ഇന്ന് കലിദിനം, ശിവനെ ദക്ഷിണാമൂര്‍ത്തി ഭാവത്തില്‍ ഭജിക്കുക

ഇന്ന് പിറന്നാള്‍ വരുന്നത് തൊഴില്‍ പരമായും സാമൂഹ്യപരമായും നല്ലതാണ്. സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങള്‍ ഈ വര്‍ഷം ലഭിക്കാം. വരുന്ന പിറന്നാള്‍ വരെ ആരോഗ്യ കാര്യങ്ങളില്‍ അധിക ശ്രദ്ധ പുലര്‍ത്തണം.

author-image
Biju
New Update
kalidinam

ബി.സി 3102 ലാണ് കലിയുഗം ആരംഭിക്കുന്നത്. അന്ന് തൊട്ടുള്ള ദിനങ്ങളുടെ എണ്ണമാണ് കലിദിനം എന്ന് അറിയപ്പെടുന്നത്. സാധാരണ പഞ്ചാംഗങ്ങളില്‍ തദ്ദിന കലി എന്ന് കാണുന്നത് ആ ദിനം കലിയുഗത്തില്‍ എത്രാമത്തെ ദിവസമാണ് എന്നതാണ്. പഞ്ചാംഗങ്ങളില്‍ തദ്ദിന കലി പ്രസ്താവിക്കുന്നത് അക്കങ്ങളായല്ല അക്ഷരങ്ങളാണ്. അക്കങ്ങളെ അക്ഷരങ്ങളായി മാറ്റി എഴുതുന്നതാകട്ടെ കടപയാദി അഥവാ പരല്‍ പേര് എന്ന ഗൂഡ വിദ്യ ഉപയോഗിച്ചും. നാരായണീയം അവസാനിക്കുന്നത് ആയുരാരോഗ്യ സൌഖ്യം എന്ന വാക്യത്തോടെയാണ്. ഇത് യഥാര്‍ത്ഥത്തില്‍ പ്രസ്തുത കാവ്യം എഴുതിത്തീര്‍ന്ന ദിവസത്തെയാണ് സൂചിപ്പിക്കുന്നത്.

2026 ജനുവരി 01, വ്യാഴം
കലിദിനം 1872576
കൊല്ലവര്‍ഷം 1201 ധനു 17
(കൊല്ലവര്‍ഷം 1201 ധനു 17 )
തമിഴ് വര്‍ഷം വിശ്വവസു മാര്‍ഗഴി 17
ശകവര്‍ഷം 1947 പൗഷം 11

ഉദയം 06.40 അസ്തമയം 06.15 മിനിറ്റ്
ദിനമാനം 11 മണിക്കൂര്‍ 35 മിനിറ്റ്
രാത്രിമാനം 12 മണിക്കൂര്‍ 25 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 01.54 pm to 03.21 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രംവര്‍ജ്ജ്യം)
ഗുളികകാലം 09.33 am to 11.00 am
(എല്ലാ ശുഭകാര്യങ്ങള്‍ക്കും വര്‍ജ്ജ്യം)
യമഗണ്ഡകാലം 06.40 am to 08.06 am
(ശുഭകാര്യങ്ങള്‍ക്ക് വര്‍ജ്ജ്യം)

ഗ്രഹാവസ്ഥകള്‍
ചൊവ്വയ്ക്കും ബുധനും ശുക്രനും മൗഢ്യം വ്യാഴത്തിനു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യന്‍ പൂരാടത്തില്‍ (പൂരാടം ഞാറ്റുവേല ) ചൊവ്വ പൂരാടത്തില്‍ ബുധന്‍ മൂലത്തില്‍ വ്യാഴം പുണര്‍തത്തില്‍ ശുക്രന്‍ പൂരാടത്തില്‍ ശനി പൂരൂരുട്ടാതിയില്‍ രാഹു ചതയത്തില്‍ കേതു പൂരത്തില്‍

ഉദയം മുതല്‍ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.38 വരെ ധനു പകല്‍ 09.28 വരെ മകരം പകല്‍ 11.19 വരെ കുംഭം പകല്‍ 01.01 വരെ മീനം പകല്‍ 02:52 വരെ മേടം വൈകിട്ട് വരെ 04.57 എടവം തുടര്‍ന്ന് മിഥുനം

