/kalakaumudi/media/media_files/2026/01/25/astro-jan-25-2026-01-25-23-05-53.jpg)
ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍
ഗ്രഹങ്ങളില്‍ പ്രധാനികളായ ബുധന്‍, ശുക്രന്‍, ആദിത്യന്‍ എന്നിവ യോഗം ചേരുന്നു. വളരെ അപൂര്‍വമായി സംഭവിക്കുന്ന ഈ യോഗം ചേരല്‍ പന്ത്രണ്ടു രാശിക്കാരുടെയും പൊതുഫലങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നു നോക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക മ്പ )
തൊഴില്‍ രംഗത്ത് വീഴ്ചകള്‍ വന്നേക്കാം. മറ്റുള്ളവരില്‍ നിന്ന് പല നേട്ടങ്ങളും ഉണ്ടായേക്കാം. ധനപരമായും ആരോഗ്യപരമായും നല്ല സമയമല്ല. ഉന്നത അധികാരികളില്‍ നിന്ന് അനുകൂല അവസരം ഉണ്ടാകുന്നത് മൂലം ഉദ്യോഗകയറ്റത്തിനും അവസരം വന്നു ചേരും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
യാത്രകള്‍ക്ക് സാധ്യത കാണുന്നു. വിവാഹ കാര്യങ്ങള്‍ക്ക് അനുകൂല സമയം. സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ഈ വാരം ഉണ്ടാകും. അപ്രതീക്ഷിത ധനയോഗവും കാര്യ ലബ്ധിയും ഉണ്ടാകാം. ദൂര യാത്രകള്‍ക്കും അവസരം വന്നു ചേരും. വാഹന ഉപയോഗം ശ്രദ്ധയോടെ വേണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 )
ഭാഗ്യം വന്നു ചേരുന്ന ഒരു വാരം ആയിരിക്കും. യാത്രാക്ലേശവും അമിത ചെലവും വന്നു ചേരാം. ധനപരമായി മെച്ചമായിരിക്കുമെങ്കിലും അപ്രതീക്ഷിതമായി വന്നു ചേരുന്ന ചെലവ് കാരണം ബുദ്ധിമുട്ട് അനുഭവപ്പെടും. പുതിയ വാഹനമോ വീടോ സ്വന്തമാകും. ദീര്‍ഘ ദൂര
യാത്രകള്‍ നടത്തും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം )
ധനപരമായി മെച്ചപ്പെട്ട ഒരു വാരം ആയിരിക്കും. അപ്രതീക്ഷിത ധനയോഗം ഉണ്ടാകുന്നതോടൊപ്പം ഉന്നത സ്ഥാനങ്ങളിലേക്കുള്ള വാതില്‍ നിങ്ങള്‍ക്കായി തുറക്കും. ബന്ധുസമാഗമത്തിനും ഇഷ്ടഭക്ഷണ സമൃദ്ധിക്കും അവസരം വന്നു ചേരും. വിവാഹ കാര്യങ്ങള്‍ക്ക് ഉചിതമായ സമയം.
ചിങ്ങം (മകം, പൂരം ഉത്രം 1/4)
ഈ രാശിക്കാര്‍ക്ക് ഈ ആഴ്ച അത്ര ഗുണകരമായിരിക്കില്ല. ധനക്ലേശത്തിനും മന:ക്ലേശത്തിനും സാധ്യത കാണുന്നു. ദൂരസ്ഥലങ്ങളില്‍ വസിക്കുന്നവര്‍ക്ക് നാട്ടില്‍ വരുന്നതിനും ബന്ധുസമാഗമത്തിനും അവസരം വന്നു ചേരും. വ്യാപാരം മെച്ചപ്പെടും. വിവാഹ കാര്യങ്ങള്‍ക്ക് ഉചിതമായ സമയം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2 )
ഈ രാശിക്കാര്‍ക്ക് വരുന്ന ആഴ്ച ഗുണ ദോഷ സമ്മിശ്രമായിരിക്കും. യാത്രകള്‍ തീര്‍ത്ഥാടനങ്ങളായി മാറും. പുതിയ സാമ്പത്തിക പദ്ധതികള്‍ ആസൂത്രണം ചെയ്യും. മാനസിക സന്തോഷം വന്ന് ചേരും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4 )
സാമ്പത്തികമായി മെച്ചപ്പെട്ട സമയമാണ്. സന്താനങ്ങള്‍ക്ക് ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകാം. അകലെയുള്ള ബന്ധുക്കള്‍ നിങ്ങളെ തേടിയെത്തിയേക്കാം. ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കാണിക്കണം. വാഹന ഉപയോഗം ശ്രദ്ധയോടെ വേണം.. ദൂരയാത്രകള്‍ക്ക് അവസരം ഉണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട )
സാമ്പത്തികമായി ബുദ്ധിമുട്ട് ആയിരിക്കും. ദാമ്പത്യപരമായും വളരെയേറെ മെച്ചപ്പെട്ട ഒരു വാരമായിരിക്കും. സന്താനങ്ങള്‍ക്ക് രോഗാവസ്ഥക്ക് സാധ്യത കാണുന്നുണ്ടെങ്കിലും ശ്രദ്ധിച്ചാല്‍, ഒഴിവാക്കാം. മാതാപിതാക്കളുമായി അകന്ന് താമസിക്കുന്നതിന് അവസരം വന്നുചേരും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4 )
ഉദ്യോഗാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ ജോലിക്കാര്‍ക്കും വളരെയേറെ അനുയോജ്യമായ സമയമാണ്. ധനപരമായി അപ്രതീക്ഷിത ഭാഗ്യം വന്നു ചേരും. വസ്തുവകകള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങുന്നതിനും ഈ രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെയേറെ അനുകൂലമാണ്. അഭിപ്രായവ്യത്യാസം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തികമായി ഏറെ മെച്ചമുള്ള വാരം ആയിരിക്കും ഈ രാശിക്കാര്‍ക്ക്. പ്രായമുള്ളവര്‍ ആരോഗ്യം ശ്രദ്ധിക്കണം. വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. സന്താനങ്ങള്‍ക്കും
മാതാപിതാക്കള്‍ക്കും രോഗപീഡയ്ക്കും സാധ്യത കാണുന്നു.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 )
പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും ഈ രാശിക്കാര്‍ക്ക് ഈ വാരം. ധനപരമായും സാമൂഹ്യപരമായും അത്ര മെച്ചമായിരിക്കില്ല. കൊടുക്കല്‍ വാങ്ങലുകളും സാമ്പത്തിക ഇടപാടുകളും അതീവ കരുതലോടെ ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി )
ഏറെ മെച്ചപ്പെട്ട ഒരാഴ്ചയാണ് ഈ രാശിക്കാര്‍ക്ക്. ധനപരമായി അപ്രതീക്ഷിത നേട്ടം ഉണ്ടാകും. കെട്ടിട നിര്‍മ്മാണത്തിനും വസ്തുവകകള്‍ വാങ്ങുന്നതിനും സാഹചര്യം ഉണ്ടാകാം. സന്താനങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നത് ഉചിതമായിരിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
