ഈ ആഴ്ച (25-01-2026, 31-01-2026) നിങ്ങള്‍ക്ക് എങ്ങനെ

രാഹു കുംഭം രാശിയില്‍ ചതയത്തില്‍; കേതു ചിങ്ങം രാശിയില്‍ പൂരത്തിലും. ബുധനും ശുക്രനും മകരത്തില്‍; ഇരുഗ്രഹങ്ങള്‍ക്കും മൗഢ്യാവസ്ഥയുമുണ്ട്. ഈ ഗ്രഹനിലയെ മുന്‍നിര്‍ത്തി അശ്വതി മുതല്‍ രേവതി വരെയുള്ളനക്ഷത്രങ്ങളില്‍ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

author-image
Biju
New Update
horo 6

ആദിത്യന്‍ മകരം രാശിയില്‍ തിരുവോണം ഞാറ്റുവേലയില്‍ സഞ്ചരിക്കുന്നു. ചന്ദ്രന്‍ വെളുത്ത പക്ഷത്തിലാണ്. രേവതി മുതല്‍ പുണര്‍തം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നു. ചൊവ്വ മകരം രാശിയില്‍ ഉച്ചത്തില്‍ തുടരുന്നു. എന്നാല്‍ മൗഢ്യാവസ്ഥയുമുണ്ട്. ശനി മീനം രാശിയില്‍ ഉത്രട്ടാതിയിലാണ്. വ്യാഴം മിഥുനം രാശിയില്‍ പുണര്‍തത്തില്‍ വക്രഗതിയില്‍ തുടരുകയാണ്. 

രാഹു കുംഭം രാശിയില്‍ ചതയത്തില്‍; കേതു ചിങ്ങം രാശിയില്‍ പൂരത്തിലും. ബുധനും ശുക്രനും മകരത്തില്‍; ഇരുഗ്രഹങ്ങള്‍ക്കും മൗഢ്യാവസ്ഥയുമുണ്ട്. ഈ ഗ്രഹനിലയെ മുന്‍നിര്‍ത്തി അശ്വതി മുതല്‍ രേവതി വരെയുള്ളനക്ഷത്രങ്ങളില്‍ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

അശ്വതി

ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ വിട്ടുവീഴ്ചയുണ്ടാവില്ല.  ഒപ്പമുള്ളവരുടെ സഹകരണം ഉറപ്പുവരുത്തുന്നതിന് കഴിയുന്നതാണ്. നിര്‍ദ്ദേശങ്ങള്‍ക്ക് സ്വീകര്യത ലഭിക്കാതിരിക്കില്ല. പഴയ കാല അനുഭവങ്ങള്‍ ഓര്‍മ്മയിലെത്തും. അവ കര്‍മ്മോര്‍ജ്ജം പകര്‍ന്നെന്നും വരാം. ബിസിനസ്സു നടത്തുന്നവര്‍ കൂടുതല്‍ സൗഹൃദങ്ങള്‍ സ്ഥാപിക്കാന്‍ തുനിയുകയും വിജയിക്കുകയും ചെയ്യും. വിദ്യാര്‍ത്ഥികളുടെ ഏകാഗ്രത ഭംഗപ്പെടുകയില്ല. മാതാപിതാക്കളെ പരിചരിക്കാന്‍ നേരം കണ്ടെത്തുന്നതാണ്. ചെലവുകള്‍ നിയന്ത്രിക്കാന്‍  വിഫലശ്രമം നടത്തും. ഞായര്‍, ബുധന്‍ ദിവസങ്ങള്‍ക്ക് മേന്മ കുറയാം

ഭരണി

അദ്ധ്വാനഭാരം കൂടുന്ന സാഹചര്യമുണ്ടാവും.  ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദ്ദങ്ങള്‍ വരാനിടയുണ്ട്. തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞേക്കില്ല. പണമെടപാടുകളുടെ രേഖകള്‍ സൂക്ഷിക്കേണ്ടതുണ്ട്. കാര്യാലോചനകള്‍ തര്‍ക്കത്തിലേക്ക് നീങ്ങാനിടയുണ്ട്.  ബിസിനസ്സുകാര്‍ക്ക് വിപണിയില്‍ മുന്നേറാനാവുന്ന സാഹചര്യമാണുള്ളത്. കരാറുകള്‍ പുതുക്കപ്പെടാം. കുടുംബാന്തരീക്ഷം പ്രസന്നമായിരിക്കും. നവീന ഗൃഹോപകരണങ്ങള്‍ വാങ്ങും. കലാപ്രവര്‍ത്തനത്തിന് ഉത്സാഹമേറും. പ്രോത്സാഹനം ലഭിക്കുന്നതാണ്. ഞായര്‍, വ്യാഴം ഗുണകരമല്ല.