ഗോധൂളിമുഹൂര്‍ത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങള്‍ക്കു ചേര്‍ന്നതുമായ
ഗോധൂളിമുഹൂര്‍ത്തം 06.05 pm to 06.30 pm

ഈശ്വരപ്രീതികരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സമയങ്ങള്‍
ബ്രാഹ്മമുഹൂര്‍ത്തം 04.53 am to 05.43 am
പ്രാതഃസന്ധ്യ 05.18 am to 06.32 am
സായംസന്ധ്യ 06.07 pm to 07.22 pm

ഇന്നത്തെ നക്ഷത്രം
രാത്രി 10.48 വരെ രോഹിണി

തിഥി ദൈര്‍ഘ്യം
രാത്രി 10.23 വരെ ശുക്ലപക്ഷ ത്രയോദശി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : രോഹിണി തിഥി: ശുക്ലപക്ഷ ത്രയോദശി
പിറന്നാള്‍
ഇന്നത്തെ പിറന്നാള്‍ ആചരിക്കേണ്ട
നക്ഷത്രം: രോഹിണി

ഇന്ന് പിറന്നാള്‍ വന്നാല്‍
ഇന്ന് പിറന്നാള്‍ വരുന്നത് തൊഴില്‍ പരമായും സാമൂഹ്യപരമായും നല്ലതാണ്. സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങള്‍ ഈ വര്‍ഷം ലഭിക്കാം. വരുന്ന പിറന്നാള്‍ വരെ ആരോഗ്യ കാര്യങ്ങളില്‍ അധിക ശ്രദ്ധ പുലര്‍ത്തണം. ഗുണ വര്‍ദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കല്‍ ദിവസാദ്യത്തിലെ ശംഖാഭിഷേകം , പുറകുവിളക്കിലെണ്ണ നല്‍കല്‍ ഇവ ചെയ്യുക. വരുന്ന ഒരു വര്‍ഷക്കാലം ജന്മനക്ഷത്ര ദിവസങ്ങളില്‍ ശിവങ്കല്‍ ദര്‍ശനം നടത്തുകയും പുഷ്പ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.

ഇവര്‍ക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാര്‍
ചോതി, ഭരണി, രേവതി, പൂരുരുട്ടാതി

ഇവര്‍ക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാര്‍
കാര്‍ത്തിക, അശ്വതി, ഉത്രട്ടാതി, ചതയം

ശുഭ കാര്യങ്ങള്‍ ചെയ്യുന്നതിന് ചേര്‍ന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയന്‍ പ്രസവം ആവാം

ദിനഗുണവര്‍ദ്ധനവിന്
ദിവസഗുണ വര്‍ദ്ധനയ്ക്ക് ശിവനെ ദക്ഷിണാമൂര്‍ത്തി ഭാവത്തില്‍ ഭജിക്കുക.
ഒരു സ്തുതി ചേര്‍ക്കുന്നു :
പ്രാതഃ ഭജാമി ശിവമേകമനന്തമാദ്യം
വേദാന്തവേദ്യ മനഘം പുരുഷംമഹാന്തം
നാമാദി ഭേദരഹിതം ഷഡഭാവശൂന്യം
സംസാരരോഗ ഹരമൗഷധമദ്വിതീയം
നമഃ ശിവായഃ ശിവായഃ നമഃ ഓം


ഇന്നത്തെ നിറം
ദിവസത്തിന് ചേര്‍ന്ന നിറം: മഞ്ഞ, ക്രീം.

ഗുരു പീഡകള്‍ മാറാന്‍
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുര്‍ബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവര്‍, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവര്‍, എത്ര ശ്രമിച്ചിട്ടും
കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവര്‍ തുടങ്ങിയവയ്ക്ക് ജപിക്കുവാന്‍ വ്യാഴത്തിന്റെ പീഡാഹാര സ്‌തോത്രംചേര്‍ക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളില്‍ ( വ്യാഴ ഹോരയില്‍) ഭക്തിയോടെ ജപിക്കുക:
ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂര്‍ണ്ണ:
പീഢാം ഹരതു മേ ഗുരു