ഈ ആഴ്ച (23-11-2025) നിങ്ങള്‍ക്ക് എങ്ങനെ

ശുക്രന്‍ നവംബര്‍ 26 ന് വൃശ്ചികം രാശിയിലേക്ക് സംക്രമിക്കുകയാണ്. മീനം രാശിയില്‍ ശനിയുടെ വക്രം തുടരുകയാണ്. വ്യാഴം വക്രഗതിയില്‍ കര്‍ക്കടകത്തിലുണ്ട്. രാഹു കുംഭം രാശിയില്‍ പൂരൂരുട്ടാതി ഒന്നാം പാദത്തിലും കേതു ചിങ്ങം രാശിയില്‍ പൂരം രണ്ടാം പാദത്തിലും സഞ്ചരിക്കുകയാണ്.

author-image
Biju
New Update
horo 3

ആദിത്യന്‍ വൃശ്ചികം രാശിയില്‍ അനിഴം ഞാറ്റുവേലയിലാണ്. ചന്ദ്രന്‍ ശുക്ലപക്ഷത്തിലും. ചൊവ്വ മൗഢ്യത്തോടുകൂടി വൃശ്ചികം രാശിയില്‍ തുടരുന്നു. ബുധന്‍ നവംബര്‍ 23 ന് വക്രമൗഢ്യസ്ഥിതിയില്‍ തുലാം രാശിയില്‍ പ്രവേശിക്കുന്നു. 

ശുക്രന്‍ നവംബര്‍ 26 ന് വൃശ്ചികം രാശിയിലേക്ക് സംക്രമിക്കുകയാണ്. മീനം രാശിയില്‍ ശനിയുടെ വക്രം തുടരുകയാണ്. വ്യാഴം വക്രഗതിയില്‍ കര്‍ക്കടകത്തിലുണ്ട്. രാഹു കുംഭം രാശിയില്‍ പൂരൂരുട്ടാതി ഒന്നാം പാദത്തിലും കേതു ചിങ്ങം രാശിയില്‍ പൂരം രണ്ടാം പാദത്തിലും സഞ്ചരിക്കുകയാണ്.

മൂലം

ജന്മനക്ഷത്രം മുതല്‍ ആരംഭിക്കുന്ന വാരമാണ്. പാരിതോഷികങ്ങള്‍ കിട്ടാം. മനസ്സന്തോഷം വര്‍ദ്ധിക്കും. ക്ഷേത്രദര്‍ശനം ആത്മീയ ഉണര്‍വുണ്ടാക്കും. ബന്ധുസമാഗമം ഗതകാലസ്മരണകളിലേക്ക് നയിക്കുന്നതാണ്. ഈയാഴ്ച സഹായവാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാവും.  പ്രവൃത്തിരംഗത്ത് ആലസ്യത്തിന് സാധ്യത കാണുന്നു. ചില ചുമതലകള്‍ വിശ്വസ്തരെ ഏല്‍പ്പിച്ചേക്കും. ചുറ്റുവട്ടത്തെ സ്പന്ദനങ്ങളോട് ശക്തമായി പ്രതികരിക്കുന്നതിനാല്‍ എതിര്‍പ്പുകള്‍ തലപൊക്കാനിടയുണ്ട്. വീട്ടില്‍ അത്യാവശ്യ അറ്റകുറ്റപ്പണികള്‍ വേണ്ടി വരാം.

പൂരാടം

ഗുണകരമായ യാത്രകളുണ്ടാവും. രോഗകാലം കഴിഞ്ഞ് ആരോഗ്യം പൂര്‍വ്വസ്ഥിതിയിലാവുന്നതാണ്. സുഹൃത്തുക്കളുടെ ആവശ്യങ്ങള്‍ക്ക് മുന്‍നിന്ന് പ്രവര്‍ത്തിക്കും.  ഉദ്യോഗസ്ഥര്‍ക്ക് ഫയലുകള്‍ തീര്‍പ്പാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നതാണ്. മേലധികാരികളുടെ പ്രോല്‍സാഹനം ലഭിക്കും. വ്യാപാരത്തിലെ നിരുന്മേഷത നീങ്ങിയേക്കും. വിപുലീകരണത്തിന് തയ്യാറാവും. അഭിമുഖത്തിന് തയ്യാറെടുക്കുന്ന മകന് ആത്മവിശ്വാസം പകര്‍ന്നു കൊടുക്കും. പൊതുപ്രവര്‍ത്തകര്‍ നിലപാടുകള്‍ ബോധ്യപ്പെടുത്തുന്നതില്‍ വിജയിക്കുന്നതാണ്.

