ആഗോള അയ്യപ്പസംഗമം; എം.കെ. സ്റ്റാലിന്‍ മുഖ്യാതിഥി

ദേവസ്വം ബോര്‍ഡിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 20-ന് പമ്പാതീരത്താണ് സംഗമം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

author-image
Biju
New Update
m k stalin

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ അദ്ദേഹത്തെ നേരിട്ടുകണ്ടാണ് ക്ഷണിച്ചത്.

ദേവസ്വം ബോര്‍ഡിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 20-ന് പമ്പാതീരത്താണ് സംഗമം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷനേതാവ് തുടങ്ങിയവരും പങ്കെടുക്കും.