/kalakaumudi/media/media_files/2026/02/04/karui-2026-02-04-13-29-44.jpeg)
തിരുവനന്തപുരം: കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ഈ വർഷത്തെ ഉത്സവത്തോടനുബന്ധിച്ചുള്ള പൊങ്കാല മാർച്ച് 30 ന് രാവിലെ 10.15 ന് നടത്തും. മാർച്ച് 24 ഉത്സവം ആരംഭിക്കും.
പന്തലിനുള്ള കാൽനാട്ടുകർമ്മം ക്ഷേത്രമേൽശാന്തി ശ്രീകൃഷ്ണരു മനോജ് നമ്പൂതിരിയുടെ കാർമികത്വത്തിൽ വ്യവസായി ആനന്ദകുമാർ നിർവഹിച്ചു.
ട്രസ്റ്റ് ചെയർമാൻ എം.രാധാകൃഷ്ണൻ നായർ, പ്രസിഡന്റ് കെ.പ്രതാപചന്ദ്രൻ, സെക്രട്ടറി വി.അശോക് കുമാർ, ട്രഷറർ എസ്.ഗോപകുമാർ, എസ്.മധുസൂദനൻ നായർ, ജി.കെ.ഓംപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
