വളവനാട് ലക്ഷ്മി നാരായാണ ക്ഷേത്രത്തില്‍ മകരപ്പൊങ്കാല ജനുവരി 18ന്

ദുര്‍ഗ്ഗാദേവിയും കാളിദേവിയും പ്രധാന പ്രതിഷ്ഠകളായി രണ്ട് ശ്രീകോവിലുകളിലായി ഇവിടെ കുടികൊള്ളുന്നു. ശംഖ്, ചക്രം, ഗദ എന്നിവ ധരിച്ച രൂപത്തിലാണ് ദുര്‍ഗ്ഗാദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

author-image
Biju
New Update
valavanadu

ആലപ്പുഴ: ചരിത്രപ്രസിദ്ധമായ വളവനാട് ലക്ഷ്മി നാരായണ ക്ഷേത്രത്തിലെ മകരപ്പൊങ്കാല ജനുവരി 18 ഞായറാഴ്ച രാവിലെ 8മുതല്‍ ആരംഭിക്കും. മകരപ്പൊങ്കാലയ്ക്ക് മുന്നോടിയായുള്ള സര്‍പ്പബലി ജനുവരി 13 ചൊവ്വാഴ്ച വൈകിട്ട് 6ന് നടക്കും. മാര്‍ച്ച് 2 തിങ്കളാഴ്ചയാണ് മകം തൊഴല്‍. അന്നേദിവസം രാവിലെ ആയില്യപൂജ, ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ മകം തൊഴല്‍. പൊങ്കാലയ്ക്കുള്ള സാമഗ്രികള്‍ ക്ഷേത്രത്തില്‍ ലഭ്യമാണ്. 

ആലപ്പുഴ - ചേര്‍ത്തല റൂട്ടില്‍ കലവൂരിന് സമീപം വളവനട് എന്ന സ്ഥലത്താണ് ഈ പ്രശസ്തമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുര്‍ഗ്ഗാദേവിയും കാളിദേവിയും പ്രധാന പ്രതിഷ്ഠകളായി  രണ്ട് ശ്രീകോവിലുകളിലായി ഇവിടെ കുടികൊള്ളുന്നു. ശംഖ്, ചക്രം, ഗദ എന്നിവ ധരിച്ച രൂപത്തിലാണ് ദുര്‍ഗ്ഗാദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കാളിദേവി വലതുകൈയില്‍ വാളും ഇടതുകൈയില്‍ ദാരികന്റെ ശിരസ്സും ഏന്തിയ രൂപത്തിലാണ്.


ആലപ്പുഴയില്‍ നിന്നോ ചേര്‍ത്തലയില്‍ നിന്നോ വരുന്ന ബസുകളില്‍ കയറി 'വളവനട്' സ്റ്റോപ്പില്‍ ഇറങ്ങാം. സ്റ്റോപ്പില്‍ നിന്നും ക്ഷേത്രത്തിലേക്ക് എളുപ്പത്തില്‍ എത്താവുന്നതാണ്.

ട്രെയിന്‍ മാര്‍ഗ്ഗം: ഏറ്റവും അടുത്തുള്ള പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ ആലപ്പുഴ അല്ലെങ്കില്‍ മാരാരിക്കുളം എന്നിവയാണ്. അവിടെ നിന്നും ക്ഷേത്രത്തിലേക്ക് എളുപ്പം എത്താം.