/kalakaumudi/media/media_files/2025/10/30/aaraattu5-2025-10-30-19-39-49.jpg)
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പ്പശി ഉത്സവത്തിന് സമാപനം. വൈകിട്ട് ശംഖുംമുഖം കടപ്പുറത്തു നടന്ന ആറാച്ചോടെയാണ് ഈ വര്‍ഷത്തെ അല്‍പ്പശി ഉത്സവത്തിന് സമാപനമായത്.
നൂറുകണക്കിന് ഭക്തരാണ് ആറാട്ട് ഘോഷയാത്രയില്‍ പങ്കാളിയായത്. ഉച്ചയ്ക്കു ശേഷം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ഘോഷയാത്ര തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെ ശംഖുംമുഖം കടപ്പുറത്ത് എത്തി. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളത്തും നടന്നു. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് ആറാട്ട് ഘോഷയാത്രയെ അനുഗമിച്ച ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ നിന്നും പ്രത്യേക പാസ് ഏര്‍പ്പെടുത്തിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
