തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നവീകരണം പൂര്‍ത്തിയായ വിശ്വക്സേവ വിഗ്രഹത്തിന്റെ പുഃനപ്രതിഷ്ഠയും ശ്രീകോവിലിനു മുകളിലെ താഴികക്കുടങ്ങളുടെ സമര്‍പ്പണവും ജൂണ്‍ 8 ന്. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടബന്ധകലശവും ഇതിനൊപ്പം നടത്തും. സമര്‍പ്പണചടങ്ങുകള്‍ക്ക് മുന്നോടിയായി കലശ പൂജ ജൂണ്‍ രണ്ടിന് ആരംഭിക്കും.മഹാ കുംഭാഭിഷേക ചടങ്ങുകള്‍ എട്ടിന് രാവിലെ 7.45 ന് ആരംഭിക്കും. ജൂണ്‍ രണ്ടു മുതല്‍ ശുദ്ധിക്രിയകളുംകലശ പൂജകളും തുടങ്ങും. തന്ത്രിമാരായ തരണനല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാട്, പ്രദീപ് നമ്പൂതിരിപ്പാട്, സതീശന്‍ നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട് എന്നിവര്‍ കാര്‍മികത്വം വഹിക്കും. ക്ഷേത്രം സ്ഥാനി എട്ടരയോഗം പോറ്റിമാര്‍, പുഷ്പാഞ്ജലി സ്വാമിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.മഹേഷ്, മാനേജര്‍ ബി.ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.
ശ്രീകോവിലിനു മുകളില്‍ 3 സ്വര്‍ണ്ണ താഴികക്കുടങ്ങളും ഒറ്റക്കല്‍ മണ്ഡപത്തിനു മുകളില്‍ ഒരു താഴികക്കുടവുമാണ് സ്ഥാപിക്കുന്നത്.
ശ്രീകോവിലിലെ ഒറ്റകല്‍ മണ്ഡപത്തിനു താഴെ ശ്രീ പത്മനാഭന്റെ പാദ ഭാഗത്താണ് വിശ്വക്‌സേവ വിഗ്രഹത്തിന്റെ പ്രതിഷ്ഠ.കയ്യില്‍ ശംഖചക്രം ദണ്ഡ്, വരമുദ്ര എന്നിവയോടെ താമരയില്‍ ഇരിക്കുന്ന രീതിയിലാണ് പ്രതിഷ്ഠ. 300 വര്‍ഷത്തോളം പഴക്കം പ്രതീക്ഷിക്കുന്ന വിഗ്രഹം കടുശര്‍ക്കര യോഗത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ശില്‍പി ശിവഗംഗ തൃക്കോട്ടിയൂര്‍ മാധവന്റെ നേതൃത്വത്തിലാണ് വിഗ്രഹനവീകരണം നടത്തിയത്.2017 മാര്‍ച്ചില്‍ സുപ്രീകോടതിനിയമിച്ച വിദഗ്ദ്ധ സമിതിയാണ് ക്ഷേത്ര നവീകരണത്തിന് നിര്‍ദ്ദേശിച്ചത്.6 വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന മുറജപവും മുറജപത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തുന്ന ലക്ഷദീപവും ഈ വര്‍ഷം നടക്കും.
നവീകരണം പൂര്‍ത്തിയായ വിശ്വക്സേവ പുഃനപ്രതിഷ്ഠ ജൂണ്‍ 8ന്
ശ്രീകോവിലിലെ ഒറ്റകല്‍ മണ്ഡപത്തിനു താഴെ ശ്രീ പത്മനാഭന്റെ പാദ ഭാഗത്താണ് വിശ്വക്‌സേവ വിഗ്രഹത്തിന്റെ പ്രതിഷ്ഠ.
New Update