വിഷ്ണു ഭഗവാന് പ്രിയപ്പെട്ട വരൂഥിനി ഏകാദശി ഇന്ന്‌;അറിയാം ജപമന്ത്രങ്ങള്‍

ഭഗവാന് പ്രിയപ്പെട്ട വരൂഥിനി ഏകാദശി ഇന്ന്‌. ഭഗവാന് പ്രിയപ്പെട്ട വരൂഥിനി ഏകാദശി ഇന്ന്‌. ബ്രഹ്‌മദേവന്റെ ഉപദേശം കൈക്കൊണ്ട നാരദന് മുന്‍ജന്മപാപങ്ങളെ നീക്കുന്ന മന്ത്രമായി ഷോഡശമഹാമന്ത്രത്തിനെ കരുതുന്നു.

author-image
Akshaya N K
New Update
cx

വിഷ്ണു ഭഗവാന് പ്രിയപ്പെട്ട വരൂഥിനി ഏകാദശി ഇന്ന്‌.ഇതിനു പിന്നലുള്ള ഐതീഹ്യം എന്തെന്നാല്‍ നാരദമഹര്‍ഷി ദ്വാപരയുഗം അവസാനിക്കാറായപ്പോള്‍  ബ്രഹ്‌മദേവന്റെയടുത്തെത്തി ഇനി വരാന്‍പോകുന്ന കലിയുഗത്തിലെ ദുരിതങ്ങള്‍ തരണം ചെയ്യാനുള്ള മാര്‍ഗ്ഗം ഉപദേശിച്ചുതരണമെന്ന് അപേക്ഷിച്ചു. നാരായണ നാമം ജപിക്കുകയാണ് ഉത്തമമായ മാര്‍ഗ്ഗമെന്ന ബ്രഹ്‌മദേവന്റെ ഉപദേശം കൈക്കൊണ്ട നാരദന് അന്ന് തന്നെ ഷോഡശമഹാമന്ത്രം ഉപദേശിച്ചു നല്കി.മുന്‍ജന്മപാപങ്ങളെ നീക്കുന്ന മന്ത്രമായി ഇതിനെ കരുതുന്നു.

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ ഹരേ
കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ
കൃഷ്ണ ഹരേ ഹരേ

എന്നതാണ് മന്ത്രം.അല്ലാത്ത സമയങ്ങളിലും ഈ മന്ത്രം ജപിക്കാം.

ഭഗവാന് ഏറെ പ്രിയപ്പെട്ട ഹരിവാസര സമയത്തും, ഏകാദശി ദ്വിവസങ്ങളിലും നാരായണ മന്ത്രങ്ങള്‍ ജപിക്കുന്നത് അത്യുത്തമമായി കരുതുന്നു.

വരൂഥിനി ഏകാദശി ദിവസം 33 തവണയെങ്കിലും വിഷ്ണുഭഗവാന്റെ നാമങ്ങളും മന്ത്രങ്ങളും ഭക്തിയോടെ ജപിക്കുന്നത് അത്യുത്തമമാണ്. ഏകാദശി വ്രതമെടുത്തവര്‍ക്കും, വ്രതമെടുക്കാന്‍ സാധിക്കാത്തവര്‍ക്കും മന്ത്രങ്ങള്‍ ജപിക്കാം.

 മറ്റു വിഷ്ണു മന്ത്രങ്ങള്‍

വിഷ്ണു സ്തോത്രം

ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശ്യം
മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം
യോഗി ഹൃദ്ധാന ഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം
സര്‍വ്വ ലോകൈക നാഥം

 

വിഷ്ണു ഗായത്രി

ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി

തന്നോ വിഷ്ണുപ്രചോദയാത്

 

അഷ്ടാക്ഷരമൂലമന്ത്രം

ഓം നമോ നാരായണായ

 

ദ്വാദശാക്ഷരമൂലമന്ത്രം

‘ഓം നമോ ഭഗവതേ വാസുദേവായ

varoodhini ekadasi