/kalakaumudi/media/media_files/2026/02/14/shivalayam-2026-02-14-12-50-49.jpg)
ശിവരാത്രികാലം തിരുവനന്തപുരത്തും കന്യാകുമാരിയിലുമുള്ളവർക്ക് ശിവാലയ ഓട്ടത്തിന്റെ കൂടി കാലമാണ് .
'ചാലയം ഓട്ടം' എന്നും ഇത് അറിയപ്പെടുന്നുണ്ട്. ശിവരാത്രി നാളിൽ ദ്വാദശ രുദ്രന്മാരെ വണങ്ങുകയെന്നതാണ് ശിവാലയം ഓട്ടത്തിനു പിന്നിലെ വിശ്വാസം. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ളവിളവൻകോട്, കൽക്കുളം താലൂക്കുകളിലെ 12 ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും ഒരു പകലും കൊണ്ട് ദർശനം നടത്തുകയെന്നതാണ് ശിവാലയ ഓട്ടം.
ഐതിഹ്യം ഇങ്ങനെ:
മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ശിവാലയ ഓട്ടത്തിന്റെ ഐതിഹ്യം. ധർമ്മപുത്രൻ നടത്തിയ യാഗത്തിൽ വ്യാഘ്രപാദമുനിയെ കൂട്ടിക്കൊണ്ടുവരുവാൻ ഭീമസേനൻ പോയി. എന്നാൽ ശിവഭക്തനായ വ്യാഘ്രപാദൻ തന്റെ തപസ്സിളക്കിയ ഭീമനെ ആട്ടിപ്പായിച്ചു. ശ്രീകൃഷ്ണൻ നൽകിയ 12 രുദ്രാക്ഷങ്ങളുമായി ഭീമൻ വീണ്ടും തിരുമലയിൽ തപസനുഷ്ഠിക്കുകയായിരുന്ന വ്യാഘ്രപാദനെ കാണനെത്തി. എന്നാൽ ദേഷ്യത്തോടെ ചാടിയെഴുന്നേറ്റ മുനിയെക്കണ്ട് ഗോവിന്ദാ... ഗോപാലാ.. എന്നു വിളിച്ചുകൊണ്ട് ഭീമൻ ഓടൻ തുടങ്ങി.
മുനി സമീപമെത്തുമ്പോൾ ഭീമൻ തന്റെ കൈയ്യിലുണ്ടായിരുന്ന ഒരു രുദ്രാക്ഷം അവിടെ നിക്ഷേപിക്കും. അവിടെയൊക്കെ ഓരോ ശിവലിംഗം ഉയർന്നുവരികയും ചെയ്തു. ശിവലിംഗത്തിനു മുനി പൂജ തുടങ്ങുമ്പോൾ ഭീമൻ യാഗ സ്ഥലത്ത് എത്തിക്കാൻ ശ്രമിക്കും. അവസാനം 12-ആമത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ട് വ്യാഘ്രപാദന് ശിവനായും ഭീമന് വിഷ്ണുവായും ദർശനംനൽകി. ഇതോടെ ശിവനും വിഷ്ണുവും ഒന്നാണെന്ന് ഇരുവർക്കും വ്യക്തമായി. ഇതോടെ മുനി ധർമ്മപുത്രന്റെ യാഗത്തിനെത്തി. ഭീമൻ രുദ്രാക്ഷം നിക്ഷേപിച്ചതിനെ തുടർന്ന് രൂപം കൊണ്ട് 12 ശിവക്ഷേത്രങ്ങളിലാണ് ശിവരാത്രിയോടനുബന്ധിച്ച് ശിവാലയ ഓട്ടം നടക്കുന്നത്.
ശിവാലയ ഓട്ടം നടക്കുന്ന 12 ക്ഷേത്രങ്ങൾ
1. തിരുമല ശിവക്ഷേത്രം
2. തിക്കുറിച്ചി ശിവക്ഷേത്രം
3. തൃപ്പരപ്പ് ശിവക്ഷേത്രം
4. തിരുനന്തിക്കര ശിവക്ഷേത്രം
5. പൊന്മന ശിവക്ഷേത്രം
6. പന്നിപ്പാകം ശിവക്ഷേത്രം
7. കൽക്കുളം ശിവക്ഷേത്രം
8. മേലാങ്കോട് ശിവക്ഷേത്രം
9. തിരുവിടൈക്കോട് ശിവക്ഷേത്രം
10. തിരുവിതാംകോട് ശിവക്ഷേത്രം
11. തൃപ്പന്നിക്കോട് ശിവക്ഷേത്രം
12. തിരുനട്ടാലം ശിവക്ഷേത്രം
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
