ഈ വര്‍ഷം (2026) ജനുവരി,ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളില്‍ ധനലാഭം, കുടുംബസുഖം, പ്രശസ്തി

ഉത്തരവാദിത്വബോധത്തോടും ആത്മാര്‍ത്ഥതയോടും പ്രവൃത്തിക്കാന്‍ സാധിക്കും. സാമ്പത്തികസ്ഥിതി മാറ്റമില്ലാതെ തുടരും.കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കും.

author-image
Biju
New Update
yearly

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4)

ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ഉണ്ടാകുന്ന കാലമാണ്. കര്‍മ്മരംഗത്ത് ഉത്തരവാദിത്വമേറിയ ചുമതലകള്‍ ഏറ്റെടുക്കേണ്ടി വരും. അപ്രതീക്ഷിതമായ ചിലവുകള്‍ സാമ്പത്തിക മേഖലയെ താളം തെറ്റിക്കും. വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന വിജയവും ഉപരിപഠനം സാധ്യമാവുകയും ചെയ്യും. വ്യാപാര മേഖല ശരാശരി നിലവാരത്തില്‍ കൊണ്ടുപോകുവാന്‍ സാധിക്കും. ദേഹാസ്വസ്ഥതകള്‍ മനപ്രയാസങ്ങള്‍ സൃഷ്ടിക്കും.

 ജനുവരി,ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളില്‍ ധനലാഭം, കുടുംബസുഖം, പ്രശസ്തി എന്നിവ ഉണ്ടാകും. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ നേതൃസ്ഥാനലബ്ദ്ധി, വിദ്യാഭ്യാസപുരോഗതി, ദൂരയാത്രകള്‍ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ തടസ്സങ്ങള്‍, അംഗീകാരങ്ങള്‍, സന്താന ലബ്ധി എന്നിവ ഉണ്ടാകും. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കലഹങ്ങള്‍, ആരോഗ്യപരമായ വിഷമതകള്‍, ഗൃഹ നിര്‍മ്മാണം, വാഹനലാഭം എന്നിവ ഉണ്ടാകും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)

അനുകൂല ഫലങ്ങള്‍ ഉണ്ടാകുന്ന കാലമാണ്. വര്‍ഷാരംഭത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ തരണം ചെയ്യുവാന്‍ സാധിക്കും. തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍ ഉണ്ടാകും. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഗുണഫലം അനുഭവിക്കും. ഒന്നിലധികം വരുമാന മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകും. സംതൃപ്തിയും സമാധാനവും നിറഞ്ഞ ജീവിതം ഉണ്ടാകും. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഭൂമി ഇടപാടുകളില്‍ നിന്നും ലാഭം, ഭാഗ്യാനുഭവം, ശ്രേയസ്സ് എന്നിവ ഉണ്ടാകും.

ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ മനഃ ക്ലേശം, അനാവശ്യ ചിലവുകള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കര്‍മ്മരംഗത്ത് ഉയര്‍ച്ച,ബന്ധുജന സുഖം, പ്രശസ്തി എന്നിവ ഉണ്ടാകും. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കാര്‍ഷിക മേഖലയില്‍ നിന്നും ലാഭം, സഹപ്രവര്‍ത്തകരില്‍ നിന്നും പൂര്‍ണമായ സഹകരണം, സാമ്പത്തിക നേട്ടങ്ങള്‍ എന്നിവ ഉണ്ടാകും.

മിഥുനക്കൂറ് (മകയിരം1/2, തിരുവാതിര, പുണര്‍തം3/4)

സന്തോഷവും ശ്രേയസ്സും നിറഞ്ഞ കുടുംബ ജീവിതം നയിക്കാന്‍ സാധിക്കും.കര്‍മ്മ രംഗത്ത് മാറ്റങ്ങളോ പുതിയ തൊഴില്‍ മേഖലകളോ ഉണ്ടാകും.സാമ്പത്തിക നില മെച്ചപ്പെടും. ഗൃഹ നിര്‍മ്മാണം, പുതിയ വാഹനങ്ങള്‍ എന്നിവ ഉണ്ടാകും.ലഘുവായ ദേഹാസ്വസ്ഥതകള്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കും.കച്ചവടം വിപുലീകരിക്കാന്‍ സാധിക്കും. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ബഹുജന സമ്മിതി, പരീക്ഷവിജയം, കീര്‍ത്തി എന്നിവ ഉണ്ടാകും.

ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ധനധാന്യ സമൃദ്ധി, തൊഴില്‍രംഗത്ത് അനുകൂലമായ സ്ഥലം മാറ്റം, ദേഹരിഷ്ടുകള്‍ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കലഹങ്ങള്‍,ഇഷ്ടജനവിരഹം, വിഭവപുഷ്ടി എന്നിവ ഉണ്ടാകും.ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തൊഴിലവസരങ്ങള്‍, അംഗീകാരങ്ങള്‍,കാര്‍ഷികാദായം എന്നിവ ഉണ്ടാകും.

കര്‍ക്കടകക്കൂറ് (പുണര്‍തം1/4, പൂയം, ആയില്യം)

ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് മേലധികാരികളുടെ എതിര്‍പ്പുകള്‍ ഉണ്ടാകും. എങ്കിലും കഠിനാധ്വാനം ചെയ്തു ഉത്തരവാദിത്വമേറിയ ചുമതലകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാനും സാധിക്കും. പഠനരംഗത്ത് തടസ്സങ്ങള്‍ ഉണ്ടാകും. മത്സരപരീക്ഷകളില്‍ അനായാസ വിജയം പ്രതീക്ഷിക്കേണ്ടതില്ല.വിവാഹം, തൊഴില്‍ ലബ്ദ്ധി എന്നിവ ഉണ്ടാകും.

ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കര്‍മ്മപുഷ്ടി,ബന്ധുമിത്രാദികളുടെ സഹായ സഹകരണങ്ങള്‍,അപ്രതീക്ഷിതമായ ധനനഷ്ടം,അനാവശ്യ ചിലവുകള്‍ എന്നിവ ഉണ്ടാകും. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ വിദേശ യാത്രകള്‍,മനഃസുഖം, കാര്‍ഷികാദായം,പ്രസിദ്ധി എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ദേഹാസ്വസ്ഥതകള്‍, വിദ്യാലാഭം, സന്താനശ്രേയസ്സ് എന്നിവ ഉണ്ടാകും. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഉയര്‍ന്ന പദവികള്‍,മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍,കാര്‍ഷികസമ്പത്ത് എന്നിവ ഉണ്ടാകും. 

ചിങ്ങക്കൂറ് (മകം,പൂരം,ഉത്രം1/4)

കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം അനുഭവിക്കും.അപ്രതീക്ഷിതമായ ചിലവുകള്‍  ഉണ്ടാകും.ഭൂമി ഇടപാടുകളില്‍ നിന്നും ലാഭം, ഗൃഹ നിര്‍മ്മാണം, പുതിയ വാഹനം എന്നിവ സാധ്യമാകും. വിദ്യാര്‍ത്ഥികള്‍ക്ക് അന്യദേശ വാസം, അഭിമുഖങ്ങളില്‍ വിജയം എന്നിവ ഉണ്ടാകും. ദേഹാസ്വസ്ഥതകള്‍, മനഃ ക്ലേശം എന്നിവ ഉണ്ടാകും.കുടുംബജീവിതത്തില്‍ വിഷമാവസ്ഥകള്‍ ഉണ്ടാകുമെങ്കിലും അവയെല്ലാം ഫലപ്രദമായി പരിഹരിക്കാന്‍ സാധിക്കും.

ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സന്താനശ്രേയസ്സ്, അംഗീകാരങ്ങള്‍, ഭാഗ്യാനുഭവം എന്നിവ ഉണ്ടാകും. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍  ശത്രുപീഡ, അന്യദേശ വാസം, എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇഷ്ടജനക്ലേശം, ഭവനനിര്‍മ്മാണം എന്നിവ ഉണ്ടാകും.ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കുടുംബപുഷ്ടി, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍, പുണ്യപ്രവൃത്തികള്‍ എന്നിവ ഉണ്ടാകും.

കന്നിക്കൂറ് (ഉത്രം3/4,അത്തം,ചിത്ര1/2)

ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ഉണ്ടാകുന്ന കാലമാണ്.കര്‍മ്മമേഖലയില്‍ സഹപ്രവര്‍ത്തകരില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാകും. സാമ്പത്തിക ലാഭവും പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുവാനും സാധിക്കും.വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം സാധ്യമാകും.ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കുടുംബജീവിതം ആഹ്ലാദകരം ആയിരിക്കും.

ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രസിദ്ധി,വിദ്യാലാഭം,ലഘുവായ ദേഹാസ്വസ്ഥതകള്‍ എന്നിവ ഉണ്ടാകും. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ധനലാഭം, പരീക്ഷവിജയം, ബന്ധുജന ക്ലേശം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സന്താനസൗഭാഗ്യം, സൗഖ്യം,മേലധികാരികളുടെ അപ്രീതി  എന്നിവ ഉണ്ടാകും.ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കച്ചവടപുരോഗതി,ദൂര യാത്രകള്‍, ഭൂമിലാഭം എന്നിവ ഉണ്ടാകും.

തുലാക്കൂറ് (ചിത്ര1/2,ചോതി,വിശാഖം3/4)

അനുകൂല ഫലങ്ങള്‍ ഉണ്ടാകുന്ന വര്‍ഷമാണ്. ഔദ്യോഗിക രംഗത്ത് ഉയര്‍ച്ച, നേതൃപദവികള്‍, കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം എന്നിവ ഉണ്ടാകും.ഗൃഹ നവീകരണം, പുതിയ വാഹനങ്ങള്‍ എന്നിവ ഉണ്ടാകും. വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്‍, ഉപരിപഠനം എന്നിവ സാധ്യമാകും. കുടുംബ ജീവിതം ആഹ്ലാദപ്രദം ആയിരിക്കും.ഉദ്ദേശിച്ച കാര്യങ്ങള്‍ക്ക് പണം മുടക്കാന്‍ സാധിക്കും.

ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ദൂരയാത്രകള്‍,കാര്യവിജയം,കര്‍മ്മപുരോഗതി എന്നിവ ഉണ്ടാകും. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ലഘുവായ ദേഹാസ്വസ്ഥതകള്‍, പ്രിയജനാനുകൂല്യം, പരീക്ഷവിജയം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ അപ്രതീക്ഷിതമായ ചിലവുകള്‍, കര്‍മ്മരംഗത്ത് സ്ഥലം മാറ്റം, സാഹസികമായ പ്രവൃത്തികള്‍ എന്നിവ ഉണ്ടാകും. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കച്ചവടലാഭം, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍, ശത്രുപീഡ എന്നിവ ഉണ്ടാകും.

വൃശ്ചികക്കൂറ് (വിശാഖം1/4,അനിഴം,തൃക്കേട്ട)

ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ഉണ്ടാകുന്ന വര്‍ഷമാണ്. തൊഴില്‍ രംഗത്ത് സഹപ്രവര്‍ത്തകരില്‍ നിന്നും എതിര്‍പ്പുകള്‍, ഉത്തരവാദിത്വമേറിയ ചുമതലകള്‍ എന്നിവ ഉണ്ടാകും.സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്ത് മുന്നോട്ട് കൊണ്ട് പോവാന്‍ പറ്റും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം സാധ്യമാകും. കുടുംബ ജീവിതത്തില്‍ കലഹങ്ങളും സ്വത്തുതര്‍ക്കങ്ങളും ഉണ്ടാകും. വ്യവസായം, കൃഷി എന്നിവ ലാഭകരം ആയിരിക്കും. ആരോഗ്യപരമായ വിഷമതകള്‍ മനഃ ക്ലേശം ഉണ്ടാക്കും.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം1/4)

കഠിനാദ്ധ്വാനം ചെയ്ത് വിജയം കൈവരിക്കും. പ്രതിസന്ധിഘട്ടങ്ങളെ കൗശലപൂര്‍വ്വം തരണം ചെയ്യും. നിലനിന്നിരുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.ഒന്നിലധികം വരുമാന മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകും. ആരോഗ്യപരമായ വിഷമതകള്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കും. പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കര്‍മ്മരംഗത്ത് ഉയര്‍ച്ച, അംഗീകാരങ്ങള്‍ എന്നിവ ഉണ്ടാകും.

ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കര്‍മ്മപുഷ്ടി, സാമ്പത്തിക ലാഭം, നേതൃപദവികള്‍ എന്നിവ ഉണ്ടാകും. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ പുണ്യപ്രവൃത്തികള്‍, വിദേശ വാസം, ആഘോഷങ്ങള്‍ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മനഃ ക്ലേശം, സന്താന സൗഭാഗ്യം, ദേഹാസ്വസ്ഥതകള്‍ എന്നിവ ഉണ്ടാകും. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഔന്നത്യം, കുടുംബ ശ്രേയസ്സ്, ആഗ്രഹ സഫലീകരണം എന്നിവ ഉണ്ടാകും.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2 )

ഉത്തരവാദിത്വബോധത്തോടും ആത്മാര്‍ത്ഥതയോടും പ്രവൃത്തിക്കാന്‍ സാധിക്കും. സാമ്പത്തികസ്ഥിതി മാറ്റമില്ലാതെ തുടരും.കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കും. ആരോഗ്യരംഗത്ത് കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല.തൊഴിലാന്വേഷകര്‍ക്ക് അവസരങ്ങള്‍ വിനിയോഗിക്കാന്‍ സാധിക്കും.

