/kalakaumudi/media/media_files/2026/01/10/ganapathy-neeeee-2026-01-10-14-04-30.jpg)
ഗണപതി ക്ഷേത്രങ്ങളിൽ മാത്രമല്ല ഗണപതി പ്രതിഷ്ഠയുള്ള മിക്ക ക്ഷേത്രങ്ങളിലെയും പതിവാണ് ഗണപതിഭഗവാന് തേങ്ങ ഉടയ്‌ക്കുകയെന്നത്.
ഏത് കാര്യത്തിനും വിഘ്‌നങ്ങൾ അകറ്റാനാണ് ഗണപതിയെ പ്രാർത്ഥിച്ച് തേങ്ങ ഉടയ്‌ക്കുന്നതെന്ന് വിശ്വാസം.
നാളികേരം മനുഷ്യ ശരീരത്തിന് തുല്യമാണെന്നാണ് സങ്കൽപ്പം.
പുറമേ നാരുകളുള്ള കട്ടിയുള്ള ചിരട്ടയ്‌ക്കുള്ളിൽ മാസംളമായ ഭാഗവും അതിനുള്ളിൽ ജലവും ഉള്ളതിനാലാണ് നാളികേരത്തെ മനുഷ്യ ശരീരത്തോട് ഉപമിക്കാൻ കാരണം.
നാളികേരം ഉടയ്‌ക്കുന്നതിലൂടെ തന്നെ തന്നെയും താൻ എന്ന ഭാവത്തേയും ഈശ്വരന് സമർപ്പിക്കുകയാണ് എന്നതാണ് വിശ്വാസം.
ഗണങ്ങളുടെ നായകനായ ഗണപതിയ്‌ക്ക് മൂന്ന് കണ്ണുള്ള തേങ്ങ ഉടയ്‌ക്കുന്നതിലൂടെ സർവ്വദോഷങ്ങളും നീങ്ങും എന്നാണ് വിശ്വാസം.
ഭക്തന് ഭഗവാനോടുള്ള ആത്മീയ സമർപ്പണമാണ് തേങ്ങയുടക്കുന്നതിലൂടെ സംഭവിക്കുന്നത്.
ഉദ്ദിഷ്ട കാര്യ ഫലസിദ്ധിയ്‌ക്കായി നിരവധി പേരാണ് ദിനവും ഗണപതി ക്ഷേത്രത്തിൽ നാളികേരമുടയ്‌ക്കുന്ന വഴിപാട് നടത്തുന്നത്.
നമ്മൾ വിചാരിച്ച കാര്യം സംഭവിക്കുമ്പോൾ നാളികേരം ഉടയുമെങ്കിൽ അഭീഷ്ടം സാധിക്കുമെന്നും ഉടഞ്ഞില്ലെങ്കിൽ അതിന് വിഘ്‌നം നേരിടേണ്ടി വരുമെന്നും അനിഷ്ടസംഭവം നടക്കും എന്നുമാണ് വിശ്വാസം.
ശുഭകാര്യങ്ങൾക്ക് മുൻപായി പൂജിച്ച നാളികേരം രണ്ടായി ഉടച്ച് ശുഭ-അശുഭ ഫലങ്ങൾ നോക്കുന്ന പതിവുണ്ട്.
മേടം രാശിയിലെങ്കിൽ അഭിവൃദ്ധി, ഇടവം എങ്കിൽ കലഹവും വിഷഭയവും മിഥുനം എങ്കിൽ അഗ്‌നിബാധ, കർക്കടകം എങ്കിൽ ധനധാന്യനാശം, ചിങ്ങം എങ്കിൽ ധനഭാഗ്യവും പുത്രഭാഗ്യവും,കന്നി എങ്കിൽ സ്ത്രീപ്രജാലബ്ധി,തുലാമെങ്കിൽ ധനയോഗം, വൃശ്ചികമെങ്കിൽ വിഷഭയം, ധനുവെങ്കിൽ ജനങ്ങളുടെ ശത്രുത, മകരമെങ്കിൽ അഭീഷ്ടസിദ്ധി, കുംഭമെങ്കിൽ മരണഭയം, മീനമെങ്കിൽ ആപത്ത് എന്നുമാണ് ഫലങ്ങൾ.തേങ്ങ ഉടയുന്നത് ഒത്ത നടുക്കായി,വശങ്ങളിലേക്ക് കോടാതെ വന്നാൽ ഫലം ശുഭം.
വക്കുകൾ ഒടിഞ്ഞാൽ ഉദരരോഗം.
തേങ്ങയുടെ കണ്ണുകൾ പൊട്ടിയാൽ അതിദുഖം,മുകൾഭാഗമുടഞ്ഞാൽ കുടുംബനാഥന് ആപത്ത് എന്നും ആചാര്യന്മാർ പറയുന്നു.
ഉടയുന്നതിനിടയിൽ തേങ്ങ മുഴുവനായോ മുറിയോ താഴെ വീണാൽ അധപതനം ഉറപ്പെന്നും ആചാര്യന്മാർ വ്യക്തമാക്കുന്നു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
