/kalakaumudi/media/media_files/XoxkGFrMEwr4VhBmQyOY.jpeg)
സകല വിശ്വത്തിന്റെ നാഥനായ സാക്ഷാൽ പരമശിവനെ സ്തുതിക്കുന്ന പ്രസിദ്ധ സ്തുതിയാണ് വിശ്വനാഥാഷ്ടകം. വിശ്വസ്രഷ്ടാവും പരിപാലകനും സംഹർത്താവുമായ സദാശിവൻ കാശിനഗരത്തിൽ വാഴുന്നതായി കരുതി വണങ്ങുന്ന എട്ട് ശ്ലോകങ്ങളടങ്ങിയ സ്തോത്രമാണിത്. കാശീപുരാധീശ്വരൻ ശിവനും കാശീപുരാധീശ്വരീ അന്നപൂർണ്ണാദേവിയുമാണ്.
അനേകമനേകം ശിവഭക്തർ ഈ സ്തോത്രം നിത്യവും ജപിക്കുന്നു. വാരാണസിയുടെ, കാശിപുരത്തിന്റെ നാഥനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശിവന്റെ ഈ അഷ്ടകം ജപിക്കുന്നവർക്ക് സമ്പത്തും വിദ്യയും സുഖവും സന്തോഷവും കീർത്തിയും മാത്രമല്ല എല്ലാവിധ ഐശ്വര്യങ്ങളും ഇഹലോകവാസം കഴിഞ്ഞ മോക്ഷവും ലഭിക്കും. അഷ്ടകശ്ലോകങ്ങൾക്ക് ശേഷം ഫലശ്രുതി കൂടിയടങ്ങിയ വിശ്വനാഥാഷ്ടകം അർത്ഥം സഹിതം ഇവിടെ ചേർക്കുന്നു. കുളിച്ച് ശുദ്ധമായി എല്ലാ ദിവസവും രാവിലെ ഇത് ചൊല്ലുക. ശിവ സന്നിധിയിൽ വച്ച് ജപിക്കാൻ സാധിക്കുമെങ്കിൽ കൂടതൽ നല്ലത്.ഉത്തമം.
പ്രദോഷം, തിങ്കളാഴ്ച തുടങ്ങി ശിവ പ്രധാനമായ ദിവസങ്ങളിൽ ജപിക്കുന്നത് ഏറ്റവും ഗുണപ്രദമാണ്. ശിവഭഗവാന്റെ മാത്രമല്ല ശിവ കുടുംബത്തിന്റെ മുഴുവൻ അനുഗ്രഹം വിശ്വനാഥാഷ്ടകം ജപിക്കുന്നവരുടെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന് ആചാര്യന്മാർ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
