ശബരിമലയില്‍ ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തര്‍

ദര്‍ശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂര്‍ വരെ നീണ്ടുനിന്നതായിരുന്നു. തീര്‍ത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകള്‍ വരി നിന്നാണ് തീര്‍ത്ഥാടകര്‍ അയ്യനെ തൊഴുതു മടങ്ങുന്നത്

author-image
Biju
New Update
sabarimala

സന്നിധാനം: ശബരിമല ദര്‍ശനത്തിന് വന്‍ തിരക്ക്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. ഒന്നര ദിവസത്തിനിടെ 1,63,000 ല്‍ അധികം പേര്‍ മല ചവിട്ടി. 

ദര്‍ശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂര്‍ വരെ നീണ്ടുനിന്നതായിരുന്നു. തീര്‍ത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകള്‍ വരി നിന്നാണ് തീര്‍ത്ഥാടകര്‍ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാന്‍ പമ്പ മുതല്‍ ക്രമീകരണം ഉണ്ടാകും. 

സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയില്‍ നിന്ന് തീര്‍ത്ഥാടകാരെ കടത്തി വിടുക. ഇന്നലെ ശരാശരി 6 മണിക്കൂര്‍ വരെ കാത്തു നിന്ന ശേഷമാണ് സ്വാമിമാര്‍ ദര്‍ശനം നടത്തിയത്. ദിനംപ്രതി 90,000 പേര്‍ക്കാണ് മല കയറാന്‍ അവസരമുള്ളത്. സത്രം വഴി, കാനന പാതയിലൂടെയും ഇന്നലെ മുതല്‍ ഭക്തരെ കടത്തി വിടുന്നുണ്ട്. ആകെ പതിനെട്ടു മണിക്കൂര്‍ ആണ് ശബരിമലയില്‍ ദര്‍ശന സമയം.