/kalakaumudi/media/media_files/2026/02/01/thaipooyam-2026-02-01-13-06-16.jpg)
തമിഴ് പഞ്ചാംഗത്തില്‍ തൈമാസത്തിലെ (മകര മാസത്തില്‍) പൂയം നാളാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്. ശിവപുത്രനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയം. സുബ്രഹ്മണ്യന്‍ താരകാസുരനെ യുദ്ധത്തില്‍ വധിച്ച് വിജയം വരിച്ച ദിവസമാണ് മകരമാസത്തിലെ പൂയം എന്നും കരുതുന്നു. അതേസമയം സുബ്രഹ്മണ്യന്റെ വിവാഹ ദിനമാണ് തൈപ്പൂയമെന്നും ഐതിഹ്യമുണ്ട്. ഈ വര്‍ഷം ഫെബ്രുവരി 01 നാണ് തൈപൂയം വരുന്നത്.
തൈയ് മാസത്തിലെ പൗര്‍ണമി ദിനത്തില്‍ തമിഴര്‍ തൈപ്പൂയം ആഘോഷിക്കുന്നു. ശിവന്റെയും പാര്‍വതീ ദേവിയുടെയും പുത്രനായ മുരുകനെ ആദരിക്കുന്ന ഉത്സവമാണിത്. തിന്മയുടെ മേല്‍ നന്മ വിജയം നേടിയ ദിവസമായാണ് ഇത് കണക്കാക്കുന്നത്.
കേരളത്തിലും എല്ലാ സുബ്രഹ്മണ്യക്ഷേത്രങ്ങളിലും സുബ്രഹ്മണ്യന്‍ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നു. പഴനി, തിരുച്ചെന്തൂര്‍, ഹരിപ്പാട്, കിടങ്ങൂര്‍, ഇളങ്കുന്നപ്പുഴ, വടുതല, വൈറ്റില, ഇടപ്പള്ളി, മഞ്ഞുമ്മല്‍, പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ തൈപ്പൂയം ആഘോഷിക്കുന്നു. ഇവിടങ്ങളിലെല്ലാം വലിയ കാവടിയാട്ടവും ഘോഷയാത്രയും നടക്കുന്നു. മുരുക വിഗ്രഹത്തില്‍ പഞ്ചാമൃതം, പാല്‍, തേന്‍, കളഭം, ഭസ്മം തുടങ്ങിയ അഭിഷേകങ്ങളും ഈ ദിവസം വിശേഷാല്‍ നടത്തുന്നു.
ജ്യോതിഷത്തില്‍ ചൊവ്വയുടെ ദേവനാണ് സുബ്രഹ്മണ്യന്‍ കൂടാതെ സാമ്പത്തികബാദ്ധ്യത, വിവാഹ തടസ്സം, വ്യവഹാരം, രക്തസംബന്ധമായ അസുഖങ്ങള്‍, ശത്രുദോഷം, കലഹം, തൊഴില്‍ തടസ്സം, കലഹ സ്വഭാവം, സന്താനദുഃഖം,എന്നിവയുടെ കാരണം ജാതകത്തിലെ ചൊവ്വയുടെ അനിഷ്ട സ്ഥിതിയാണ്. അതിനാല്‍ സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രത്യേകമായി ദര്‍ശനം നടത്തി വഴിപാടുകള്‍ നടത്തുന്നത് ദോഷങ്ങള്‍ക്ക് പരിഹാരമാണ്.
തമിഴ്നാട്ടിലേയും കേരളത്തിലേയും സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രധാനമാണ്. സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക, മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ തമിഴ് സംസാരിക്കുന്ന സമൂഹവും ഇത് ആവേശത്തോടെ ആഘോഷിക്കുന്നു.
തൈപ്പൂയ ദിവസം മുരുക ഭഗവാനെ സങ്കല്‍പിച്ച് മൂലമന്ത്രമോ ഷഡക്ഷര മന്ത്രമോ ജപിക്കുന്നത് അത്യുത്തമമാണ്. കൂടാതെ ശ്രീ സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുന്നത് സര്‍വ്വൈശ്വര്യങ്ങള്‍ക്കും ഉത്തമമാണെന്നാണ് വിശ്വാസം.
