ശബരിമലയില്‍ ആദ്യ നെയ്യഭിഷേകം രാഷ്ട്രപതിയുടെ പേരില്‍

ഇന്ന് മണ്ഡലകാലത്തിന്റെ ആരംഭത്തെ തുടര്‍ന്ന് ഭക്തജനങ്ങളുടെ നീണ്ട തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. വൃശ്ചികപുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് നട തുറന്നത്. ഡിസംബര്‍ 26നാണ് അങ്കി ചാര്‍ത്തിയുള്ള ദീപാരാധന

author-image
Biju
New Update
rashtra

സന്നിധാനം: ശബരിമലയില്‍ വൃശ്ചിക പുലരിയില്‍ നടത്തിയ ആദ്യ നെയ്യഭിഷേകം രാഷ്ട്രപതിയുടെ പേരില്‍. സന്നിധാനത്ത് രാഷ്ട്രപതി എത്തിയിരുന്നത് തുലാമാസ പൂജ വേളയിലാണ്. അന്ന് നെയ്യഭിഷേകം നടത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്നാണ് നെയ്യഭിഷേകം നടത്തിയത്. 

ഇന്ന് മണ്ഡലകാലത്തിന്റെ ആരംഭത്തെ തുടര്‍ന്ന് ഭക്തജനങ്ങളുടെ നീണ്ട തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. വൃശ്ചികപുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് നട തുറന്നത്. ഡിസംബര്‍ 26നാണ് അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. 

മണ്ഡലപൂജ 27നാണ്. 27ന് രാത്രി നടയടക്കുന്നതോടെ മണ്ഡലകാലം പൂര്‍ത്തിയാകും. തുടര്‍ന്ന് ഡിസംബര്‍ 30ന് വൈകിട്ട് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14ന് മകരവിളക്ക്. ജനുവരി 19 വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്താം. ജനുവരി 20ന് രാവിലെ നടയടയ്ക്കും.