കാര്‍ത്തിക

കാര്യങ്ങള്‍ നേരായ വഴിക്കാണോ പോകുന്നതെന്ന് സന്ദേഹിക്കും. സ്വയം തിരുത്താന്‍ മുന്നോട്ടുവരും. കൃത്യനിഷ്ഠയും ആത്മാര്‍ത്ഥതയും ഒക്കെ കാലഹരണപ്പെട്ട മൂല്യങ്ങളല്ലേ എന്ന് തോന്നിയേക്കാം. പുതിയ കാര്യങ്ങള്‍ പഠിച്ചറിയാന്‍ ഉത്സുകത കാട്ടുന്നതാണ്. ഗവേഷണത്തില്‍ കൂടുതല്‍ വിപുലമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതായി വന്നേക്കും. സഹോദരരുടെ സഹായം സ്വീകരിക്കുന്നതില്‍ സന്തോഷിക്കുന്നതാണ്. പ്രണയികള്‍ക്ക് ആഹ്‌ളാദിക്കാനാവും. ഗൃഹനിര്‍മ്മാണത്തിന്റെ രൂപരേഖ തയ്യാറാക്കി കിട്ടുന്നതാണ്.

രോഹിണി

കരുതലോടെ കാര്യങ്ങള്‍ നീക്കേണ്ട വാരമാണ്.  കര്‍മ്മരംഗത്തെ പരിചയക്കുറവ് മേലധികാരികളുടെ അനിഷ്ടത്തിനിടവരുത്താം. കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാവും. ആരോഗ്യസ്ഥിതി പൂര്‍വാവസ്ഥയിലെത്താന്‍ ഇനിയും സമയം ആവശ്യമാണ്. പഠനോത്സുകത മന്ദീഭവിച്ചേക്കാം. വാരാദ്യ ദിവസങ്ങളില്‍ അലച്ചിലുണ്ടാവും. പണച്ചെലവ് നിയന്ത്രിക്കാനാവില്ല. ദാമ്പത്യത്തില്‍ പിണക്കവും ഇണക്കവും ആവര്‍ത്തിക്കും. പിതൃസ്വത്തില്‍ നിന്നോ പിതാവില്‍ നിന്നും നേരിട്ടോ ധനാഗമം പ്രതീക്ഷിക്കാം.

മകയിരം

നക്ഷത്രാധിപനായ ചൊവ്വയുടെ ഉച്ചസ്ഥിതി അനുകൂല ഫലങ്ങള്‍ സൃഷ്ടിക്കും. തഴയപ്പെട്ട ഇടങ്ങളില്‍ നിന്നും നീതി ലഭിക്കുന്നതാണ്. ഔദ്യോഗികമായി സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം വന്നെത്തും. ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ പകുത്തു നല്‍കപ്പെടാം. രോഗശാന്തി വരാന്‍ സാധ്യതയുണ്ട്. മത്സരങ്ങളില്‍ മുന്നേറുന്നതാണ്. ഭൂമി തര്‍ക്കങ്ങളില്‍ വാദഗതി അനുകൂലമാവും. ദാമ്പത്യത്തില്‍ അലോസരങ്ങള്‍ കുറയും. പ്രണയപരവശര്‍ക്ക്  ധീരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനാവും.