ശ്രീ സുബ്രഹ്മണ്യ അഷ്ടോത്തരം
ഓം സ്‌കന്ദായ നമ:
ഓം ഗുഹായ നമ:
ഓം ഷണ്‍മുഖായ നമ:
ഓം ഫാലനേത്രസുതായ നമ:
ഓം പ്രഭവെ നമ:
ഓം പിംഗളായ നമ:
ഓം കൃത്തികാസുനവെ നമ:
ഓം ശിഖിവാഹായ നമ:
ഓം ദ്വിഷഡ്ഭുജാ നമ:
ഓം ദ്വിഷണ്ണേത്രായ നമ:
ഓം ശക്തിധരായ നമ:
ഓം പശിതാശപ്രഭഞ്ജനായ നമ:
ഓം താരകാസുരസംഹാരിണേ നമ:
ഓം രക്ഷോബലവിമര്‍ദ്ദനായ നമ:
ഓം മത്തായ നമ:
ഓം പ്രമത്തായ നമ:
ഓം ഉന്മത്തായ നമ:
ഓം സുരസംഘസുരക്ഷിത്രേ നമ:
ഓം ദേവസേനാപതയെ നമ:
ഓം പ്രാജ്ഞായ നമ:
ഓം കൃപാളവെ നമ:
ഓം ഭക്തവത്സലായ നമ:
ഓം ഉമാസുതായ നമ:
ഓം ശക്തിധരായ നമ:
ഓം കുമാരായ നമ:
ഓം ക്രൌഞ്ചദാരണായ നമ:
ഓം സേനാന്യേ നമ:
ഓം അഗ്നിജന്മനെ നമ:
ഓം വിശാഖായ നമ:
ഓം ശങ്കരാത്മജായ നമ:
ഓം ശിവസ്വാമിനെ നമ:
ഓം ഗണസ്വാമിനെ നമ:
ഓം സര്‍വ്വസ്വാമിനേ നമ:
ഓം സനാതനായ നമ:
ഓം അനന്തസക്തയെ നമ:
ഓം അക്ഷോഭ്യായ നമ:
ഓം പാര്‍വ്വതീപ്രിയനന്ദനായ നമ:
ഓം ഗംഗാസുതായ നമ:
ഓം ശരോത്ഭുതായ നമ:
ഓം പാവകാത്മജായ നമ:
ഓം ആത്മഭുവെ നമ:
ഓം ജൃംഭായ നമ:
ഓം പ്രജൃംഭായ നമ:
ഓം ഉജ്ജൃംഭായ നമ:
ഓം കമലാസനസന്നുതായ നമ:
ഓം ഏകവര്‍ണ്ണായ നമ :
ഓം ദ്വിവര്‍ണ്ണായ നമ :
ഓം ത്രിവര്‍ണ്ണായ നമ :
ഓം ചതുര്‍വ്വര്‍ണ്ണായ നമ :
ഓം പഞ്ചവര്‍ണ്ണായ നമ :
ഓം പരസ്മൈജ്യോതിഷൈ നമ:
ഓം പ്രജാപതയെ നമ:
ഓം അഗ്നിഗര്‍ഭായ നമ:
ഓം ശമീഗര്‍ഭായ നമ:
ഓം വിശ്വരേതസെ നമ:
ഓം സുരാരീഘ്നെനെ നമ:
ഓം ഹിരണ്യവര്‍ണ്ണായ നമ:
ഓം ശുഭകൃതെ നമ:
ഓം വസുമതെ നമ:
ഓം വടുവേഷധൃതെ നമ:
ഓം പുഷ്ണെ നമ:
ഓം ഗഭസ്‌കയെ നമ:
ഓം ഗഹനായ നമ:
ഓം ചന്ദ്രവര്‍ണ്ണായ നമ:
ഓം കലാധരായ നമ:
ഓം മായാധരായ നമ:
ഓം മഹാമായിനെ നമ:
ഓം കൈവല്യായ നമ:
ഓം സകലാത്മകായ നമ:
ഓം വിശ്വയോനയെ നമ:
ഓം അമേയാത്മനെ നമ:
ഓം തേജോനിധയെ നമ:
ഓം അനാമയായ നമ:
ഓം പരമേഷ്ഠിനെ നമ:
ഓം പരസ്മൈ ബ്രാഹമണൈ നമ:
ഓം വേദഗര്‍ഭായ നമ:
ഓം വിരാഡ്വപുഷേ നമ:
ഓം പുളിന്ദകകന്യാഭര്ത്രെ നമ:
ഓം മഹാസാരസ്വതപ്രദായ നമ:
ഓം ആശ്രിതാഖിലാദാത്രേ നമ:
ഓം ചോരഘ്നായ നമ:
ഓം രോഗനാശനായ നമ:
ഓം അനന്തമൂര്‍ത്തയെ നമ:
ഓം ആനന്ദായ നമ:
ഓം ശിഖണ്ഡീകൃതകേതനായ നമ:
ഓം ഡംഭായ നമ:
ഓം പരമഡംഭായ നമ:
ഓം മഹാഡംഭായ നമ:
ഓം വൃഷാകപയെ നമ:
ഓം കാരണോപാത്തദേഹായ നമ:
ഓം കാരണാതീതവിഗ്രഹായ നമ:
ഓം അഹിരൂപായ നമ:
ഓം അമൃതവപുഷേ നമ:
ഓം പ്രാണായാമപരായണായ നമ:
ഓം വിരുദ്ധഹന്ത്രേ നമ:
ഓം വീരഘ്നായ നമ:
ഓം രക്തശ്യാമായ നമ:
ഓം സുപാംഗളായ നമ:
ഓം ബഹുവര്‍്ണ്ണായ നമ:
ഓം ഗോപതയേ നമ:
ഓം ദക്ഷിണാതൃവരപ്രദായ നമ:
ഓം സര്‍വ്വേശ്വരായ നമ:
ഓം ലോകഗുരവേ നമ:
ഓം അസുരാനീകമര്‍ദ്ദനായ നമ:
ഓം സുബ്രഹ്മണ്യായ നമ:
ഓം ഗുഹാപ്രീതായ നമ:
ഓം ബ്രഹ്മണ്യായ നമ:
ഓം ബ്രാഹ്മണപ്രിയായ നമ: 108
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
