മണ്ടയ്ക്കാട് കൊടിയേറ്റ് മാർച്ച് 1 ന് പ്രസിദ്ധമായ കൊട 10 ന്

മണ്ടയ്ക്കാട് ഭഗവതിക്ഷേത്രത്തിലെ കുംഭമാസത്തിലെ കൊട ഉത്സവം മാർച്ച് ഒന്നിന് കൊടിയേറും. രാവിലെ 7.25നും 8.57 നും മധ്യേ ക്ഷേത്രതന്ത്രി ഉത്സവം കൊടിയേറ്റും. ആറിന് രാത്രി 11 നും 12 നും മധ്യേ പ്രധാന ചടങ്ങുകളിൽ ഒന്നായ വലിയപടുക്ക സമർപ്പണം നടക്കും.

author-image
Devina
New Update
manda

നാഗർകോവിൽ: മണ്ടയ്ക്കാട് ഭഗവതിക്ഷേത്രത്തിലെ കുംഭമാസത്തിലെ കൊട ഉത്സവം മാർച്ച് ഒന്നിന് കൊടിയേറും.

രാവിലെ 7.25നും 8.57 നും മധ്യേ ക്ഷേത്രതന്ത്രി ഉത്സവം കൊടിയേറ്റും.

ആറിന് രാത്രി 11 നും 12 നും മധ്യേ പ്രധാന ചടങ്ങുകളിൽ ഒന്നായ വലിയപടുക്ക സമർപ്പണം നടക്കും.

പത്തിന് രാവിലെ ആറിന് കുത്തിയോട്ടം. രാത്രി 12.30 നും ഒന്നിനും മധ്യേ ഒടുക്കുപൂജ സമർപ്പിക്കും. ഉത്സവദിവസങ്ങളിൽ വൈകുന്നേരം 6.30 ന് തങ്കത്തേര് എഴുന്നള്ളത്ത് നടക്കും.