തിരുവാതിര

ആത്മവിശ്വാസം കുറയില്ല. തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കും. തിടുക്കം ഒഴിവാക്കുക കരണീയം. തൊഴിലിടത്തില്‍ സൗഹൃദാന്തരീക്ഷം പുലരുന്നതാണ്. സാമ്പത്തിക കാര്യങ്ങളില്‍ തടസ്സമുണ്ടാവില്ല. വാഗ്ദാനങ്ങള്‍ പാലിക്കുവാനാവും. രോഗക്ലേശിതര്‍ക്ക് ചികില്‍സാമാറ്റത്തിന്റെ ഗുണം കിട്ടിത്തുടങ്ങിയേക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രത കുറയാനിടയുണ്ട്. മുതിര്‍ന്നവര്‍ അക്കാര്യത്തില്‍ ശ്രദ്ധവെക്കണം. അപ്രതീക്ഷിത യാത്രകള്‍ക്ക് സാധ്യതയുണ്ട്. വ്യവഹാരങ്ങള്‍ നീളുന്നതില്‍  ആശങ്കയേറും.

പുണര്‍തം

പുതിയ പ്രോജക്ടുകള്‍ക്കായി കാത്തിരിക്കും. ദൗത്യങ്ങള്‍ സാക്ഷാല്ക്കരിക്കാന്‍ മുഴുവന്‍ പ്രയത്‌നവും ആവശ്യമാവുന്ന സാഹചര്യമാണുള്ളത്. ആത്മവിശ്വാസം കുറയില്ല. ഏകോപനത്തില്‍ പരിചയസമ്പത്ത് പ്രയോജനം ചെയ്യും.  ഗവേഷകര്‍ക്ക് നിഗമനങ്ങള്‍ക്ക് കൂടുതല്‍ തെളിവ് തേടേണ്ടി വരാം. പാര്‍ട്ണര്‍ഷിപ്പ് ഗുണകരമാവും. പഴയ കടം മടക്കിക്കിട്ടാം. ധനാഗമ മാര്‍ഗങ്ങള്‍ തടസ്സപ്പെടില്ല. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയാം. വാരമധ്യത്തിലെ ദിവസങ്ങളില്‍. അലച്ചിലുണ്ടാവും. പണച്ചെലവിനും സാധ്യതയുണ്ട്.

പൂയം

സ്വന്തം കഴിവുകള്‍ തെളിയിക്കാനവസരം കിട്ടുന്നതാണ്. വിപരീത സാഹചര്യങ്ങളോടു പോലും എളുപ്പത്തില്‍ രാജിയാവും. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ സമര്‍ത്ഥമായി മറികടക്കും.  നവാരംഭങ്ങളില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്നതാണ്. ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ നേരം കണ്ടെത്തും. ബന്ധുക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈയെടുക്കും. പൂര്‍വ്വസുഹൃത്തുക്കളെ കണ്ടെത്തും. ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടും. ആത്മീയ കാര്യങ്ങള്‍ക്കും നേരം മാറ്റിവെക്കുന്നതാണ്. വാരാന്ത്യത്തില്‍ ദേഹാലസ്യം അനുഭവപ്പെടാം.

ആയില്യം

കുഴമറിഞ്ഞ പ്രശ്‌നങ്ങള്‍ മിക്കതിനും പരിഹാരം തെളിയുന്ന വാരമാണ്. ഔദ്യോഗികമായി സ്വസ്ഥതയുണ്ടാവും. ഒപ്പമുള്ളവരുടെ സഹകരണം കുറയില്ല. ഹ്രസ്വനിക്ഷേപങ്ങളില്‍ നിന്നും ആദായം വന്നെത്തും.  ഭാഗ്യപരീക്ഷണങ്ങളില്‍ നേട്ടമുണ്ടാകും. ജോലി തേടുന്നവര്‍ക്ക് വരുമാനമാര്‍ഗമാവും. ശുഭവാര്‍ത്തകള്‍ കേള്‍ക്കും. വിനോദത്തിനും വിശ്രമത്തിനും യഥേഷ്ടം നേരമുണ്ടാവും. സ്വന്തം ധനം മുടക്കി നടത്തിവരുന്ന വ്യാപാരം അഭിവൃദ്ധിപ്പെടുന്നതാണ്. ശനിയാഴ്ച ശുഭകാര്യങ്ങള്‍ക്ക് തുടക്കമിടരുത്.

