/kalakaumudi/media/media_files/2025/12/24/swargavathil-ekadashi-kalakaumudi-2025-12-24-20-45-55.jpg)
2026-ലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി ഡിസംബര്‍ 31-ന് ആചരിക്കണമെന്ന് ഭാരതീയ ജ്യോതിഷ വിചാര സംഘം. പല കലണ്ടറുകളിലും പഞ്ചാഗങ്ങളിലും ഡിസംബര്‍ 30 ന് സ്വര്‍ഗ്ഗവാതില്‍ ഏകാദശി തെറ്റായി രേഖപ്പെടുത്തിയതായി കാണുന്നതിനാല്‍ കേരളത്തില്‍ ചില ക്ഷേത്രങ്ങളില്‍ ഡിസംബര്‍ 30-ന് ഏകാദശി നടത്താന്‍ തീരുമാനിച്ചതായും അറിയുന്നു. 30 ന് അരുണോദയത്തില്‍ ദശമിബന്ധം വരികയാല്‍ 31 ബുധനാഴ്ചയാണ് ഏകാദശി ആചരിക്കേണ്ടതെന്നും ഭാരതീയ ജ്യോതിഷ വിചാര സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കുടജാദ്രി മഠം രാജാ ജെ അയ്യര്‍, സംസ്ഥാന പ്രസിഡന്റ് എം. സുധീഷ് പണിക്കര്‍, സോമശേഖരപിള്ള, കെ ബ്രഹ്‌മദത്തന്‍, രജീഷ് കൃഷ്ണ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
