ഈ ആഴ്ച (02-11-2025, 08-11-2025) നിങ്ങളെ കാത്തിരിക്കുന്നത്

സഹപ്രവര്‍ത്തകരുടെ ഉത്തരവാദിത്വങ്ങള്‍ അവരുടെ അഭാവത്തില്‍ ഏറ്റെടുക്കും. മുന്‍കോപം നിയന്ത്രിക്കണം. പുതിയ സംരഭങ്ങള്‍ തുടങ്ങുന്നതിന് അനുയോജ്യമായ സമയമാണ്. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകള്‍ ശ്രദ്ധയോടെ മാത്രം നിര്‍വ്വഹിക്കുക. ബന്ധുക്കളുടെ ആവശ്യങ്ങള്‍ക്കായി ദൂരയാത്രകള്‍ നടത്തും.

author-image
Biju
New Update
horo 4

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 20)

ആത്മീയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. എന്ത് കാര്യം ചെയ്യുമ്പോഴും ആശയക്കുഴപ്പം ഉണ്ടാകും. വിമര്‍ശനങ്ങളെ യുക്തിഭരിതമായി നേരിടും. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്ന് അംഗീകാരങ്ങള്‍ ലഭിക്കും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. ആരോഗ്യകാര്യങ്ങളില്‍ കുടുതല്‍ ശ്രദ്ധ പുലര്‍ത്തും. ഗൃഹനിര്‍മാണത്തെപ്പറ്റി ആലോചനകള്‍ തുടങ്ങും. 

ഇടവം രാശി (ഏപ്രില്‍ 21 - മെയ് 21)

നിരവധി യാത്രകള്‍ക്ക് ഈ വാരം യോഗമുണ്ട്. ജോലി, പഠന സംബന്ധമായി അനുയോജ്യമായ സമയമാണ്. ഏറ്റെടുത്ത ചുമതലകള്‍ കൃത്യസമയത്ത് പൂര്‍ത്തികരിക്കാനാകും.മേലധികാരികളില്‍ നിന്ന് അനുമോദനങ്ങള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പുലര്‍ത്തുന്നത് നല്ലതാണ്. ജീവിതപങ്കാളിയുമായി തര്‍ക്കങ്ങള്‍ ഉണ്ടാകുമെങ്കിലും വേഗത്തില്‍ അവ പരിഹരിക്കും. പഴയകാല സുഹൃത്തുക്കളെ കാണാന്‍ ഇടയാകും.

മിഥുനം രാശി (മെയ് 22 - ജൂണ്‍ 21)

തീരുമാനങ്ങള്‍ എടുക്കുന്നതിന് കാലതാമസം നേരിടും.കോടതി വ്യവഹാരങ്ങള്‍ക്ക് ശാശ്വതപരിഹാരം ഉണ്ടാകും. സാഹസിക പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും വര്‍ധിക്കും. ചൂതാട്ടം, വാതുവെപ്പ് തുടങ്ങിയവയില്‍ ധനനഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. ദൂരയാത്രകള്‍ നടത്താന്‍ യോഗമുണ്ട്. അലച്ചില്‍ വര്‍ധിക്കും. 

കര്‍ക്കടകം രാശി (ജൂണ്‍ 22 - ജൂലൈ 23)

പരീക്ഷകളില്‍ ഉന്നതവിജയത്തിന് യോഗമുണ്ട്. ജീവിത ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ പുതിയ തൊഴില്‍ മേഖലയ്ക്കായുള്ള അന്വേഷണങ്ങള്‍ ആരംഭിക്കും. സുഹൃത്തുക്കളില്‍ നിന്ന് സാമ്പത്തിക സഹായങ്ങള്‍ ലഭിക്കും. ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കും. തീര്‍ഥാടനങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. 

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)

ബന്ധുക്കളുടെ ആവശ്യങ്ങള്‍ക്കായി ദൂരയാത്രകള്‍ ചെയ്യാന്‍ ഇടയുണ്ട്. തൊഴിലിടത്തില്‍ ജോലി സമ്മര്‍ദ്ദം വര്‍ധിക്കും. പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. മുന്‍കോപം നിയന്ത്രിക്കണം. സാമ്പത്തിക വാഗ്ദാനങ്ങളുമായി പലരും നിങ്ങളെ സമീപിക്കാന്‍ സാധ്യയുണ്ടെങ്കിലും അവരെ ശ്രദ്ധയോടെ വിലയിരുത്തിയതിന് ശേഷം മാത്രം സഹായം സ്വീകരിക്കുക. 

