ക്ഷേത്രവിവരങ്ങള്‍ ഒറ്റ ക്ലിക്കിലേക്ക്

ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള 1252 ക്ഷേത്രങ്ങളുടെ യും വിവരം ശേഖരിക്കും.ഇങ്ങനെയുള്ള വിവരങ്ങള്‍ശേഖരിക്കുന്നത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ സംസ്ഥാനത്ത് ആദ്യമായാണ്.

author-image
Sneha SB
New Update
TEMPLE

പത്തനംതിട്ട :പ്രധാനപ്രതിഷ്ഠ ഏതാണ്, ഉപദേവതാ പ്രതിഷ്ഠകള്‍ ഏതൊക്കെ ബലിക്കല്ലുകള്‍ എവിടെ. ഇങ്ങനെ ക്ഷേത്രത്തെ സംബന്ധിച്ച എല്ലാ വിവരവും ഒരു ക്ലിക്കില്‍ കിട്ടാനുള്ള പദ്ധതിയുടെ വിവരശേഖരണം തിരുവിതാംകൂര്‍ സ്വംബോര്‍ഡില്‍ തുടങ്ങി.ബോര്‍ഡിലെ 250 സബ്  ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കിയുള്ള വിവരശേഖരണത്തിനുശേഷം നിലവില്‍ വരുന്ന പോര്‍ട്ടല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനശൈലി ആധുനികമാക്കും. ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള 1252 ക്ഷേത്രങ്ങളുടെയും വിവരം ശേഖരിക്കും.ഇങ്ങനെയുള്ള വിവരങ്ങള്‍ശേഖരിക്കുന്നത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ സംസ്ഥാനത്ത് ആദ്യമായാണ്. 1990-കളില്‍ ജയശങ്കര്‍ കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ച് തയ്യാറാക്കി സെന്‍സസ് വകുപ്പ് പുറത്തിറക്കിയ പുസ്തകങ്ങള്‍ മാത്രമേ നിലവില്‍ ഉള്ളൂ. അതില്‍ സൂക്ഷ്മമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.ദേവസ്വം ബോര്‍ഡിലെ കംപ്യൂട്ടറൈസേഷന്റെ ഭാഗമായാണ് വിവരശേഖരണം. ചെന്നൈയില്‍നിന്നുള്ള എന്‍ഐസിയാണ് സോഫ്റ്റ്വേര്‍ തയ്യാറാക്കുന്നത്. ഏത് ശൈലിയിലുള്ള ക്ഷേത്രമാണെന്ന വിവരവും ശേഖരിക്കും. മുമ്പ്ദ്രാവിഡ ശൈലിയില്‍ ഉണ്ടായിരുന്ന ക്ഷേത്രങ്ങള്‍ പിന്നീട് ആര്യ ശൈലിയിലേക്ക് മാറ്റിയതിന്റെ വിവരങ്ങളും എടുക്കും.ശ്രീകോവിലിന്റെ പൂര്‍ണവിവരങ്ങള്‍ ഉണ്ടാകും. ചുവര്‍ചിത്രങ്ങള്‍, മുഖമണ്ഡപം, തിടപ്പള്ളി, ദ്വാരപാലകപ്രതിഷ്ഠ, നമസ്‌കാരമണ്ഡപം, മൂര്‍ത്തിയുടെ വാഹനപ്രതിഷ്ഠ, നിവേദ്യത്തിനുള്ള ശുദ്ധജലസ്രോതസ്സ്, വിളക്കുമാടം, കൊടിമരം, ഊട്ടുപുര, കൂത്തമ്പലം, നാടകശാല, ആനക്കൊട്ടില്‍, ശീവേലിപ്പുര, പുറത്തെ പ്രദക്ഷിണവഴി, ചുറ്റുമതില്‍, ക്ഷേത്രക്കുളം, ചുറ്റമ്പലം, വാതില്‍മാടം, ആനത്തറി തുടങ്ങിയവ ഉണ്ടോഎന്നിവയടക്കം 250 വിവരങ്ങളാണ് ശേഖരിക്കുന്നത്.ക്ഷേത്രത്തിലെ തന്ത്രി, മേല്‍ ശാന്തി, കീഴ്ശാന്തി എന്നീ സ്ഥാനങ്ങളുടെ വിവരങ്ങള്‍, കാരാഴ്ച അവകാശം, ഒരു വര്‍ഷം ക്ഷേത്രത്തില്‍ നടക്കുന്ന പ്രധാന ചടങ്ങുകളുടെ വിവരങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തും.വരുന്നത് വലിയ മാറ്റം ഒരു ക്ഷേത്രത്തിലെ പ്രധാന ദേവതകളുടെയും ഉപദേവതകളുടെയും മാത്രമല്ല, ബലിക്കല്ലുകളിലെദേവതകളുടെവരെ വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ മനസ്സിലാക്കുന്നത് വലിയ കാര്യമാണ്.ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് ചീഫ് ഐടി അഡൈ്വസര്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്.

temple