിനുള്ള വ്യത്യാസവും ഈ ക്ഷേത്രത്തിന്റെ മാത്രമായ വ്യത്യസ്തമായ ഒരു മൂലമന്ത്രത്തിലാണ് പൂജാദി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് എന്നുള്ളതാണ് അതുകൊണ്ടുതന്നെ പിന്മുറക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഊരായ്മയ്ക്ക് അവകാശമില്ല.
നാറാണത്ത് ഭ്രാന്തന്‍
എന്ന അത്ഭുതയോഗി
നാറാണത്ത് ഭ്രാന്തന്റെ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. വിക്രമാദിത്യ സദസ്സിലെ നവരത്‌നങ്ങളില്‍ ഒരാളായ വരരുചി തനിക്ക് പറയകുലത്തില്‍ പിറന്ന ഒരു സ്തീയെ വിവാഹം കഴിക്കേണ്ടി വരുമെന്ന് ജ്ഞാനദൃഷ്ടിയാല്‍ അറിവ് ലഭിക്കുന്നത് കേട്ട് ഞെട്ടുന്നു. അതൊഴിവാക്കാന്‍ അദ്ദേഹം അനുചരരെ ഉപയോഗിച്ച് ആ കുട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.
തലയില്‍ തീപ്പന്തം കുത്തി അനുചരര്‍ ആ കുട്ടിയെ നദിയില്‍ ഒഴുകുന്നു. നദിയിലൂടെ തലയില്‍ തീപ്പന്തവുമായി ഒഴുകിവന്ന പെണ്‍കുട്ടിയെ മക്കളില്ലാതിരുന്ന നരിപ്പറ്റ മനയിലെ അന്തര്‍ജനം എടുത്ത് വളര്‍ത്തുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ മാതാവായ പഞ്ചമി അവിടെയആമ് വളരുന്നത്.വിധിയെ തടുക്കാന്‍ ആര്‍ക്കാണാവുക . വരരുചി തീര്‍ത്ഥാടനത്തിനിടയില്‍ ഒരിക്കല്‍ എത്തപ്പെട്ടത് സാക്ഷാല്‍ നരിപ്പറ്റ മനയിലായിരുന്നു.അവിടെ തന്നെ പരിചരിച്ച കന്യകയില്‍ വരരുചിക്ക് അനുരാഗം തോന്നി.
ബുദ്ധിമതിയായ അവളെ അദ്ദേഹം ഭാര്യയായി സ്വീകരിക്കുന്നു. വിവാഹം ശേഷമാണ് വരരുചി രുചി പഞ്ചമിയുടെ പൂര്‍വ്വകഥ ശിരസ്സിലെ പന്തം കുത്തിയ തഴമ്പ് കണ്ട് മനസിലാക്കുന്നത്. അതോടെ മാനസികമായി തകര്‍ന്ന വരരുചി സ്വയം ഭ്രഷ്ട് കല്‍പ്പിച്ച് ഭാര്യയുമായി ദേശാടനത്തിന് ഇറങ്ങുന്നു. പിന്നീട് ഒരുമിച്ചങ്ങോട്ടു ള്ള ജീവിതത്തില്‍ പിറക്കുന്ന മക്കളെയെല്ലാം ഉപേക്ഷിച്ചാണ് ആ യാത്ര തുടരുന്നത്. 12 മക്കള്‍ അവര്ക്ക് ജനിക്കുന്നു. അതിലൊരാളാണ് നാറാണത്ത് ഭ്രാന്തന്‍.
ഉപേക്ഷിക്കപ്പെട്ട മക്കളെ വ്യത്യസ്ത ജാതിയിലുള്ള ഏറ്റെടുത്ത് വളര്‍ത്തി. വ്യത്യസ്ത കുലങ്ങളില്‍ വളര്‍ന്ന് അവര്‍ സ്വന്തം മണ്ഡലങ്ങളില്‍ മികച്ചവരായി. പാക്കനാര്‍ പെരുന്തച്ചന്‍ രചകന്‍ വള്ളോന്‍ വടുതലനായര്‍ ഉപ്പുകൊറ്റന്‍ അകവൂര്‍ചാത്തന്‍, പാണനാര്‍, നാറാണത്തുഭ്രാന്തന്‍ വായില്ലാകുന്നിലപ്പന്‍ കൂടെ പന്തിരുകുലത്തിലെ ഏക പെണ്‍ തരിയായ കാരയ്ക്കലമ്മയും പിറക്കുന്നത് അങ്ങനെയാണ്.
