ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നുമുതൽ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം. ക്ഷേത്രത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെയാണ് നിയന്ത്രണമുള്ളത്

author-image
Devina
New Update
Guruvayoor_Temple_

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നുമുതൽ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം. ക്ഷേത്രത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെയാണ് നിയന്ത്രണമുള്ളത്.

തെക്ക്, പടിഞ്ഞാറ്, വടക്കു ഭാഗങ്ങളിലെ ശീവേലിപ്പുരയുടെ മേൽക്കൂരയിൽ പൊട്ടിനിൽക്കുന്ന കോൺക്രീറ്റ് പാളികൾ അടർത്തിമാറ്റി സിമന്റ് പ്ലാസ്റ്ററിങ് നടത്തേണ്ടതിനാൽ ഭക്തജനസുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത് എന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവയ്ക്കാണ് നിയന്ത്രണം.