 ജനുവരി, ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളില്‍ കച്ചവട ലാഭം, മനോവ്യാകുലതകള്‍, മത്സര വിജയം എന്നിവ ഉണ്ടാകും. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ പദവികള്‍, ഭാഗ്യാനുഭവം, കാര്‍ഷികാദായം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സാമ്പത്തിക പുരോഗതി, ലഘുവായ ദേഹാസ്വസ്ഥതകള്‍, ആഗ്രഹ സഫലീകരണം എന്നിവ ഉണ്ടാകും. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സന്താന സൗഭാഗ്യം, പുണ്യപ്രവൃത്തികള്‍, പ്രശസ്തി, ബഹുജന സമ്മിതി എന്നിവ ഉണ്ടാകും.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)

ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ഉണ്ടാകുന്ന വര്‍ഷം ആണ്.എല്ലാ കാര്യങ്ങളിലും തികഞ്ഞ ശ്രദ്ധ അത്യാവശ്യമാണ്. സാമ്പത്തികസ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ല.സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. തൊഴില്‍ രംഗത്ത് സഹപ്രവര്‍ത്തകരില്‍ നിന്നും നിസ്സഹകരണ മനോഭാവം ഉണ്ടാകും. വിവാഹം, സന്തോഷപൂര്‍ണ്ണമായ കുടുംബജീവിതം എന്നിവ ഉണ്ടാകും. വ്യാപരം, കൃഷി എന്നിവയില്‍ നിന്നും ലാഭം ഉണ്ടാകും. ആരോഗ്യപരിപാലനത്തില്‍ പ്രത്യേകം ശ്രദ്ധ അത്യാവശ്യം ആണ്.

ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ശത്രുപീഡ, കച്ചവടലാഭം, ദേഹാസ്വസ്ഥതകള്‍ എന്നിവ ഉണ്ടാകും. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ബന്ധുജന ക്ലേശം, കര്‍മ്മപുഷ്ടി, അപ്രതീക്ഷിതമായ ചിലവുകള്‍ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഭൂമി ലാഭം, വിദ്യാഗുണം, ഐശ്വര്യം എന്നിവ ഉണ്ടാകും. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വസ്ത്രാഭരണാദി ലാഭം, വിദേശ യാത്രകള്‍, സാഹസികമായ പ്രവൃത്തികള്‍ എന്നിവ ഉണ്ടാകും.

മീനക്കൂറ് (പൂരുരുട്ടാതി1/4,ഉത്രട്ടാതി, രേവതി)

വിപരീതാവസ്ഥകളെ ധൈര്യപൂര്‍വ്വം നേരിട്ട് വിജയം കൈവരിക്കാന്‍ സാധിക്കും. കലഹങ്ങളിലും വാദപ്രതിവാദങ്ങളും ഇടപെടുന്നത് ഒഴിവാക്കണം.അഭിമാനവും കീര്‍ത്തിയും പ്രസിദ്ധിയും അനുഭവിക്കും.ഭൂമി ഇടപാടുകളില്‍ നിന്നും ലാഭം പ്രതീക്ഷിക്കാം. കര്‍മ്മരംഗത്ത് സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും ഉണ്ടാകും. അടുത്ത സുഹൃത്തുക്കളുമായി പിണങ്ങാനിടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം ഉണ്ടാകും.

ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ തീര്‍ത്ഥാടനം, ധനധാന്യ സമൃദ്ധി, ഔന്നത്യം എന്നിവ ഉണ്ടാകും. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ കുടുംബപുഷ്ടി, സന്താന സൗഭാഗ്യം,മംഗളകര്‍മ്മങ്ങളുടെ നേതൃസ്ഥാനം  എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആഗ്രഹസഫലീകരണം, വിവാഹം, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ എന്നിവ ഉണ്ടാകും. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സ്വജനാനുകൂല്യം, ഗൃഹ നിര്‍മ്മാണം, വിദ്യാലാഭം, മനഃ സുഖം എന്നിവ ഉണ്ടാകും.