മകം

അനുഭവങ്ങളുടെ കരുത്തില്‍ മുന്നേറാനാവും. ഔദ്യോഗികമായി സംതൃപ്തിയുണ്ടാവുന്ന വാരമാണ്. വീടുവിട്ടുനിന്നവര്‍ക്ക് തിരികെ മടങ്ങാനാവും. അഭിമുഖങ്ങളില്‍ ശോഭിക്കാന്‍ കഴിയും.  സ്വാശ്രയ ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്ക് അവസരങ്ങള്‍ കുറയില്ല. ചില പരിചയങ്ങള്‍ ഉയര്‍ച്ചക്ക് വഴിയൊരുക്കാം. സാമ്പത്തിക ഞെരുക്കത്തിന് അയവ് വരുന്നതാണ്. പുതിയ തുടക്കങ്ങള്‍ ആലോചനയിലുണ്ടാവും.  അവയുടെ പ്രായോഗിക സാധ്യതകള്‍ ഉറപ്പുവരുത്തും. കുടുംബ ജീവിതത്തില്‍ പ്രസാദം ഭവിക്കുന്നതാണ്.

പൂരം

കര്‍മ്മരംഗത്ത് തിളങ്ങാനാവും. കൃത്യനിഷ്ഠ പ്രശംസിക്കപ്പെടാം. സഹപ്രവര്‍ത്തകര്‍ക്ക് ഫലവത്തായ നിര്‍ദ്ദേശങ്ങളേകും. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ജോലിഭാരം ഉണ്ടായേക്കും. രാഷ്ട്രീയക്കാര്‍ക്ക് ജനപിന്തുണ വര്‍ദ്ധിക്കുന്നതാണ്. ബാദ്ധ്യതകള്‍ പരിഹരിക്കാന്‍ ശ്രമം തുടരും. കൂട്ടുകെട്ടുകള്‍ ഒരു പോലെയല്ലെന്ന് തിരിച്ചറിയും. ബന്ധുക്കളുടെ പ്രശ്‌നങ്ങളില്‍ കരുതലോടെ ഇടപെടേണ്ടതുണ്ട്. ഞായറും തിങ്കളും ശുഭാരംഭങ്ങള്‍ക്ക് ഉചിതമല്ല

ഉത്രം

കൂട്ടുത്തരവാദിത്വങ്ങള്‍ ഏകോപിക്കുന്നതില്‍ വിജയിക്കും. സംഘടനയില്‍ സ്വതന്ത്ര നിലപാടുകള്‍ കൈക്കൊള്ളുന്നതാണ്. അനൗദ്യോഗിക യാത്രകള്‍ ഉണ്ടാവും. ബിസിനസ്സില്‍ കരുതിയ മുന്നേറ്റം ഉണ്ടാവണമെന്നില്ല. മകന്റെ ജോലിക്കാര്യത്തിനായി രാഷ്ട്രീയബന്ധം പ്രയോജനപ്പെടുത്താം. വായ്പയുടെ തിരിച്ചടവ് വൈകാനിടയുണ്ട്. ജന്മനാട്ടിലെ ഉത്സവത്തില്‍ സക്രിയ പങ്കാളിത്തം ഉണ്ടാവും. പ്രണയികള്‍ക്ക് ആഹ്‌ളാദ സാഹചര്യങ്ങള്‍ സംജാതമാവുന്നതാണ്. വാരാദ്യ ദിവസങ്ങള്‍ ക്ലേശകരമാവുമെങ്കിലും ക്രമേണ ഗുണഫലം പ്രതീക്ഷിക്കാം.

അത്തം

പ്രോജക്ടുകളില്‍ ഉത്സാഹം കാട്ടും. ഓരോകാര്യവും സമയമെടുത്ത് നിര്‍വഹണത്തിലെത്തിക്കും. സാമ്പത്തികമായി മോശസ്ഥിതി പറയാനാവില്ല. എന്നാല്‍ ചിലവുകളില്‍ നിയന്ത്രണം അനിവാര്യമാണ്. വാഹനം വാങ്ങുന്ന കാര്യത്തില്‍ തീരുമാനമാവും. സുഹൃത്തിന് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ സാധിക്കുന്നതാണ്. തൊഴിലിടത്തില്‍ നവീന ആശയങ്ങള്‍ക്ക് സ്വീകാര്യത കൈവരും. ഉപജാപങ്ങളെ തൃണവല്‍ഗണിക്കും. തിങ്കള്‍, ചൊവ്വ അഷ്ടമരാശിയാകയാല്‍ ശുഭാരംഭങ്ങള്‍ വര്‍ജിക്കണം. ദേഹക്ലേശം വരാം.