ഉത്രാടം

പഴയ കാര്യങ്ങളുടെ തുടര്‍ച്ച തന്നെയാവും, ഈ വാരവും. മങ്ങിയിരുന്ന ചില സൗഹൃദങ്ങള്‍ പുഷ്ടിപ്പെടുന്നതാണ്. തൊഴിലിടത്തില്‍ സമ്മിശ്രമായ അനുഭവങ്ങള്‍ വന്നെത്തും. പുതുസംരംഭത്തിന് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും അനുമതി കിട്ടിയേക്കാം. സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുവാന്‍ ശ്രമം തുടരുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രത കുറയില്ല. കുടുംബകാര്യങ്ങള്‍ക്ക് ധാരാളം സമയം നീക്കിവെക്കും. ആതിഥ്യമര്യാദ പ്രശംസിക്കപ്പെടുന്നതാണ്. വയോജനങ്ങളുടെ പരിചരണത്തിന് സമയം കണ്ടെത്താന്‍ വിഷമിച്ചേക്കും.

തിരുവോണം

വാരാദ്യം അലച്ചിലുണ്ടാവും. അനാവശ്യ കാര്യങ്ങളെച്ചൊല്ലി മനക്ലേശമേര്‍പ്പെടുന്നതാണ്. മൗനം ഭജിക്കുക കരണീയം. ബുധനാഴ്ച മുതല്‍ സമ്മര്‍ദ്ദം കുറയും. ധനവരവിലെ തടസ്സം നീങ്ങുന്നതാണ്. യാത്രകള്‍ ഗുണകരമായേക്കും. ഉന്നതാധികാരികള്‍ അനുകൂല നിലപാട് കൈക്കൊള്ളും. തൊഴിലിടത്തില്‍ പിരിമുറുക്കം കൂടാതെ ജോലിചെയ്യാനാവും. കര്‍മ്മരംഗത്തെ പുഷ്ടിപ്പെടുത്താന്‍ പലതരം ചിന്തകള്‍ മനസ്സില്‍ നിറയുന്നതാണ്. ആഢംബര വസ്തുക്കള്‍ വാങ്ങിയേക്കും. ചെറുപ്പക്കാരുടെ പ്രണയ കാര്യത്തില്‍ വീട്ടുകാരുടെ മനസ്സ് അനുകൂലമാവും.

അവിട്ടം

നക്ഷത്രാധിപനായ ചൊവ്വയ്ക്ക് മൗഢ്യസ്ഥിതി തുടരുന്നതിനാല്‍ ഇപ്പോള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ പിന്നീട് അബദ്ധമായിത്തീരാം.   സ്വന്തം തൊഴിലില്‍ അദ്ധ്വാനത്തിന് അനുസരിച്ചുള്ള ഫലം കിട്ടാതെ വന്നേക്കും. കടം വാങ്ങിയവര്‍ മടക്കിത്തരാന്‍ മടിക്കുന്നതാണ്. രാഷ്ട്രീയത്തില്‍ വിരോധികളുമായി വാക്‌പ്പോരു നടത്തും. ദാമ്പത്യത്തില്‍ സുഖാനുഭവങ്ങള്‍ ഉണ്ടാവുന്നതാണ്. സഹോദരന്മാരുടെ ജോലിക്കാര്യത്തിനായി ആവര്‍ത്തിത ശ്രമം ആവശ്യമാവും. കാര്യപ്രാപ്തി കുറയില്ലെങ്കിലും നന്നായി ചെയ്തുവോ എന്ന് സംശയം ഉയര്‍ന്നുകൊണ്ടിരിക്കും.

