എല്ലാ ദുഃഖങ്ങളിൽ നിന്നും കരകയറാൻ സങ്കടഹരഗണപതി ധ്യാന ശ്ലോകം

ഈ ഭാവത്തിൽ ഗണപതി ഭഗവാനെ  ഉപാസിക്കുമ്പോൾ ധ്യാനശ്ലോകത്തിൽ വർണ്ണിക്കുന്ന രൂപവും  വസ്ത്രത്തിന്റെ നിറവും സങ്കല്പിക്കണം. ഈ വിഗ്രഹത്തിന്റെ കൈയിലുള്ള  വസ്തുക്കൾ നിവേദ്യങ്ങളാക്കാം. ഇത് ക്ഷേത്രത്തിൽ വഴിപാടായും നൽകാം.

author-image
Vishnupriya
New Update
sankada
Listen to this article
0.75x 1x 1.5x
00:00 / 00:00

32 ഭാവങ്ങളാണ് ഗണേശ ഭഗവാന് പ്രധാനമായും കൽപ്പിച്ചു കാണുന്നത്. ഓരോ ഭാവത്തിനും ഓരോ രൂപമുണ്ട്. ഈ ഭാവത്തിനും രൂപത്തിനും അനുസരിച്ച് ഭഗവാന്റെ നിറത്തിനും ആടയാഭരണങ്ങൾക്കും ഇരിപ്പിനും എല്ലാം വ്യത്യാസം ഉണ്ട്. ഭഗവാന്റെ ഓരോ ഭാവത്തിനും ഓരോ ഫലദാനശേഷിയുണ്ട്.  

ഇതിൽ വളരെ പ്രധാനമായ ഒരു രൂപമാണ് സങ്കടഹരഗണപതി. എല്ലാ ദുഃഖങ്ങളിൽ നിന്നും ഭക്തർക്ക് മോചനം നൽകുന്ന ഗണേശ ഭാവമാണിത്. ഈ ഭാവത്തിന് ഒരു ധ്യാനശ്ലോകമുണ്ട്. അതിന്റെ അർത്ഥം : 

ഉദയ സൂര്യന്റെ അരുണ വർണ്ണത്തോട് കൂടിയവനും ഇടതുവശത്ത് ഭാര്യയോട് കൂടിയവനും നാലു കരങ്ങളിൽ വരദം, അങ്കുശം, പാശം, പായസപ്പാത്രം എന്നിവ ധരിച്ചിരിക്കുന്നവനും സർവ്വ സങ്കടങ്ങളും നശിപ്പിക്കുന്നവനും ചുവന്ന താമരയിലിരിക്കുന്നവനുമായ സങ്കടഹര ഗണേശൻ എല്ലാവിധ ദു:ഖങ്ങളിൽ നിന്നും രക്ഷിക്കട്ടെ.

ഈ ഭാവത്തിൽ ഗണപതി ഭഗവാനെ  ഉപാസിക്കുമ്പോൾ ധ്യാനശ്ലോകത്തിൽ വർണ്ണിക്കുന്ന രൂപവും  വസ്ത്രത്തിന്റെ നിറവും സങ്കല്പിക്കണം. ഈ വിഗ്രഹത്തിന്റെ കൈയിലുള്ള  വസ്തുക്കൾ നിവേദ്യങ്ങളാക്കാം. ഇത് ക്ഷേത്രത്തിൽ വഴിപാടായും നൽകാം. ശ്രീതത്ത്വനിധി എന്ന തന്ത്രഗ്രന്ഥത്തിലാണ് ഗണപതി ഭഗവാന്റെ 32 ഭാവങ്ങളുടെ ധ്യാന ശ്ലോകങ്ങൾ  ആണ് ഉള്ളത്.

ധ്യാനശ്ലോകം

ബാലാർക്കാരുണകാന്തിർ

വാമേബാലാം വഹന്നങ്കേ

ലസദിന്ദീവര ഹസ്താം 

ഗൗരാംഗീം രത്‌നശോഭാഢ്യാം

ദക്ഷേങ്കുശ വരദാനം

വാമേ പാശം ച പായസം പാത്രം 

നീലാംശുകലസമാനഃ 

പീഠേ പത്മാരുണോതിഷ്ണൻ 

സങ്കടഹരണഃ 

പായത് സങ്കടപുഗേദ് 

ഗജാനനോ നിത്യം

ഈ രൂപം സങ്കല്പിച്ച് സങ്കടഹരഗണപതി ധ്യാനശ്ലോകം നിത്യേന ജപിച്ചു നോക്കൂ അത്ഭുതാവഹമായ ഫലം കുറച്ചു നാൾ ജപിച്ചു കഴിയുമ്പോൾ അനുഭവിച്ചറിയാം.

sankadaharana ganapathy