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബര്‍ 23)

മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റും.പുതിയ സൗഹൃദങ്ങള്‍ ഉടലെടുക്കും. പുതിയ തൊഴിലിനായുള്ള അന്വേഷണങ്ങള്‍ ആരംഭിക്കും. സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും ചെലവുകള്‍ വര്‍ധിക്കും. ജീവിത പങ്കാളിയുടെ ഉപദേശങ്ങള്‍ സ്വീകരിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് കുടുതല്‍ സമയം ചെലവഴിക്കും. വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധവേണം. 

തുലാം രാശി (സെപ്റ്റംബര്‍ 24 - ഒക്ടോബര്‍ 23)

ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രഥമ പരിഗണന നല്‍കും. തൊഴിലിടത്തില്‍ അധികസമയം ചെലവഴിക്കും. അപ്രതീക്ഷിത ധനനേട്ടത്തിന് യോഗമുണ്ട്. സുഹൃത്തുക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കും. ഭക്ഷണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. അലച്ചില്‍ വര്‍ധിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24 - നവംബര്‍ 22)

സഹപ്രവര്‍ത്തകരുടെ ഉത്തരവാദിത്വങ്ങള്‍ അവരുടെ അഭാവത്തില്‍ ഏറ്റെടുക്കും. മുന്‍കോപം നിയന്ത്രിക്കണം. പുതിയ സംരഭങ്ങള്‍ തുടങ്ങുന്നതിന് അനുയോജ്യമായ സമയമാണ്. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകള്‍ ശ്രദ്ധയോടെ മാത്രം നിര്‍വ്വഹിക്കുക. ബന്ധുക്കളുടെ ആവശ്യങ്ങള്‍ക്കായി ദൂരയാത്രകള്‍ നടത്തും. 

ധനു രാശി (നവംബര്‍ 23 - ഡിസംബര്‍ 22)

കുടുംബത്തിലെ കാര്യങ്ങള്‍ക്ക് കുടുതല്‍ ശ്രദ്ധ നല്‍കും. പരീക്ഷ, അഭിമുഖം എന്നിവയില്‍ വിജയിക്കും. തൊഴിലിടത്തില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിടുമെങ്കിലും നിലപാടുകളില്‍ നിന്ന് വ്യതിചലിക്കില്ല. അലച്ചില്‍ വര്‍ധിക്കും. സാമ്പത്തിക അച്ചടക്കം പുലര്‍ത്തും. മക്കളില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാകും. 

മകരം രാശി (ഡിസംബര്‍ 23 - ജനുവരി 20)

സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഒരുപരിധി വരെ പരിഹാരം ഉണ്ടാകും. കടം കൊടുത്ത പണം തിരികെ ലഭിക്കാന്‍ യോഗമുണ്ട്. തൊഴിലിടത്തില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. ബന്ധുക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആത്മാര്‍ഥമായി പരിശ്രമിക്കും. പുതിയ സൗഹൃദങ്ങള്‍ ഉടലെടുക്കും. 

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)

യുക്തിഭരിതമായ തീരുമാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. ജീവിതപങ്കാളിയുടെ പ്രവൃത്തികളില്‍ അനിഷ്ടം ഉണ്ടാകും. വാഹനം ഉപയോഗിക്കുമ്പോള്‍ കുടുതല്‍ ശ്രദ്ധ പുലര്‍ത്തണം. കടം കൊടുത്ത പണം തിരികെ ലഭിക്കാന്‍ യോഗമുണ്ട്. പൂര്‍വ്വിക സ്വത്തുക്കള്‍ ലഭിക്കാന്‍ ഇടയുണ്ട്. 

മീനം രാശി (ഫെബ്രുവരി 20 - മാര്‍ച്ച് 20)

പഴയകാല സുഹൃത്തുക്കളെ കാണാനും സൗഹൃദം പുതുക്കാന്‍ ഇടയുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. തൊഴിലിടത്തില്‍ സമ്മര്‍ദ്ദം വര്‍ധിക്കും. ജീവിത പങ്കാളിയുടെ വാക്കുകള്‍ അവഗണിക്കും. പുതിയ സംരഭങ്ങള്‍ തുടങ്ങാന്‍ അനുയോജ്യമായ സമയമല്ല. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം വിനിയോഗിക്കും.