സ്വന്തം ചിന്തയിലും പ്രവര്‍ത്തിയിലും മഹത്തായ ഒരു തത്വശാസ്ത്രം വച്ചു പുലര്‍ത്തിയ നാറാണത്തിനെ എല്ലാവരും ഭ്രാന്തന്‍ എന്ന് വിളിച്ചു. കല്ലുകള്‍ മലമുകളിലേക്ക് കഷ്ടപ്പെട്ട് തള്ളിക്കയറ്റി കൊണ്ടുപോകും എന്നിട്ട് മുകളില്‍ എത്തിയാല്‍ താഴേക്ക് ഉരുട്ടി വിടും അതുകണ്ട് കൊച്ചുകുട്ടിയെപ്പോലെ കൈകൊട്ടി ച്ചിരിക്കും. ഒരു ദൈവീക അവതാരമായിട്ടാണ് ഇന്ന് അദ്ദേഹത്തെ സങ്കല്‍പ്പിച്ചു പോരുന്നത് .പാലക്കാട് ജില്ലയിലെ ചെത്തല്ലൂരില്‍ അത്തിപ്പെറ്റ കുന്നിനടുത്തുള്ള നാരായണമംഗലത്ത് ആണ് അദ്ദേഹം വളര്‍ന്നത്.
പാലക്കാട് ജില്ലയിലെ ചെത്തല്ലൂരില്‍ അത്തിപ്പറ്റ നാരായണമംഗലത്താണ് അദ്ദേഹം വളര്‍ന്നതെന്ന് കരുതപ്പെടുന്നു പഠനം രായിരനല്ലൂര്‍ അതിവേഗപ്പുറം ഇല്ലത്താണെന്ന് പറയപ്പെടുന്നു. ഭാരതപ്പുഴയുടെ തീരമാണ് ചെത്തല്ലൂര്‍ ഇവിടെയാണ് ഈ യോഗി നടന്നു നീങ്ങിയത്. എപ്പോഴും യാത്രയാണ് നാറാണത്തുഭ്രാന്തന്റെ രീതി. രാത്രി എവിടെയാണോ എത്തുന്നത് അവിടെ അടുപ്പുകൂട്ടി അന്ന് ഭിക്ഷയായി കിട്ടുന്ന അരി വേവിച്ചു കഴിച്ച് അവിടെത്തന്നെ കിടന്നുറങ്ങുകയും ചെയ്യും ഇപ്രകാരം ഒരു ദിവസം ഭ്രാന്തന്‍ എത്തിച്ചേര്‍ന്നത് ഒരു ചൂടുകാട്ടില്‍ ആയിരുന്നു.അന്ന് അവിടെ ചിത കത്തിക്കാെണ്ടിരുന്നതിനാല്‍ ധാരാളം തീക്കനല്‍ഉണ്ടായിരുന്നു. അന്നത്തെ വിശ്രമം അവിടെത്തന്നെ എന്ന് തീരുമാനിച്ച് ഭക്ഷണം ഉണ്ടാക്കി കഴിച്ച ശേഷം തന്റെ മന്തുകാല്‍ അടുപ്പില്‍ കയറ്റി വെച്ച് വിശ്രമിക്കുകയായിരുന്നു അദ്ദേഹം.
അസമയത്താണ് ചുടലഭദ്രകാളി പരിവാരങ്ങളും അവിടെ എത്തിച്ചേര്‍ന്നത്. അസമയത്ത് ചുടലപറമ്പില്‍ ഇരിക്കുന്ന ആളെ ഒന്ന് ഭയപ്പെടുത്തുക തന്നെ എന്ന് കരുതി അവര്‍ ഭീകര ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും അട്ടഹസിക്കുകയും ചെയ്തു. ചുടലപ്പറമ്പില്‍ കാളിയുടെയും ഭൂതഗണങ്ങളുടെയും ഭയാനകനൃത്തം കണ്ട് നാറാണത്ത് ഭ്രാന്തന് ഭയം തോന്നിയില്ലെന്ന് മാത്രമല്ല ചിരിയും വന്നു. അതോടെ ഇതൊരു സാധാരണ മനുഷ്യനല്ലെന്ന് തിരിച്ചറിഞ്ഞ ദേവി എന്ത് വരവും ചോദിക്കാന്‍ പറഞ്ഞു.
