ശിവ-പാര്‍വ്വതി പ്രീതിക്കായി സോമ പ്രദോഷം

പ്രദോഷം എന്നാല്‍ വൈകുന്നേരത്തിന്റെ ആദ്യഭാഗം എന്നാണ്. വിശ്വാസികള്‍ പ്രദോഷ വ്രതത്തിന് അതീവ പ്രാധാന്യം കല്‍പ്പിക്കുന്നു. ഈ ദിവസം വ്രതം അനുഷ്ഠിക്കുകയും ശിവ-പാര്‍വ്വതി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ഭഗവാനെ പ്രീതിപ്പെടുത്താന്‍ രുദ്രാഭിഷേകം നടത്തുകയും ചെയ്യുന്നു

author-image
Biju
New Update
pradosham

പ്രദോഷ വ്രതങ്ങള്‍ ആചരിക്കുന്നവര്‍ക്ക് ശിവ-പാര്‍വ്വതിമാരുടെ അനുഗ്രഹമുണ്ടാകുമെന്നാണ് വിശ്വാസം. പ്രദോഷ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ആനന്ദവും ആഗ്രഹിച്ച കാര്യങ്ങളും പ്രദാനമാകുന്നു. തിങ്കളാഴ്ചയാണ് ഇത്തവണ സോമപ്രദോഷം വരുന്നത്. പരമശിവനെയും പാര്‍വ്വതി ദേവിയെയും ഒരുപോലെ പ്രസാദിപ്പിക്കാന്‍ പ്രദോഷ വ്രതം ആചരിക്കാവുന്നതാണ്. 

ചിലര്‍ വ്രതത്തോടൊപ്പം രുദ്രാഭിഷേകം, ശംഖാഭിഷേകം, ധാര തുടങ്ങിയ വഴിപാടുകളും നടത്താറുണ്ട്. എല്ലാ മാസവും രണ്ട് പ്രദോഷങ്ങള്‍ വരുന്നു. ശുക്ല പക്ഷത്തിന്റെയും കൃഷ്ണ പക്ഷത്തിന്റെയും ത്രയോദശി തിഥികളിലാണ് പ്രദോഷം വരുന്നത്.

പ്രദോഷം എന്നാല്‍ വൈകുന്നേരത്തിന്റെ ആദ്യഭാഗം എന്നാണ്. വിശ്വാസികള്‍ പ്രദോഷ വ്രതത്തിന് അതീവ പ്രാധാന്യം കല്‍പ്പിക്കുന്നു. ഈ ദിവസം വ്രതം അനുഷ്ഠിക്കുകയും ശിവ-പാര്‍വ്വതി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ഭഗവാനെ പ്രീതിപ്പെടുത്താന്‍ രുദ്രാഭിഷേകം നടത്തുകയും ചെയ്യുന്നു. പ്രദോഷ വ്രതവും പ്രാര്‍ത്ഥനകളും പതിവായി ചെയ്യുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരിക്കലും ഒരു പ്രശ്‌നവും നേരിടേണ്ടിവരില്ല. പ്രായ, ലിംഗഭേദമന്യേ ആര്‍ക്കും ഈ വ്രതം ആചരിക്കാവുന്നതാണ്.

സ്‌കന്ദപുരാണം പ്രകാരം പ്രദോഷ നാളില്‍ രണ്ട് തരം വ്രതാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നു. ഒന്ന് പകല്‍ സമയത്ത് ആചരിച്ച്, രാത്രിയോടെ ഉപവാസം അവസാനിപ്പിക്കുന്നു. രണ്ടാമത്തേത് കഠിനമായ പ്രദോഷ വ്രതമാണ്. 

ഇത് 24 മണിക്കൂര്‍ പൂര്‍ണ്ണ ഉപവാസത്തോടെ ആചരിക്കുകയും അടുത്ത ദിവസം വ്രതം അവസാനിപ്പിക്കുകയും ചെയ്യുന്നു. ശിവ-പാര്‍വ്വതിന്മാരുടെ എല്ലാ അനുഗ്രഹങ്ങളും നേടാന്‍ പലരും കഠിനമായ പ്രദോഷ വ്രതങ്ങള്‍ അനുഷ്ഠിക്കുന്നു.

സോമ പ്രദോഷ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് പല ഫലങ്ങളും പ്രദാനമാകുന്നു. അവിവാഹിതരായവര്‍ക്ക് മംഗല്യയോഗത്തിനും ആഗ്രഹിക്കുന്ന ജീവതപങ്കാളികളെ ലഭിക്കാനും പ്രദോഷ വ്രതം അനുഷ്ഠിക്കാം. ആത്മാര്‍ത്ഥമായ ഭക്തിയോടെ പ്രദോഷ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് സന്തോഷം, ദീര്‍ഘായുസ്സ്, വിജയം, ഐശ്വര്യം എന്നിങ്ങനെ സകല അനുഗ്രഹങ്ങളും ശിവപാര്‍വ്വതിമാര്‍ ചൊരിയുമെന്നാണ് സങ്കല്‍പ്പം.

സോമ പ്രദോഷ വ്രതം: പൂജാ ചടങ്ങുകള്‍

പ്രദോഷ വ്രത ദിവസം പുലര്‍ച്ചെ എഴുന്നേറ്റ് സ്നാനം നടത്തി ശുദ്ധിയായി വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുക.

ശിവ പരിവാരങ്ങളെ (പരമശിവന്‍, പാര്‍വ്വതി ദേവി, ശ്രീ ഗണപതി, കാര്‍ത്തികേയന്‍, നന്ദി വാഹനന്‍) സ്മരിച്ച് ശിവ സ്തുതികളും കീര്‍ത്തനങ്ങളും മന്ത്രങ്ങളം ജപിക്കാം.

ശിവക്ഷേത്രത്തില്‍ നെയ്യ് വിളക്ക്, കൂവളത്തില, മാല, ഫലങ്ങള്‍ എന്നിവ സമര്‍പ്പിക്കാം. പൂജയും അഭിഷേകങ്ങള്‍ (രുദ്രാഭിഷേകം, ശംഖാഭിഷേക്, കരിക്കാഭിഷേകം അല്ലെങ്കില്‍ ധാര) യഥാശക്തിപോലെ നടത്താവുന്നതാണ്.

ശിവപുരാണ പരായാണം, പ്രദോഷ വ്രത കഥ, ശിവ സഹസ്രനാമം തുടങ്ങിയവയും മഹാമൃത്യുഞ്ജയ് മന്ത്രം 108 തവണയും ജപിക്കാം. ഇല്ലെങ്കില്‍ 'നമ:ശിവായ' എന്ന പഞ്ചാക്ഷരി മന്ത്രം മാത്രമായും ജപിക്കാം.

പ്രദോഷ വ്രതം, തീര്‍ത്ഥവും പ്രസാദവും കഴിച്ച് അവസാനിപ്പിക്കാം.