ചിത്തിര

ജന്മനക്ഷത്രാധിപന്‍ ചൊവ്വ ഉച്ചത്തിലാണ്. അതിന്റെ ഗുണം പലതരത്തില്‍ പ്രതീക്ഷിക്കാം. നേതൃപദവികളിലേക്ക് പരിഗണിക്കപ്പെടുന്നതാണ്. മത്സരങ്ങളില്‍ മുന്നേറും. കര്‍മ്മമേഖലയില്‍ ആത്മവിശ്വാസത്തോടെ ഇടപെടും. എതിര്‍ സ്വരങ്ങളെ തൃണവല്‍ഗണിക്കാനാവും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ സ്വീകാര്യതയേറും. സ്വന്തം സംരംഭങ്ങള്‍ക്കായുള്ള വായ്പ പരിഗണിക്കപ്പെടുന്നതാണ്. ഔദ്യോഗിക രംഗത്ത് പുനക്രമീകരണത്തില്‍ നേട്ടമുണ്ടാവും. വാരാദ്യ ദിവസങ്ങളില്‍ മേന്മ കുറയാം.

ചോതി

മാനസിക സംഘര്‍ഷത്തിന് അയവുണ്ടായേക്കും. എന്നാല്‍ ആത്മവിശ്വാസത്തിന് അല്പം മങ്ങലേല്‍ക്കാം. കരുതിയ കാര്യങ്ങളില്‍ ചിലതൊന്നും ലക്ഷ്യം കാണുകയില്ല. ഗാര്‍ഹികാന്തരീക്ഷം സമ്മിശ്രമാവും. വാക്കുകള്‍ വിഷമിപ്പിക്കും. അറ്റകുറ്റപ്പണികള്‍ കൂടുതല്‍ പണച്ചെലവിനിടയാക്കും. ഔദ്യോഗിക കാര്യങ്ങള്‍ക്ക് പതിവിലും  കൂടുതല്‍ സമയം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാവും. കലാരംഗത്ത് അവസരങ്ങള്‍ വന്നെത്തും. സാമ്പത്തികമായി മെച്ചപ്പെടുന്നതാണ്. ബുധന്‍, വ്യാഴം ദിവസങ്ങള്‍ അനുകൂലമല്ല.

വിശാഖം

കാര്യനിര്‍വഹണത്തില്‍ ഇരുമനസ്സാവും. ചടുലമായ നീക്കങ്ങളോടൊപ്പം ചിലപ്പോള്‍ മന്ദഗതിയും വരുന്നതാണ്. ആത്മവിശ്വാസം കുറയാനിടയുണ്ട്. ആലസ്യം പിടികൂടും. സഹായ വാഗ്ദാനങ്ങള്‍ വൈകിയേക്കാം. കൂടുതല്‍ നേരം കൂടിയാലോചനകളില്‍ മുഴുകുമെങ്കിലും പ്രയോജനം കുറയുന്നതാണ്. കുടുംബകാര്യങ്ങളില്‍ ചിലതൊക്കെ മാറ്റിവെച്ചേക്കും. ഏജന്‍സി ഏര്‍പ്പാടുകള്‍ ആദായകരമാവും. സ്വയം ചെയ്യുന്ന തൊഴില്‍ വിപുലീകരിക്കാന്‍ ശ്രമക്കുന്നതാണ്.  സംഘടനകളില്‍ സ്വീകാര്യത പ്രതീക്ഷിക്കാം.