ചതയം

പത്താം ഭാവത്തില്‍ ആദിത്യന്‍ തുടരുന്നതിനാല്‍ കര്‍മ്മരംഗത്ത് പുഷ്ടിയുണ്ടാവുന്നതാണ്. മത്സരാധിഷ്ഠിതമായ കരാറുകളില്‍ നേട്ടമുണ്ടാക്കും. ബിസിനസ്സുകാര്‍ക്ക് കിടമത്സരങ്ങളില്‍ പിടിച്ചുനില്‍ക്കാനാവും. നീണ്ടകാലത്തെ രോഗാവസ്ഥക്ക് ശമനം കണ്ടുതുടങ്ങുന്നതാണ്. സ്വതസ്സിദ്ധമായ കഴിവുകള്‍ പെട്ടെന്ന് പ്രയോജനപ്പെടും. അകലങ്ങളില്‍ കഴിയുന്നവര്‍ക്ക് ജന്മനാട്ടില്‍ പോകാന്‍ സാഹചര്യം ഒരുങ്ങും. ചില മിഥ്യാധാരണകള്‍ നീങ്ങിക്കിട്ടുന്നതാണ്. ദാമ്പത്യത്തിലെ അലോസരങ്ങളെ കണ്ടില്ലെന്ന് നടിക്കും. വാക്കുകള്‍ പരുഷങ്ങളാവാതിരിക്കാന്‍ ജാഗ്രത വേണ്ടതുണ്ട്

പൂരൂരുട്ടാതി

രാഹു, ശനി എന്നവര്‍ ഈ നക്ഷത്രത്തില്‍ തുടരുകയാല്‍ പൂരൂരുട്ടാതിക്കാര്‍ക്ക് പലവിധ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നേക്കും. കഴിവിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നതാണ്. വേണ്ടപ്പെട്ടവരുമായി പിണങ്ങേണ്ട സാഹചര്യം സംജാതമാകാം. വലിയ തോതില്‍ മുതല്‍മുടക്കി കച്ചവടം ചെയ്യാന്‍ തത്കാലം മുതിരരുത്. ബന്ധങ്ങള്‍ ചെറിയ കാരണങ്ങളാല്‍ ഉലയാം. ഉപജാപങ്ങളെ തൃണവല്‍ഗണിക്കണം. ആദ്ധ്യാത്മിക സാധനകള്‍ മനസ്സിന് സ്വാസ്ഥ്യമരുളുന്നതായിരിക്കും.

ഉത്രട്ടാതി

ജോലിയില്‍ ശോഭിക്കാനാവും. ഊഹക്കച്ചവടത്തില്‍ നിന്നും/ ചിട്ടി മുതലായവയില്‍ നിന്നും ആദായം വരും. സര്‍ക്കാര്‍ കാര്യങ്ങളില്‍ തടസ്സമുണ്ടാവില്ല. ഭൗതിക പുരോഗതി ദൃശ്യമാകുന്നതാണ്. കല/ സാഹിത്യം/ സിനിമ മുതലായ രംഗങ്ങളില്‍ അവസരങ്ങള്‍ തുറന്നു കിട്ടും. പ്രണയികള്‍ക്ക് സന്തോഷിക്കാനാവും. പിണങ്ങിക്കഴിയുന്ന കൂട്ടുകാരെ ഇണക്കുന്നതിന് മുന്‍കൈയ്യെടുക്കും. നിലവിലെ സ്ഥിതി മാറുന്നതിനായി അര്‍ത്ഥവത്തായ പരിശ്രമം തുടരും.  മതപരമായ വിഷയങ്ങളോട് ആഭിമുഖ്യമേറും. വെള്ളി, ശനി ദിവസങ്ങളില്‍ അലച്ചിലുണ്ടാവും. സൈ്വരം കുറയുന്നതാണ്.

രേവതി

ആത്മവിശ്വാസവും ഉന്നമനേച്ഛയും ഉയരുന്നതാണ്. സ്വന്തമായി ചെയ്യുന്ന വ്യാപാര വ്യവസായങ്ങളില്‍ വരുമാനം വര്‍ദ്ധിക്കും. ഉല്പന്നങ്ങള്‍ക്ക് ധാരാളം ഓര്‍ഡര്‍ ലഭിക്കുന്നതായിരിക്കും. അദ്ധ്വാനഭാരം കൂടിയാലും മനസ്സുഖമുണ്ടാവും. ബന്ധുഭവനം സന്ദര്‍ശിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ആത്മാര്‍ത്ഥ ശ്രമം നടത്തുന്നതാണ്.. മേലധികാരികളുടെ വിശ്വാസമാര്‍ജ്ജിച്ചേക്കും. കുടുംബകാര്യങ്ങള്‍ ഒരുവിധം ഭംഗിയായി മുന്നോട്ടു നീങ്ങുന്നതായിരിക്കും. മകന്റെ ജോലിക്കാര്യത്തില്‍ പ്രതീക്ഷയുണരും. വെള്ളി, ശനി ദിവസങ്ങളില്‍ കാര്യതടസ്സമനുഭവപ്പെടും