/kalakaumudi/media/media_files/2026/01/06/sabarimala-neyyabhi-2026-01-06-15-04-57.jpg)
ശബരിമല: മകരവിളക്കു തീർത്ഥാടന കാലത്തെ നെയ്യഭിഷേകം 18 ന് രാവിലെ 10 മണിക്ക് പൂർത്തിയാകും.
ക്ഷേത്രനട 20 ന് രാവിലെ 6.30 ന് ആണ് അടയ്ക്കുന്നതെങ്കിലും 18 ന് ശേഷം നെയ്യഭിഷേകം ഇല്ല.
ശ്രീകോവിലും സോപാനവും പരിസരവും കഴുകി വൃത്തിയാക്കും.
തുടർന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ അയ്യപ്പനു കളഭാഭിഷേകം നടത്തും.
മാളികപ്പുറത്തെ പന്തളം രാജമണ്ഡപത്തിൽ കളഭസദ്യയും അന്നുണ്ട്. പുണർതം നാൾ നാരായണ വർമമയാണ് രാജപ്രതിനിധിയായി ഇത്തവണ തിരുവാഭരണഘോഷയാത്രയെ അനുഗമിക്കുന്നത്.
തിരുവാഭാരണ ഘോഷയാത്ര 12 ന് ഉച്ചയ്ക്കാണ് പന്തളം വലിയ കോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്നത്. 14 ന് സന്നിധാനത്ത് എത്തും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