അനിഴം

ന്യായമായ ആഗ്രഹങ്ങള്‍ നടന്നുകിട്ടുന്ന വാരമാണ്. തടസ്സങ്ങള്‍ ഉണ്ടാവാം. എങ്കിലും അവയെ മറികടക്കാനുള്ള സാഹചര്യങ്ങളും രൂപപ്പെടുന്നതാണ്. സ്വതസിദ്ധമായ കഴിവുകള്‍ പോഷിപ്പിക്കാനും ശ്രമം നടത്തിയേക്കും. മേലധികാരികളുടെ പ്രോല്‍സാഹനം കൈവരും.  സാമ്പത്തികമായി മോശമാവില്ല, കാര്യങ്ങള്‍. സാമൂഹ്യ സേവനങ്ങള്‍ക്കും നേരം കണ്ടെത്തും. മകളുടെ ഉപരിപഠനത്തില്‍ ആശയക്കുഴപ്പം നേരിടാം. വെള്ളി, ശനി ദിവസങ്ങളില്‍ മനക്ലേശത്തിന് സാധ്യതയുണ്ട്.

തൃക്കേട്ട

സ്വന്തം കാര്യം മാറ്റിവെച്ച് അന്യന്റെ കാര്യങ്ങള്‍ക്ക് ഓടിനടക്കും. പ്രശ്‌നപരിഹാരത്തിന് കൈക്കൊണ്ട നിലപാടുകള്‍ സാമൂഹികമായ അംഗീകാരം ഉയര്‍ത്തും. തൊഴിലിടത്തില്‍ നവീനമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരും. തന്മൂലം ഗുണാനുഭവങ്ങള്‍ വന്നുചേരുന്ന കാലമാണ്. വ്യാപാരം, ഏജന്‍സി, കരാര്‍ പണികള്‍ എന്നിവയില്‍ ലാഭം പ്രതീക്ഷിക്കാം. വിരുന്നുകാരുമായി ക്ഷേത്രാടനം, വിനോദം ഇവ സാധ്യമാകും. ദാമ്പത്യത്തില്‍ സംതൃപ്തി ഭവിക്കുന്നതാണ്. ഭൂമിയില്‍ നിന്നും ആദായമുണ്ടാവും. വാരാന്ത്യദിനങ്ങള്‍ക്ക് മേന്മ കുറയാം.

മൂലം

ഗുണാനുഭവങ്ങളോടൊപ്പം മനക്ലേശവും ഉണ്ടാവും.  തിടുക്കം കൂടുകയാല്‍ കര്‍മ്മത്തില്‍ അബദ്ധങ്ങള്‍ വരാം. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ അനുകൂല വാരമല്ല. സത്യസന്ധതയും ആര്‍ജ്ജവശീലവും തെറ്റിദ്ധരിക്കപ്പെടാം. ന്യായമായ കാര്യങ്ങള്‍ നടന്നുകിട്ടുന്നതാണ്. ഇല്ലാത്ത ശത്രുവിനെതിരെ നിഴല്‍ യുദ്ധം നടത്തരുത്. കലാപ്രകടനത്തിന് പാരിതോഷികങ്ങള്‍ ലഭിച്ചേക്കാം. ഗാര്‍ഹികാന്തരീക്ഷം ശാന്തമാവാന്‍ ചിലപ്പോള്‍ മൗനം ഭജിക്കേണ്ടി വരുന്നതാണ്. ചെലവുകളില്‍ കണ്ണുവേണം. ഉത്സവാദികള്‍ക്ക് തയ്യാറെടുപ്പ് നടത്തും.

പൂരാടം

കാര്യകാരണബന്ധത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാത്തതുകൊണ്ട് ചിലപ്പോള്‍ മനസ്സ് അസംതൃപ്തമാകും. ചെയ്തുപോരുന്ന കര്‍മ്മരംഗം പുഷ്ടിപ്പെടുത്താന്‍ ശ്രമിക്കും. ഗ്രഹാനുകൂല്യം കുറവാകയാല്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളായിത്തന്നെ തുടര്‍ന്നേക്കാം. പാണ്ഡിത്യവും അറിവും പ്രദര്‍ശിപ്പിക്കാന്‍ അവസരം വന്നെത്തുന്നതാണ്. രോഗാവസ്ഥകള്‍ക്ക് ശമനം കണ്ടുതുടങ്ങും. ശത്രുക്കളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതാണ്.  ബുധനാഴ്ച മുതല്‍ കൂടുതല്‍ ഗുണകരമായ ദിവസങ്ങള്‍.

