പെരുനാട് ക്ഷേത്രത്തില്‍ ഇന്ന് തിരുവാഭരണം ചാര്‍ത്ത്

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന കക്കാട്ട് കോയിക്കല്‍ ക്ഷേത്രത്തിലും ചാര്‍ത്തുന്നത്. ശബരിമലയില്‍നിന്ന് ഇന്നലെ പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ളാഹ വനം സത്രത്തിലാണ് വിശ്രമിച്ചത്.

author-image
Biju
New Update
perunadu

പത്തനംതിട്ട: മണ്ഡല മകരവിളക്കു തീര്‍ഥാടനത്തിനു സമാപനം കുറിച്ച് റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഇന്നു തിരുവാഭരണം ചാര്‍ത്ത് ഉല്‍സവം. മകരസംക്രമ സന്ധ്യയില്‍ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണമാണ് പന്തളത്തേക്കുള്ള മടക്കയാത്രയില്‍, സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന കക്കാട്ട് കോയിക്കല്‍ ക്ഷേത്രത്തിലും ചാര്‍ത്തുന്നത്. ശബരിമലയില്‍നിന്ന് ഇന്നലെ പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ളാഹ വനം സത്രത്തിലാണ് വിശ്രമിച്ചത്. 

ഇന്നു പുലര്‍ച്ചെ അവിടെനിന്നു പുറപ്പെട്ട് പരമ്പരാഗത തിരുവാഭരണ പാതയിലൂടെ മഠത്തുംമൂഴി സ്രാമ്പിക്കല്‍ വീട്ടിലെത്തും. അവിടെ പ്രത്യേക മണ്ഡപത്തില്‍ ഇറക്കി വയ്ക്കുന്ന തിരുവാഭരണ പേടകങ്ങള്‍ക്കു മുന്നില്‍ ഭക്തര്‍ക്കു വഴിപാടുകള്‍ സമര്‍പ്പിക്കാം. 9 മണിയോടെ ഘോഷയാത്ര ക്ഷേത്രത്തിലെത്തും. രാവിലെ 11.30 ന് തിരുവാഭരണം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും. പുലര്‍ച്ചെ 2 വരെ ദര്‍ശനമുണ്ടാകും. തുടര്‍ന്ന് പന്തളത്തേക്കു യാത്ര ആരംഭിക്കും. നാളെ ആറന്മുമുളയിലാണു വിശ്രമം. 23 ന് രാവിലെ പന്തളത്തു മടങ്ങിയെത്തും. ശബരിമലയും പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്രവും കഴിഞ്ഞാല്‍ പെരുനാട് ക്ഷേത്രത്തില്‍ മാത്രമാണ് തിരുവാഭരണം ചാര്‍ത്തുന്നത്.