ശാപദുരിതവും ദൃഷ്ടിദോഷങ്ങളും വിട്ടുമാറാൻ ഇത് ചെയ്യുക

അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന  പ്രവർത്തി ദോഷങ്ങൾ കൊണ്ടാകാം മറ്റു ചിലരെ ശാപദോഷം ബാധിക്കുന്നത്. കാര്യം കണ്ടുകഴിഞ്ഞ് നന്ദി കാണിക്കാതെ, തിരിഞ്ഞു നോക്കാതെ പോകുന്നവരെയും ശാപദോഷം പിൻതുടരും. 

author-image
Vishnupriya
New Update
subramania
Listen to this article
0.75x 1x 1.5x
00:00 / 00:00

ശാപ, ദൃഷ്ടിദോഷങ്ങളും കാരണം ദുഃഖിക്കുന്നവർക്ക് എല്ലാ വിധത്തിലും ആശ്വാസം ലഭിക്കുന്ന പരിഹാര മാർഗ്ഗമാണ് ചൊവ്വാഴ്ചവ്രതവും സുബ്രഹ്മണ്യ, ഭദ്രകാളി ഉപാസനയും. അതിശക്തമായ ശാപദോഷം, ദൃഷ്ടിദോഷം എന്നിവ മൂലം നരകതുല്യമായി ക്ലേശം അനുഭവിക്കുന്നവർ നിരവധിയാണ്. മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്കൊത്ത് നിൽക്കാൻ കഴിയാത്തതു കൊണ്ടാണ് ചിലർ ശാപ ദോഷം അനുഭവിക്കേണ്ടി വരുന്നത്. 

അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന  പ്രവർത്തി ദോഷങ്ങൾ കൊണ്ടാകാം മറ്റു ചിലരെ ശാപദോഷം ബാധിക്കുന്നത്. കാര്യം കണ്ടുകഴിഞ്ഞ് നന്ദി കാണിക്കാതെ, തിരിഞ്ഞു നോക്കാതെ പോകുന്നവരെയും ശാപദോഷം പിൻതുടരും. 

അതേസമയം, ദൃഷ്ടിദോഷം നമ്മുടെ നിയന്ത്രണത്തിന് അപ്പുറമുള്ള കാരണങ്ങളാലാണ് ഉണ്ടാകുന്നത്. ഐശ്വര്യമുള്ള വീടും നല്ല ബന്ധങ്ങളും ചുറുചുറുക്കുള്ള കുഞ്ഞുങ്ങളും സുന്ദരിമാരായ പെൺകുട്ടികളും കഴിവും സാമർത്ഥ്യവുമുളള സ്ത്രീകളും പുരുഷന്മാരും കലാകാരികളും കലാകാരന്മാരുമെല്ലാം അസൂയയ്ക്കും ദൃഷ്ടിദോഷത്തിനും ഇരയാകാറുണ്ട്. അങ്ങനെ ശാപാദോഷവും ദൃഷ്ടിദോഷവും ബാധിക്കുന്നവർക്ക് ജീവിതത്തിൽ ചിലപ്പോൾ വലിയ തിരിച്ചടികൾ നേരിടും. അതു കാരണം കഴിവും സൗന്ദര്യവും ഐശ്വര്യവും എല്ലാം നഷ്ടപ്പെട്ടു വിഷമിക്കുന്നവർ ചൊവ്വാഴ്ച വ്രതമെടുത്ത് സുബ്രഹ്മണ്യനെയോ ഭദ്രകാളിയെ ഭജിച്ചാൽ ശാപ – ദൃഷ്ടിദോഷ വിഷമതകൾ പരിഹരിക്കാൻ കഴിയും.

ചൊവ്വാഴ്ച  ദിവസങ്ങളിൽ മത്സ്യ മാംസാദികൾ ഉപേക്ഷിച്ച് , ബ്രഹ്മചര്യം പാലിച്ച്, വൃത്തിയും ശുദ്ധിയും ഈശ്വര ചിന്തയുമായി കഴിഞ്ഞാൽ തീർച്ചയായും ഈ ക്ലേശങ്ങൾ അതിജീവിക്കാൻ സാധിക്കും. പൂർണ്ണ ഉപവാസത്തോടെ വ്രതമെടുക്കാൻ കഴിഞ്ഞാൽ അതിവേഗം ഫലസിദ്ധി ലഭിക്കും. ഭദ്രകാളിയെയോ സുബ്രഹ്മണ്യനെയോ യഥാശക്തി പ്രാർത്ഥനകൾ ചൊല്ലി സ്തുതിക്കണം. ചൊവ്വാഴ്ച രാവിലെയും വൈകിട്ടും ഏത് മൂർത്തിയെയാണോ ആശ്രയിക്കുന്നത് ആ ദേവതയുടെ ക്ഷേത്രദർശനം നടത്തണം. കാളീ, സുബ്രഹ്മണ്യ അഷ്‌ടോത്തര ശതനാമാവലിയോ സഹസ്രനാമമോ ജപിക്കുന്നത് ഫലപ്രദമാണ്. വ്രതദിനത്തിൽ ചുവന്ന വസ്ത്രം ധരിക്കുന്നതും ചുവന്നകുറി, ചുവന്ന പൂക്കൾ എന്നിവ ധരിക്കുന്നതും ഉത്തമം. ഭദ്രകാളീ, സുബ്രഹ്മണ്യ മൂലമന്ത്രം അന്ന് 336 പ്രാവശ്യം വീതം രണ്ട് നേരം ജപിക്കുന്നത് ശ്രേഷ്ഠം. 12 ചൊവ്വാഴ്ച തുടർച്ചയായി വ്രതം അനുഷ്ഠിക്കണം.

സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത്ഭുവേ നമ:

പ്രാർത്ഥനാ മന്ത്രം

ഷഡാനനം കുങ്കുമ രക്തവർണ്ണം
മഹാമതിം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരസൈന്യ നാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ
ശത്രുദോഷം അകറ്റുന്ന
സുബ്രഹ്മണ്യ മന്ത്രം
ഓം നമോ ഭഗവതേ രുദ്രാത്മജായ
ഘോരായ തത്വായ
ശാശ്വത പദാത്മനേ
ഭൂയിഷ്ഠാത്മനേ
പ്രണവാകാരായ ഹ്രീം മതേ
മേഘശ്യാമളരൂപായ
കുക്കുടധ്വജായ മയൂരഗമനായ
വല്ലഭായ
ദേവസേനാധിപായ
ശത്രുസംഹാരഭാവാത്മനേ
ശത്രുവംശവിഘാതിനേ
വീരായ ഉഗ്രായ മോദായ
ഭാവായ ശത്രുസംഹാര
രൂപിണേ സ്‌കന്ദായ നമ:

Tuesday fasting