ആദ്യമായി താന്‍ മരിക്കാന്‍ ഇനി എത്ര ദിവസം ഉണ്ടെന്നാണ് ദേവിയോടെ ഭ്രാന്തന്‍ ചോദിച്ചത്.ഉത്തരം പറഞ്ഞപ്പോള്‍ എനിക്ക് ഒരു ദിവസം കൂടുതല്‍ ആയുസ്സ് വേണമെന്ന് പറഞ്ഞു അത് നടക്കില്ലെന്ന് ദേവി പറഞ്ഞു. ശരി എന്നാല്‍ ഒരു ദിവസം കുറവു മതി ആയുസ്സ് എന്ന് ഭ്രാന്തന്‍. അതും സാധ്യമല്ലെന്ന് ദേവി, എങ്കില്‍ ഒന്ന് പോയി തരണമെന്നായി ഭ്രാന്തന്‍.
എങ്കിലും എന്തെങ്കിലും ഒരു വരം വാങ്ങണം എന്ന് അപേക്ഷയുമായി ചുടലഭദ്രകാളി നിന്നു. തന്റെ വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറ്റിത്തരുമെന്നാണ് അവരെ കളിയാക്കുന്ന മട്ടില്‍ നാറാണത്തു ഭ്രാന്തന്‍ ആവശ്യപ്പെട്ടു. അതിശയിച്ചുപോയ ദേവി അത് നല്‍കി അപ്രത്യക്ഷയായി.ജീവിതത്തിന്റെ നിരര്‍ത്ഥകത വെളിപ്പെടുത്തുന്ന ഈ കഥയിലുണ്ട് നാറാണത്ത് ആരാണെന്ന പൊരുള്‍. ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റിയതും ചെത്തല്ലൂരില്‍ വെച്ചാണ് എന്ന് വിശ്വസിക്കപ്പെടുന്നു.
മലയുടെ കിഴക്കേ ചെരുവില്‍ നാറാണത്ത് ഭ്രാന്തന്റെ പ്രതിമ. ക്ഷേത്രത്തില്‍നിന്ന് വിളിപ്പാടകലെയാണ് നാറാണത്ത് ഭജനമിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഭ്രാന്താചലം. ഈ കുന്നില്‍ കയറാന്‍ 63 പടികള്‍ കൊത്തിയെടുത്തിട്ടുണ്ട്. ആയിരത്തിലധികം അടി ഉയരത്തിലാണ് മല സ്ഥിതി ചെയ്യുന്നത്ഒരു മണിക്കൂറോളം സമയം വേണം രായിരനല്ലൂര്‍ മല നടന്ന് കയറാന്‍ ഒരായിരനല്ലൂര്‍ മലയുടെ ഉച്ചിയിലേക്ക് കൂറ്റന്‍ കരിമ്പാറ ഉരുട്ടി കയറ്റിയതിനുശേഷം അത് താഴേക്ക് തള്ളിയിട്ട് രസിച്ച നാറാണത്ത് ഭ്രാന്തന്‍ ഉറക്കെ പാടി, ഉന്നതി വരുത്തുവാനെത്രയോ പരാധീനം,പിന്നെയങ്ങധോഗതിക്കെത്രയും എളുപ്പമാം.
പരഹിതകരണം എന്ന ജ്യോതിശാസ്ത്ര ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് നാറാണത്ത് എന്ന് പറയപ്പെടുന്നു കട്ടുറുമ്പുകളെ എണ്ണുക അദ്ദേഹത്തിന്റെ മറ്റൊരു വിനോദമായിരുന്നു അദ്ദേഹം പ്രസിദ്ധനായ ഒരു താന്ത്രികനുമായിരുന്നു കേരളത്തില്‍ ഒരുപാട് ക്ഷേത്രങ്ങളില്‍ നാരായണത്തുഭ്രാന്തന്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ട് താബൂലം കൊണ്ട് പ്രതിഷ്ഠ ഉറപ്പിച്ച കഥയും വാമൊഴിയായി ഉണ്ട്
വിദ്യാഭ്യാസതടസ്സം നീങ്ങാന്‍ മലകയറ്റം
നാറാണത്ത് കല്ലുരുട്ടി കയറ്റിയ രായിരനല്ലൂര്‍ മല ചരിത്രമായി തുലാം ഒന്നിന് ഈ മലകയറിയാല്‍ കുട്ടികളുടെ വിദ്യാഭ്യാസ തടസ്സം നീങ്ങി ഭാഗ്യദേവ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ഇവിടെ തുലാമാസം ഒന്നിന് എത്തിയാല്‍ ബുദ്ധി തെളിയുമെന്ന് വിശ്വാസം. പട്ടാമ്പിയില്‍ നിന്നും വളാഞ്ചേരി റൂട്ടില്‍ ഒന്നാന്തിപടിയില്‍ നിന്നാണ് രായിരനെല്ലൂര്‍ മലകയറ്റം തുടങ്ങുന്നത്.
