/kalakaumudi/media/media_files/2025/11/20/sree-3-2025-11-20-21-47-37.jpg)
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന മുറജപം തന്ത്രി തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരി പ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഗണപതിഹോമത്തോടുകൂടി ആരംഭിച്ചു. ക്ഷേത്ര ചെറുചുറ്റിനുള്ളിലും വേദജപം, സൂക്തജപം എന്നിവ വേദപണ്ഡിതന്മാര്‍ പാരായണം നടത്തി.
ശ്രീലകവും, ചെറുചുറ്റും വേദഘോഷങ്ങളാല്‍ മുഖരിതമായിരുന്നു. തന്ത്രിമാരായ ഗോവിന്ദന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍, പ്രദീപ് നമ്പൂതിരിപ്പാട് സജി നമ്പൂതിരിപ്പാട്, പത്മനാഭന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ സ്വാമിക്ക് പ്രത്യേക പുഷ്പജ്ഞാലിയും, നിവേദ്യവും അര്‍പ്പിച്ചു. വലിയലങ്കാരവും, എല്ലാ ക്ഷേത്രനടയില്‍ മാലകെട്ടി അലങ്കാരവും ഉണ്ടായിരുന്നു.
ജപക്കാര്‍ക്ക് യോഗത്തു പോറ്റിമാര്‍ ദക്ഷിണ നല്‍കി. രാവിലെ 07.30 മണിക്ക് ക്ഷേത്രസ്ഥാനി മൂലംതിരുനാള്‍ രാമവര്‍മ്മ, പൂയ്യംതിരുനാള്‍ ഗൗരി പാര്‍വ്വതി ഭായി. അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മ്മി ബായി എന്നിവര്‍ ക്ഷേത്രദര്‍ശനത്തി നായും, വേദജപങ്ങള്‍ ശ്രവിക്കാനായും വന്നിരുന്നു.
ചടങ്ങുകള്‍ക്ക് ക്ഷേത്രഭരണസമിതി അംഗം ആദിത്യവര്‍മ്മ, അഡ്വഃവേലപ്പന്‍ നായര്‍, കരമന ജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ ബി.മഹേഷ് എല്ലാ ചടങ്ങുകള്‍ക്കും നേതൃത്വം നല്കി.വൈകുന്നേരം 04.00 മണിക്ക് ശ്രീപത്മനാഭ ഭക്തജനമണ്ഡലി യുടെയും, ഭക്തജനങ്ങളുടെയും പൊതു സഹസ്രനാമജപം ശീവേലിപ്പുരയില്‍ നടന്നു.
ശ്രീകൃഷ്ണസ്വാമിയെയും രാത്രി 08.15 ന് ശ്രീപത്മനാഭസ്വാമിയെയും, നരസിംഹസ്വാമിയെയും, തിരുവമ്പാടി സിംഹാസനവാഹനത്തില്‍ എഴുന്നള്ളിപ്പും ഉണ്ടായിരുന്നു. ശ്രീബലിക്ക് ക്ഷേത്രസ്ഥാനി മൂലംതിരുനാള്‍ രാമവര്‍മ്മ അകമ്പടി സേവിച്ചു. ക്ഷേത്രത്തിന് ചുറ്റും മണ്‍ചിരാത് കൊണ്ടും വൈദ്യുതദീപാലങ്കാരം കൊണ്ടും ദീപപ്രഭയാര്‍ന്നിരുന്നു. ശ്രീബലിയുടെ പുറകില്‍ വേദപണ്ഡിതന്മാരുടെ ' വേദാലാപനം ഉണ്ടായിരിന്നു. മുറജപത്തിന്റെ ആദ്യദിനം വളരെ ഭംഗിയായി സമാപിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