ഉത്രാടം

ആശയക്കുഴപ്പങ്ങള്‍ പിന്‍തുടരുന്ന വാരമാണ്. തൊഴില്‍ മേഖലയില്‍ കൃത്യമായ ഏകോപനം സാധ്യമാവില്ല.  വിദ്യാര്‍ത്ഥികള്‍ ഉപദേശങ്ങള്‍ കേട്ടുകേട്ട് മുഷിയും. പുതുതലമുറയുടെ വാക്കും കര്‍മ്മങ്ങളും മനസ്സിലാവുന്നില്ലല്ലോ എന്ന് പഴയ തലമുറയും പരിതപിക്കും. സ്വാശ്രയ ജോലികളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിച്ചേക്കില്ല. നിക്ഷേപങ്ങളില്‍ നിന്നും ധനാഗമം പ്രതീക്ഷിക്കാം. സംഘടനകളില്‍ സ്വാധീനം വര്‍ദ്ധിക്കും. ക്ഷേത്രദര്‍ശനം, സമര്‍പ്പണം ഇവ മുടങ്ങില്ല. പാഴ്‌ച്ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്.

മൂലം

ഗുണാനുഭവങ്ങളോടൊപ്പം മനക്ലേശവും ഉണ്ടാവും.  തിടുക്കം കൂടുകയാല്‍ കര്‍മ്മത്തില്‍ അബദ്ധങ്ങള്‍ വരാം. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ അനുകൂല വാരമല്ല. സത്യസന്ധതയും ആര്‍ജ്ജവശീലവും തെറ്റിദ്ധരിക്കപ്പെടാം. ന്യായമായ കാര്യങ്ങള്‍ നടന്നുകിട്ടുന്നതാണ്. ഇല്ലാത്ത ശത്രുവിനെതിരെ നിഴല്‍ യുദ്ധം നടത്തരുത്. കലാപ്രകടനത്തിന് പാരിതോഷികങ്ങള്‍ ലഭിച്ചേക്കാം. ഗാര്‍ഹികാന്തരീക്ഷം ശാന്തമാവാന്‍ ചിലപ്പോള്‍ മൗനം ഭജിക്കേണ്ടി വരുന്നതാണ്. ചെലവുകളില്‍ കണ്ണുവേണം. ഉത്സവാദികള്‍ക്ക് തയ്യാറെടുപ്പ് നടത്തും.

പൂരാടം

കാര്യകാരണബന്ധത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാത്തതുകൊണ്ട് ചിലപ്പോള്‍ മനസ്സ് അസംതൃപ്തമാകും. ചെയ്തുപോരുന്ന കര്‍മ്മരംഗം പുഷ്ടിപ്പെടുത്താന്‍ ശ്രമിക്കും. ഗ്രഹാനുകൂല്യം കുറവാകയാല്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളായിത്തന്നെ തുടര്‍ന്നേക്കാം. പാണ്ഡിത്യവും അറിവും പ്രദര്‍ശിപ്പിക്കാന്‍ അവസരം വന്നെത്തുന്നതാണ്. രോഗാവസ്ഥകള്‍ക്ക് ശമനം കണ്ടുതുടങ്ങും. ശത്രുക്കളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതാണ്.  ബുധനാഴ്ച മുതല്‍ കൂടുതല്‍ ഗുണകരമായ ദിവസങ്ങള്‍.

ഉത്രാടം

ആശയക്കുഴപ്പങ്ങള്‍ പിന്‍തുടരുന്ന വാരമാണ്. തൊഴില്‍ മേഖലയില്‍ കൃത്യമായ ഏകോപനം സാധ്യമാവില്ല.  വിദ്യാര്‍ത്ഥികള്‍ ഉപദേശങ്ങള്‍ കേട്ടുകേട്ട് മുഷിയും. പുതുതലമുറയുടെ വാക്കും കര്‍മ്മങ്ങളും മനസ്സിലാവുന്നില്ലല്ലോ എന്ന് പഴയ തലമുറയും പരിതപിക്കും. സ്വാശ്രയ ജോലികളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിച്ചേക്കില്ല. നിക്ഷേപങ്ങളില്‍ നിന്നും ധനാഗമം പ്രതീക്ഷിക്കാം. സംഘടനകളില്‍ സ്വാധീനം വര്‍ദ്ധിക്കും. ക്ഷേത്രദര്‍ശനം, സമര്‍പ്പണം ഇവ മുടങ്ങില്ല. പാഴ്‌ച്ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്.