എല്ലാ വര്‍ഷവും തുലാം ഒന്നിനാണ് മലകയറ്റം. ഇത്തവണ അത് ഒക്ടോബര്‍ 18 നാണ്. മുത്തശ്ശിയാര്‍കുന്ന് ചളമ്പ്രക്കുന്ന്. പടവെട്ടിക്കുന്ന് ഭ്രാന്താചലം എന്നിങ്ങനെ നാലു കുന്നുകള്‍ക്ക് നടുവിലാണ് രായിരനെല്ലൂര്‍മല. അടിവാരത്താണ് നാരായണമംഗലത്ത് മന ഇവിടെനിന്ന് ഒരംഗം എല്ലാദിവസവും മലകയറി ക്ഷേത്രത്തിലെത്തും. നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണിത് പ്രതിഷ്ഠയില്ലാത്ത ക്ഷേത്രവും നാറാണത്തിന്റെ ഭീമാകാരമായ പ്രതിമയും ഇവിടത്തെ മനോഹര കാഴ്ചകളാണ്.
പ്രതിഷ്ഠ ഒന്നുമില്ലാത്ത ക്ഷേത്രത്തില്‍ ആ കാലടിപ്പാടുകളിലാണ് പൂജ ആറാമത്തെ കാലടിപ്പാടില്‍ ഊറുന്ന ജലമാണ് തീര്‍ത്ഥം. ക്ഷേത്രത്തിനടുത്തുള്ള കാഞ്ഞിരമരത്തില്‍ ഭ്രാന്തനെ തളച്ച ചങ്ങല കണ്ണികള്‍ കാണാം.ദേവിയുടെ കരുതപ്പെടുന്ന ചുവടുകളിലാണ് ഇവിടെ പൂജ. 9 ചുവടുകളില്‍ ഏഴ് ചുവടുകള്‍ ക്ഷേത്രത്തിന് പുറത്തുനിന്നു കാണാനാവും രണ്ട് ചുവടുകള്‍ ഉള്ളിലാണ് ഉപദേവതയായി ഗണപതിയും അയ്യപ്പനും ഉണ്ട്.
ഇപ്പോള്‍ ദേവിയുടെ പാദം പതിഞ്ഞ ഈ കുഴികളില്‍ വാല്‍ക്കണ്ണാടി വെച്ചാണ് ദേവിയെ ആരാധിക്കുന്നത്. മറ്റൊന്ന് ഇവിടെ സാധാരണ ക്ഷേത്രോല്‍സവങ്ങളെ പോലെ നടത്തുന്ന ഉത്സവമില്ലാ എന്നതാണ്. ഏതെങ്കിലും കാരണത്താല്‍ ക്ഷേത്രത്തില്‍ അശുദ്ധി വന്നാല്‍ ഇവിടെ പുണ്യഹത്തിനു പകരം പഞ്ചഗവ്യമാണ് തളിക്കുക. തുലാം ഒന്ന് കൂടാതെ വ്യശ്ചിക മാസത്തിലെ കാര്‍ത്തികയാണ് പ്രധാന ദിവസങ്ങള്‍. രാവിലെ മാത്രമാണ് ഇവിടെ പൂജയുള്ളത്. രാവിലെ 6.00 മുതല്‍ 8.00 വരെയാണ് പൂജ. നാറാണത്തിന് ദേവി ദര്‍ശനം ലഭിച്ചതിന്റെ പേരില്‍ പ്രസിദ്ധമായ രായിരനല്ലൂര്‍ എന്ന കേരളത്തിലെ ഏറ്റവും പ്രസിദ്ധമാണ് തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നുകൂടെയാണ്
കിണ്ടി ഓടം തുടങ്ങിയ വഴിപാടുകള്‍
എല്ലാക്ഷത്രങ്ങളിലെ പതിവ് വഴിപാടുകള്‍ ഇവിടെ കാണാമെങ്കിലും ചില വഴിപാടുകള്‍ ചില പ്രത്യേക ഉദ്ദേശത്തോടെ ഇവിടെ നടത്തുന്നു എന്നുള്ളതാണ് 'കിണ്ടി ഓടം തുടങ്ങിയ വഴിപാടുകള്‍ സന്താന ലബ്ധിക്കുള്ളതാണ്.
