ശബരിമലയില്‍ സംഭാവന നല്‍കുന്നവര്‍ക്കായി പ്രിവിലേജ് കാര്‍ഡ്

ഇവര്‍ക്ക് വര്‍ഷത്തില്‍ 5 ദിവസം വരെ ശബരിമല ഗസ്റ്റ് ഹൗസില്‍ സൗജന്യം താമസം, ദര്‍ശനത്തിന് പ്രത്യേകസൗകര്യം, കളഭവും അരവണയും ഉള്‍പ്പെടെയുള്ള പ്രസാദം, പമ്പയില്‍വാഹനം പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയും ലഭ്യമാക്കും.

author-image
Biju
New Update
sabarimala

തിരുവനന്തപുരം: ശബരിമല വികസനത്തിന് സംഭാവന നല്‍കുന്നവര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രിവിലേജ് കാര്‍ഡ് സംവിധാനം നടപ്പാക്കുന്നു. 10 ലക്ഷം മുതല്‍ മുകളിലുള്ള തുക അന്നദാനത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി നല്‍കുന്നവര്‍ക്കാണ് 10 വര്‍ഷം കാലാവധിയുള്ള പ്രിവിലേജ് കാര്‍ഡ് നല്‍കുക. 10 ലക്ഷം മുതല്‍ 25 ലക്ഷം വരെ നല്‍കുന്നവര്‍ക്ക് ബ്രോണ്‍സ്, 25 ലക്ഷം മുതല്‍ 50 ലക്ഷം വരെ സില്‍വര്‍, 50 മുതല്‍ ഒരുകോി വരെ ഗോള്‍ഡ്, 1മുതല്‍ 3 കോടി വരെ പ്ലാറ്റിനം, അതിനും മുകളില്‍ ഡയമണ്ട് എന്ന രീതയിലാണ് കാര്‍ഡുകള്‍ സജ്ജമാക്കുന്നത്.

ഇവര്‍ക്ക് വര്‍ഷത്തില്‍ 5 ദിവസം വരെ ശബരിമല ഗസ്റ്റ് ഹൗസില്‍ സൗജന്യം താമസം, ദര്‍ശനത്തിന് പ്രത്യേകസൗകര്യം, കളഭവും അരവണയും ഉള്‍പ്പെടെയുള്ള പ്രസാദം, പമ്പയില്‍വാഹനം പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയും ലഭ്യമാക്കും. കാര്‍ഡിന്റെ വ്യത്യാസം അനുസരിച്ച് ഒരു കാര്‍ഡില്‍ മൂന്ന് മുതല്‍ 5 പേര്‍ക്ക് വരെ സൗക്യം ഉപയോഗിക്കാം.

Sabarimala