/kalakaumudi/media/media_files/2025/12/30/vaikuntha-ekadashi-kalakaumudi-2025-12-30-12-00-19.jpg)
ഏകാദശികളില്‍ ഏറെ പ്രധാനപ്പെട്ടതാണ് വൈകുണ്ഠ ഏകാദശി. സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നും ഇതിനെ വിളിക്കുന്നു. ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിക്കുന്നത്.
2025-ല്‍ രണ്ടു തവണ വൈകുണ്ഠ ഏകാദശി വന്നു. 2025 ജനുവരി 10 നായിരുന്നു ആദ്യ വൈകുണ്ഠ ഏകാദശി. മലയാള വര്‍ഷം 1200 ലായിരുന്നു ഇത്. കൊല്ലവര്‍ഷം 1201-ലെ വൈകുണ്ഠ ഏകാദശി 2025 ഡിസംബര്‍ 30നാണ്.
വിഷ്ണുഭഗവാന്‍ വൈകുണ്ഠത്തിലേക്ക് വാതില്‍ തുറക്കുന്ന ദിവസമാണിതെന്നാണ് വിശ്വാസം. സ്വര്‍ഗ്ഗവാതില്‍ ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ ഐശ്വര്യലബ്ധി, രോഗശമനം, മോക്ഷപ്രാപ്തി എന്നിവ ലഭിക്കും.
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, തൃശൂരിലെ തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി, നെല്ലുവായ് ധന്വന്തരി ക്ഷേത്രം എന്നിവിടങ്ങളില്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശി പ്രധാനമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