ആണ്‍ പെണ്‍ എന്ന ഉദ്ദേശത്തോടെ യഥാവിധി പ്രാര്‍ത്ഥിക്കുന്നവര്‍ ഇവ കമഴ്ത്തി വെയ്ക്കുന്നു തുടര്‍ന്ന് സന്താനലബ്ധിക്കുശേഷം കുഞ്ഞിന് ചോറൂണ് ശേഷം കമിഴ്ത്തി വെച്ചത് ആണ്‍കുട്ടിയാണെങ്കില്‍ കിണ്ടിയും പെണ്‍കുട്ടിയാണെങ്കില്‍ ഓടവും, അതില്‍ നെയ്യ് നെയ്യ് നിറച്ച് തൃപ്തിയായി എന്ന അര്‍ത്ഥത്താല്‍ മലര്‍ത്തി വെക്കണം എന്നാണ് ചടങ്ങ്. നിരവധിപേര്‍ ഈ ക്ഷേത്രത്തില്‍ ഈയൊരു ചടങ്ങിനായി വരികയും വളരെ തൃപ്തരായി മടങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നത് ഈ ക്ഷേത്രത്തിന്റെ ഒരു അത്ഭുതകരമായിട്ടുള്ള കാര്യമാണ്.
മറ്റൊരു വഴിപാടാണ് മലര്‍പ്പറയും കദളിപ്പഴവും ദേവി ദര്‍ശനം ഉണ്ടായ നാറാണത്ത് ഭ്രാന്തന്‍ തന്റെ കയ്യില്‍ ഉണ്ടായിരുന്ന മലരും കദളിയും നേദിച്ചു എന്നാണ് വിശ്വാസം അതുകൊണ്ടുതന്നെ അത് ഇവിടുത്തെ പ്രധാന വഴിപാടായി നടത്തിവരുന്നു കാര്യസാധ്യത്തിനാണ് ഈ വഴിപാട് സമര്‍പ്പിക്കുന്നത് തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുന്നതിനായി ചെയ്യുന്ന ഈ വഴിപാട് വളരെ ദൂരസ്ഥലങ്ങളില്‍ നിന്നു പോലും ഭക്തര്‍ ഇവിടെയെത്തി നടത്തി തൃപ്തി നേടി മടങ്ങുന്നു
സര്‍വ്വ ഐശ്വര്യ പൂജ
ദേവിക്കുള്ള ഒരു ദിവസത്തെ പൂജ വളരെ പ്രധാനമാണ് സര്‍വ്വ ഐശ്വര്യത്തിനും കുടുംബസമൃദ്ധിക്കും മൃത്യുഞ്ജയത്തിനും നിത്യ സന്തോഷത്തിനും ഭക്തരെ കാത്തു രക്ഷിക്കുന്നതിന് ആയിട്ടുള്ള ഭഗവതി സേവയായി നടത്താവുന്നതാണ്. കൂടാതെ മറ്റു അര്‍ച്ചനകള്‍ സര്‍വൈശ്വര്യ വിളക്കുകള്‍ സര്‍വ്വ സൂക്തപുഷ്പാഞ്ജലികള്‍ പട്ടുചാര്‍ത്തല്‍ താലി ചാര്‍ത്തല്‍ തുടങ്ങിയവയും മംഗള കാര്യങ്ങള്‍ ആയി ചെയ്തുവരുന്നു.പാല്‍പ്പായസം കഠിന പായസം വെള്ള്യം തുടങ്ങിയവയെല്ലാം സാധാരണ ക്ഷേത്രങ്ങളിലേതു പോലെ തന്നെ നടത്തപ്പെട്ടുകൊണ്ടിരിക്കുന്നു.
നേദ്യങ്ങള്‍ക്കായി തലേദിവസം തന്നെ ബുക്ക് ചെയ്യണം മലര്‍പ്പറ തുടങ്ങിയ വലിയ പ്രധാന വഴിപാടുകള്‍ക്ക് രണ്ടുദിവസം മുന്നേ ബുക്ക് ചെയ്യണം ബുക്കിങ് നമ്പര്‍ 9496279561,9447674430.
തുലാമാസം ഒന്നാം തീയതിയും വൃശ്ചിക മാസം കാര്‍ത്തിക നാളിലും ആണ് ഈ ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളായി കണക്കാക്കുന്നത് അന്നേദിവസം ഉത്സവവും കാര്‍ത്തികക്ക് പ്രസാദ ഊട്ടും പ്രധാനമാണ്.....
ഉത്സവ ദിവസങ്ങളില്‍ രാവിലെ നാലു മണി മുതല്‍ ഉച്ചയോടെ കൂടി പന്ത്രണ്ടരയ്ക്ക് നടയടക്കുന്നു. എല്ലാ ദിവസവും മലയിലേക്ക് വൈകുന്നേരം 5 മണി വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ട്.
രാമന്‍ ഭട്ടതിരിപ്പാട്
നാരായണമംഗലം മന
94476 74430
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