പൂരൂരുട്ടാതി

സംഘടനാചാതുരി പ്രശംസിക്കപ്പെടും. വ്യക്തമായ തീരുമാനം കൈക്കൊള്ളും. അവ മുഖം നോക്കാതെ പ്രാവര്‍ത്തികമാക്കും. ഗാര്‍ഹികമായി സൈ്വരം പ്രതീക്ഷിക്കാം. ബിസിനസ്സില്‍ കൂടുതല്‍ മുതല്‍മുടക്കുവാന്‍ ഇത് ഉചിത സന്ദര്‍ഭമല്ല. കൂട്ടുകെട്ടുകളില്‍ ജാഗ്രത വേണം. ശുപാര്‍ശകളിലൂടെ കാര്യസാധ്യത കൈവരും. വിദേശത്തുള്ളവര്‍ക്ക് തൊഴില്‍ പ്രശ്‌നങ്ങളില്‍ ആശ്വാസമുണ്ടാവും. പണമെടപാടുകളില്‍ അവധാനത പുലര്‍ത്തണം.  പുതു വാഹനം വാങ്ങാന്‍ കുറച്ചുകൂടി കാത്തിരിപ്പ് ആവശ്യമാണ്.

ഉത്രട്ടാതി

നല്ലഫലങ്ങള്‍ വന്നെത്തുന്ന വാരമാണ്.  മുന്‍പ് പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യങ്ങള്‍ വേഗം നടന്നു കിട്ടും. തൊഴിലിടത്തില്‍ അലോസരങ്ങള്‍ ഉണ്ടാവില്ല. സാമ്പത്തികമായി ആശ്വസിക്കാന്‍ കഴിയുന്ന കാലമാണ്. ഉദ്യോഗസ്ഥര്‍ക്ക് ഉന്നതാധികാരികളുടെ പ്രീതി കൈവരും. ചൂണ്ടിക്കാട്ടുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമാവുന്നതാണ്. നിയമസഹായം ലഭിക്കും. പിതാവിന് സ്ഥാനമാനങ്ങള്‍ കൈവരും.  ശനി ജന്മനക്ഷത്രത്തില്‍ സഞ്ചരിക്കുകയാല്‍ ആലസ്യം കൂടെയുണ്ടാവും.  'പിന്നീടാവട്ടെ' എന്ന മനോഭാവം സഹജമായേക്കും.

രേവതി

ഉന്നമനേച്ഛയുണ്ടാവും. പതിനൊന്നിലെ ഗ്രഹാധിക്യം ചില ലാഭങ്ങള്‍ക്ക് വഴിവെക്കാം. രഹസ്യധനം വന്നെത്തും. വാഗ്ദാനങ്ങള്‍ പാലിക്കാനാവുന്നതില്‍ ചാരിതാര്‍ത്ഥ്യം തോന്നും. ബന്ധുസമാഗമം സന്തോഷമേകും. കുടുംബകാര്യങ്ങള്‍ക്ക് നേരം നീക്കിവെക്കും. ചിലരുടെ ദുസ്സ്വാതന്ത്ര്യങ്ങളെ ഖണ്ഡിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സങ്ങള്‍ മാറുന്നതാണ്. രോഗഗ്രസ്തര്‍ക്ക് ആശ്വാസമുണ്ടാവും. കലാപ്രവര്‍ത്തനം കൂടുതല്‍ ശക്തമാവും.  ഭൗതികത്തിലും ആത്മീയത്തിലും ശ്രദ്ധ പുലര്‍ത്തും. ചൊവ്വ, വ്യാഴം ദിവസങ്ങള്‍ക്ക് മേന്മ കുറയുന്നതാണ്.