/kalakaumudi/media/media_files/2026/02/02/kamukinthod-2026-02-02-14-38-59.jpg)
തിരുവനന്തപുരം: കമുകിൻകോട് വിശുദ്ധ അന്തോണീസ് കത്തോലിക്കാ തീർത്ഥാടന ദേവാലയത്തിലെ തിരുനാളിന് ചൊവ്വാഴ്ച കൊടിയേറും. 3 ന് രാവിലെ കൊച്ചുപള്ളിയിൽ നടക്കുന്ന തിരുനാൾ പ്രാരംഭ സമൂഹദിവ്യബലിയിൽ വിശുദ്ധ ദേവസഹായം പിള്ള പ്രതിഷ്ഠിച്ച വിശുദ്ധ അന്തോദർശ് കുമ്പളത്ത് നയിക്കുന്ന ജീവിതനവീകരണധ്യാനം ഉണ്ടായിരിക്കും.
15 ന് രാവിലെ 9.30 ന് തിരുനാൾ സമൂഹദിവ്യബലിയിൽ ബിഷപ്പ് ഡോ.ഡി.സെൽവരാജൻ കാർമികത്വം വഹിക്കും.
ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ, മോൺ ജി.ക്രിസ്തുദാസ്,മോൺ വി.പി.ജോസ് മോൺ, റൂഫസ് പയസ്‌ലിൻ എന്നിവർ തിരുക്കർമ്മങ്ങളിൽ കാർമികരാകും.
13 ന് ദിവ്യകാരുണ്യപ്രദക്ഷിണവും 14 ന് ചപ്രപ്രദക്ഷിണവും തിരുനാളിലെ മുഖ്യ ആത്മീയ പരിപാടികളാണ് 3 ന് നടക്കുന്ന തിരുനാൾ സൗഹൃദസന്ധ്യ മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്യും.
ജെ.ആൻസലൻ എംഎൽഎ അധ്യക്ഷനാകും; 17 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടകനും മോൻ ജോസഫ് എംഎൽഎ അധ്യക്ഷനുമാകും.
തിരുനാളിനൊരുഭവനം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ബിഷപ്പ് ഡി.സെൽവരാജൻ നിർവഹിക്കും. രക്തദാനനേർച്ച 7 ന് രാവിലെ 9 മുതൽ നടക്കുമെന്ന് ഇടവക വികാരി ഫാ.സജി തോമസ് ഭാരവാഹികളായ ജെ.കെ.ആനന്ദക്കുട്ടൻ, മനു എസ്.എസ് എന്നിവർ അറിയിച്ചു.
തിരുസ്വരൂപത്തിൽ രൂപതാ വികാരി ജനറൽ മോൺ ക്രിസ്തുദാസ് തോംസൺ കിരീടം ചാർത്തും. വൈകിട്ട് ഇടവക ദേവാലയത്തിലേക്ക് തിരുസ്വരൂപ പ്രദക്ഷിണം നടത്തുകയും രാത്രി 11 ന് ഇടവക വികാരി ഫാ.സജിതോമസ് കൊടി ഉയർത്തും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
